29/09/2026
[fontresizer_tawhidurrahmandear_widget]

Tags :ഇസ്രയേൽ

Israel

ഇസ്രയേൽ സൈന്യത്തിൽ അപൂർവ അണുബാധയും പകർച്ചവ്യാധിയും പടരുന്നു; നിരവധി സൈനികർ ആശുപത്രിയിൽ

തെൽ അവീവ്: ഇസ്രയേൽ പ്രതിരോധ സേനയിൽ(ഐഡിഎഫ്) വലിയ ആശങ്കയായി അപൂർവ അണുബാധയും പകർച്ചവ്യാധിയും. തെക്കൻ ലബനാനിൽ സൈനിക നീക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇസ്രയേൽ സൈനികർക്കിടയിലാണു പകർച്ചവ്യാധിയും ജലജന്യ രോഗങ്ങളും പടരുന്നതായി റിപ്പോർട്ട്. മലിനജലത്തിന്റെ ഉപയോഗം മൂലവും, അതിർത്തിയിലെ ഗുഹകളിൽനിന്നും കാടുകളിൽനിന്നും ബാധിച്ച അണുബാധയെ തുടർന്നും ഇരുപതിലധികം സൈനികരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധമുഖത്തുള്ള കഠിനമായ സാഹചര്യങ്ങൾ കാരണം സൈനികർക്ക് ശുദ്ധമായ കുടിവെള്ളവും ഗുണനിലവാരമുള്ള ഭക്ഷണവും യഥാസമയം എത്തിക്കാൻ സാധിക്കാത്തത് ഐഡിഎഫിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. [&Read More

World

ഇസ്രയേലിന് ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ; യുക്രെയ്‌ന്റെ ധാന്യം കടത്തിയെന്ന് ആരോപണം

ബ്രസൽസ്: ഇസ്രയേലിനെതിരെ കടുത്ത നടപടിക്കൊരുങ്ങി യൂറോപ്യൻ യൂനിയൻ. കടുത്ത ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം യുക്രെയ്ൻ ഇസ്രയേലിനെതിരെ രംഗത്തെത്തിയതിനു പിന്നാലെയാണ് ഇ.യു ഇടപെടൽ. റഷ്യ പിടിച്ചടക്കിയ യുക്രെയ്ൻ പ്രദേശങ്ങളിൽനിന്നു മോഷ്ടിച്ചെന്ന് ആരോപിക്കപ്പെടുന്ന ധാന്യങ്ങളുമായി എത്തിയ കപ്പലിന് തുറമുഖങ്ങളിൽ പ്രവേശനം നൽകിയ ഇസ്രയേൽ നടപടിക്കു പ്രതികാരമായി ഉപരോധം ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ ഒരുങ്ങുന്നതായി ‘യൂറോ ന്യൂസ്’ റിപ്പോർട്ട് ചെയ്തു. റഷ്യക്കെതിരെയുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ ലംഘിച്ച് മോഷ്ടിച്ച ധാന്യങ്ങൾ ഇസ്രയേൽ ഇറക്കുമതി ചെയ്യുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് യൂറോപ്യൻ യൂനിയന്റെ നീക്കം. [&Read More

World

‘യുക്രെയ്‌ന്റെ ധാന്യങ്ങൾ മോഷ്ടിക്കുന്നു’; ഇസ്രയേലിന് ഉപരോധം ഏർപ്പെടുത്തുമെന്ന് സെലെൻസ്‌കി

കീവ്: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇസ്രയേലിനെതിരെ അസാധാരണ നീക്കവുമായി ഉറ്റസഖ്യകക്ഷിയായ യുക്രെയ്ൻ. റഷ്യ മോഷ്ടിച്ച യുക്രെയ്‌നിയൻ ധാന്യങ്ങൾ ഇസ്രയേൽ ഇറക്കുമതി ചെയ്യുന്നുവെന്ന് ആരോപണവുമായി പ്രസിഡന്റ് വ്‌ളാദിമിർ സെലെൻസ്‌കി രംഗത്തെത്തി. ഇസ്രയേലിനും ബന്ധപ്പെട്ട കക്ഷികൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണിയും അദ്ദേഹം മുഴക്കിയിട്ടുണ്ട്. അതേസമയം, ആരോപണങ്ങൾക്ക് യുക്രെയ്ൻ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്നും ‘ട്വിറ്റർ നയതന്ത്രം’ അംഗീകരിക്കാനാകില്ലെന്നും ആഞ്ഞടിച്ചിരിക്കുകയാണ് ഇസ്രയേൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്ന തരത്തിലേക്കാണു കാര്യങ്ങൾ പോകുന്നത്. റഷ്യ പിടിച്ചടക്കിയ തങ്ങളുടെ തുറമുഖങ്ങളിൽനിന്ന് യുക്രെയ്ൻ കർഷകരുടെ ധാന്യങ്ങൾ [&Read More

World

യൂറോപ്പിൽ ഒറ്റപ്പെട്ട് ഇസ്രയേൽ; വ്യാപാര കരാർ സമ്മർദവുമായി കൂടുതൽ രാജ്യങ്ങൾ

ബ്രസൽസ്: ഗസ്സയിലും ലബനാനിലും ഇറാനിലും തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ യൂറോപ്പിൽ ഒറ്റപ്പെട്ട് ഇസ്രയേൽ. ഇസ്രയേലുമായുള്ള ‘അസോസിയേഷൻ കരാർ’ മരവിപ്പിക്കണമെന്ന ആവശ്യവുമായി കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത്. നേരത്തെ തന്നെ ആവശ്യം ശക്തമാക്കിയ സ്‌പെയിനിനു പുറമെ അയർലൻഡ്, സ്ലോവേനിയ എന്നീ രാജ്യങ്ങളാണു പുതുതായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ലക്‌സംബർഗിൽ നടന്ന യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഈ രാജ്യങ്ങൾ ഔദ്യോഗികമായി ആവശ്യം ഉന്നയിച്ചത്. എന്താണ് അസോസിയേഷൻ കരാർ?2000ൽ നിലവിൽ വന്ന അസോസിയേഷൻ കരാർ പ്രകാരം ഇസ്രയേലി ഉൽപ്പന്നങ്ങൾക്ക് [&Read More

World

ഒടുവിൽ ഇസ്രയേലിനെ കൈവിട്ട് ഉറ്റമിത്രം ഇറ്റലിയും; പ്രതിരോധ കരാറുകൾ റദ്ദാക്കി, ഇനി പുതുക്കില്ല

റോം: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഇസ്രയേലിന് തിരിച്ചടിയായി ഇറ്റലിയുടെ നയതന്ത്ര നീക്കം. ഇസ്രയേൽ പ്രതിരോധ സേനയുമായി ദീർഘകാലമായി നിലനിന്നിരുന്ന എല്ലാ പ്രതിരോധ സഹകരണ കരാറുകളും ഇറ്റലി താൽക്കാലികമായി നിർത്തിവെച്ചു. ഇസ്ലാമാബാദിലെ അമേരിക്കRead More

Palestine

‘മനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നു; ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തണം’; രൂക്ഷവിമർശനവുമായി ഇറ്റലി

റോം: പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നതിനിടെ ഇസ്രയേലിനെതിരെ ആഞ്ഞടിച്ച് ഇറ്റലി. എല്ലാ മാനുഷിക പരിധിയും ലംഘിച്ച് കൂട്ടക്കുരുതി നടത്തുന്ന ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ഗസ്സയിൽ ഫലസ്തീനികൾക്കെതിരെ ഇപ്പോഴും തുടരുന്ന കൂട്ടക്കുരുതി ചൂണ്ടിക്കാട്ടിയാണ് അവർ രൂക്ഷമായ ഭാഷയിൽ രംഗത്തെത്തിയത്. സാധാരണക്കാരെയാണ് ഇസ്രയേൽ കൂട്ടക്കൊല ചെയ്യുന്നതെന്നും ഇതിനെതിരെ യൂറോപ്യൻ കമ്മീഷൻ നിർദേശിക്കുന്ന ഉപരോധങ്ങൾക്ക് അനുകൂലമായി ഇറ്റലി വോട്ട് ചെയ്യുമെന്നും മെലോണി വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് ഇസ്രയേലിനെതിരെ മെലോണി കടുത്ത ഭാഷയിൽ പ്രതികരിച്ചത്: ‘ഫലസ്തീനിലെ സാധാരണക്കാരെ വലിയ [&Read More

World

‘ഇസ്രയേൽ പ്രധാനമന്ത്രിയാണ് പിതാവ് എന്ന ഒറ്റ കുറ്റത്തിന് എന്റെ മക്കൾ ഒരുപാട് പരിഹാസങ്ങളും

വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രിയുടെ മക്കളായതിന്റെ പേരിൽ തന്റെ മക്കൾ സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസങ്ങൾക്കും ആക്രമണങ്ങൾക്കും ഇരയാകുന്നുവെന്ന് സാറാ നെതന്യാഹു. അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ് വാഷിങ്ടൺ ഡി.സിയിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അവർ. കുട്ടികളുടെ ഓൺലൈൻ സുരക്ഷയും സൈബർ ആക്രമണങ്ങളും ചർച്ച ചെയ്ത വേദിയിലാണ് തന്റെ കുടുംബം നേരിടുന്ന വ്യക്തിപരമായ പ്രയാസങ്ങൾ പങ്കുവെച്ച് സാറ വികാരാധീനയായത്. രാഷ്ട്രീയ പോരാട്ടങ്ങളിൽ കുട്ടികളെ വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സാറാ നെതന്യാഹു പറഞ്ഞു. ‘പ്രധാനമന്ത്രിയാണ് പിതാവ് എന്ന ഒരൊറ്റ [&Read More

World

‘നെതന്യാഹുവിന് മാപ്പുകൊടുക്കണമെന്ന് പലതവണ പറഞ്ഞിട്ടും കേട്ടില്ല; അപമാനം!’-ഇസ്രായേൽ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ട്രംപ്

വാഷിങ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള അഴിമതിക്കേസുകളിൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ഉടൻ മാപ്പുനൽകണമെന്ന് ഡൊണാൾഡ് ട്രംപ്. ഹെർസോഗിനെ അപമാനമെന്നു വിശേഷിപ്പിച്ച ട്രംപ്, ഇറാനെതിരെയുള്ള യുദ്ധത്തിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ നെതന്യാഹുവിന് മാപ്പുനൽകൽ അത്യാവശ്യമാണെന്നും ആക്‌സിയോസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. നെതന്യാഹുവിന് ഹെർസോഗ് ഇന്നുതന്നെ മാപ്പുനൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാൻ ഭരണകൂടത്തിനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത സൈനിക നീക്കമല്ലാതെ മറ്റൊരു കാര്യത്തിലും നെതന്യാഹുവിന്റെ ശ്രദ്ധ പോകാൻ താൻ ആഗ്രഹിക്കുന്നില്ല. നെതന്യാഹുവിന് മാപ്പുനൽകുന്നത് വരെ ഹെർസോഗുമായി കൂടിക്കാഴ്ച [&Read More

World

ഞെട്ടിച്ച് ഖൈബർ മിസൈലുകൾ; നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ച് ഇറാൻ

തെല്‍ അവീവ്: ഇസ്രയേലിനെ ഞെട്ടിച്ച് ഇറാന്റെ വൻ വ്യോമാക്രമണം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസും വ്യോമസേനാ ആസ്ഥാനവും ലക്ഷ്യമിട്ട് അതിശക്തമായ മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ട്. ഇറാൻ വിപ്ലവ ഗാർഡിന്റെ അവകാശവാദം ‘ടൈംസ് ഓഫ് ഇസ്രയേൽ’ ഉൾപ്പെടെയുള്ള ഇസ്രയേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘ഖൈബർ ഷെക്കാൻ’ എന്ന അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളാണ് ഈ ദൗത്യത്തിനായി ഉപയോഗിച്ചതെന്ന് ഇറാൻ അറിയിച്ചു. ഇസ്രയേലിന്റെ ഏറ്റവും വലിയ പ്രതിരോധ കവചമായ അയൺ ഡോമിനെ ഭേദിക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ. ഇസ്രയേൽ പ്രധാനമന്ത്രിയുടെ [&Read More