09/09/2026
[fontresizer_tawhidurrahmandear_widget]

Tags :ഐഡിഎഫ്

Main story

‘ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കൽ ലക്ഷ്യമല്ല’; മലക്കം മറിഞ്ഞ് ഇസ്രയേൽ സൈന്യം

തെൽ അവീവ്: ഇറാൻ യുദ്ധത്തിൽ നിലപാട് മാറ്റി ഇസ്രയേൽ സൈന്യം. ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കൽ സൈന്യത്തിന്റെ ഔദ്യോഗിക യുദ്ധലക്ഷ്യങ്ങളിൽ ഇല്ലെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയതായി ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. ഇറാന്റെ സൈനിക പ്രഹരശേഷി തകർക്കുക എന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നതെന്നാണ് ഐഡിഎഫ് വിശദീകരണം. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ഡ്രോൺ നിർമാണശാലകൾ, ആണവ കേന്ദ്രങ്ങൾ എന്നിവ തകർക്കുന്നതിലാണ് സൈന്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇറാന്റെ പ്രത്യാക്രമണ ശേഷി പൂർണമായും ഇല്ലാതാക്കുക എന്നതാണ് സൈനിക നീക്കത്തിന്റെ [&Read More

World

ആക്രമണം ഭയന്ന് ഇസ്രയേൽ; ഇറാൻ മിസൈലുകൾ പതിക്കുന്നത് അനുകരിച്ച് മോക്ക്ഡ്രില്ലുമായി ഐഡിഎഫ്

തെൽ അവീവ്: ഇറാനിൽനിന്നുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ നേരിടാൻ വൻ മുന്നൊരുക്കവുമായി ഇസ്രയേൽ. ഇറാന്റെ മിസൈലുകൾ അനുകരിച്ചുകൊണ്ട് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്റെ(ഐഡിഎഫ്) ‘ഹോം ഫ്രണ്ട് കമാൻഡ്’ ഞായറാഴ്ച വമ്പൻ സൈനികാഭ്യാസം നടത്തി. ഇസ്രയേൽ യുദ്ധത്തിനുള്ള തയാറെടുപ്പുകൾ നടത്തുമ്പോൾ തന്നെ, പൂർണതോതിലുള്ള യുദ്ധം ഒഴിവാക്കാൻ തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ ഉന്നതതല ചർച്ചകൾ നടത്താനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. ഏത് നിമിഷവും ഇറാനിൽ നിന്നൊരു ആക്രമണം ഉണ്ടായേക്കാം എന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അഭ്യാസം നടത്തുന്നതെന്ന് ഇസ്രയേൽ മാധ്യമമായ ‘ചാനൽ [&Read More

Main story

വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

തെല്‍ അവീവ്: വെസ്റ്റ് ബാങ്കിലെ ഗുഷ് എറ്റ്സിയോണ്‍ മേഖലയില്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. പ്രാദേശിക സമയം ഇന്നു രാവിലെയായിരുന്നു സംഭവം. തകരാറിലായ ഹെലികോപ്റ്ററിനെ മറ്റൊരു ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ‘യാന്‍ഷുഫ്’ (ബ്ലാക്ക് ഹോക്ക്) വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് തകര്‍ന്നത്. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ചൊവ്വാഴ്ച ഈ ഹെലികോപ്റ്റര്‍ ഇവിടെ അടിയന്തരമായി ഇറക്കിയിരുന്നു. വെള്ളിയാഴ്ച ഇത് വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ, മറ്റൊരു ഹെലികോപ്റ്ററുമായി ഘടിപ്പിച്ചിരുന്ന വടം വേര്‍പെടുകയും ഹെലികോപ്റ്റര്‍ താഴേക്ക് പതിക്കുകയുമായിരുന്നുവെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ [&Read More