04/06/2026
[fontresizer_tawhidurrahmandear_widget]

Tags :ഹോര്‍മുസ് കടലിടുക്ക്

Iran

ഹോർമുസിൽ 2 കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ; മൂന്ന് കപ്പലുകൾക്കുനേരെ വെടിവയ്പ്പ്

തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ആധിപത്യം ഉറപ്പിച്ച് ഇറാന്റെ സൈനിക നീക്കം. ബുധനാഴ്ച രാവിലെ കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് ചരക്കുകപ്പലുകൾക്ക് നേരെ വെടിയുതിർത്ത ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്, ഇതിൽ രണ്ട് കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ തീരത്തേക്ക് മാറ്റി. പിടിച്ചെടുത്തവയിലൊന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖം ലക്ഷ്യമാക്കി വരികയായിരുന്ന കപ്പലാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഇറാൻ കപ്പലുകൾ പിടിച്ചെടുക്കുന്നത്. ആക്രമണവും പിടിച്ചെടുക്കലും: മുന്ദ്രയിലേക്കുള്ള കപ്പലിന് [&Read More

Iran

ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില; യുഎസ് ഉപരോധം ഭേദിച്ച് 34 എണ്ണക്കപ്പലുകൾ ഹോർമുസ് കടന്നു

തെഹ്‌റാൻ: ഇറാനുമേൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം വൻ വിജയമാണെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ പൊളിയുന്നു. അമേരിക്കൻ നാവികസേനയുടെ കണ്ണുവെട്ടിച്ച് 34 എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി പുറത്തേക്ക് കടന്നതായി റിപ്പോർട്ട്. ഇറാനിൽനിന്നുള്ള എണ്ണയുമായി പുറപ്പെട്ട കപ്പലുകളാണു ലക്ഷ്യസ്ഥാനത്തേക്കു യാത്ര തുടരുന്നതായി ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്തത്. രാജ്യാന്തര കാർഗോ ട്രാക്കിങ് ഏജൻസിയായ ‘വോർട്ടെക്‌സ’ നൽകിയ തത്സമയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പുറത്തുവിട്ടത്. ഹോർമുസ് കടന്ന കപ്പലുകളിൽ ആറെണ്ണം വൻതോതിൽ ഇറാനിയൻ അസംസ്‌കൃത [&Read More

Iran

ഹോർമുസില്‍ അമേരിക്കയുടെ ഉറക്കംകെടുത്തി ഇറാന്റെ ‘കൊതുകുപട’; യുഎസ് പടക്കപ്പലുകൾക്കും പിടികൊടുക്കാതെ അതിവേഗ ബോട്ടുകൾ

തെഹ്റാൻ: ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽപാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) പൂർണമായും കൈക്കലാക്കിയിരിക്കുകയാണ്. നൂറുകണക്കിന് ചെറിയ അതിവേഗ ബോട്ടുകൾ ഉൾപ്പെടുന്ന ഇറാന്റെ ‘കൊതുകുപടRead More

Main story

‘ഹോർമുസ് കടലിടുക്ക് അമേരിക്കയും ഇറാനും ഒന്നിച്ച് കൈകാര്യം ചെയ്യും; യുറേനിയം ഒപ്പം കുഴിച്ചെടുത്ത്

വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ, ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സംരക്ഷിക്കുന്നതിനായി ഇറാനുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് ട്രംപ് ‘എബിസി ന്യൂസി’നോട് വെളിപ്പെടുത്തി. ഇറാന്റെ ആണവകേന്ദ്രങ്ങളിലെ യുറേനിയം അവരുമായി സഹകരിച്ച് നീക്കം ചെയ്യുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്ന് ടോൾ ഈടാക്കാനുള്ള ഇറാന്റെ നീക്കത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. കടലിടുക്ക് അമേരിക്കയും ഇറാനും ചേർന്ന് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചാണ് തങ്ങൾ ആലോചിക്കുന്നതെന്ന് [&Read More

Main story

ഹോർമുസ് കടലിടുക്ക് തുറക്കാൻ സൈനിക നടപടി; യുഎൻ പ്രമേയം വീറ്റോ ചെയ്ത് ചൈനയും

ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിൽ സൈനിക നടപടിക്കുള്ള നീക്കത്തിനു തിരിച്ചടി. കടലിടുക്ക് വഴി ചരക്ക് നീക്കം പുനഃസ്ഥാപിക്കാനും സുരക്ഷ ഉറപ്പാക്കാനും ബഹ്റൈൻ അവതരിപ്പിച്ച പ്രമേയം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ പരാജയപ്പെട്ടു. രക്ഷാസമിതിയിലെ 15 അംഗങ്ങളിൽ 11 പേർ പ്രമേയത്തെ പിന്തുണച്ചപ്പോൾ, സ്ഥിരം അംഗങ്ങളായ ചൈനയും റഷ്യയും വീറ്റോ അധികാരം ഉപയോഗിച്ച് ഇതിനെ തടഞ്ഞു. പാകിസ്ഥാനും കൊളംബിയയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ചൈനയുടെയും റഷ്യയുടെയും പിന്തുണ ഉറപ്പാക്കാനായി പ്രമേയത്തിന്റെ കരട് രേഖയിൽ ബഹ്റൈൻ പലതവണ വിട്ടുവീഴ്ചകൾ ചെയ്തിരുന്നു. ‘സൈനിക നടപടി’ എന്ന കർക്കശമായ [&Read More

World

ഇറാൻ ഹോർമുസ് തുറക്കുംവരെ കാത്തിരിക്കാൻ വയ്യ; യുദ്ധം നിർത്താൻ ട്രംപ്-റിപ്പോർട്ട്‌

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ ചരക്ക് ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇറാൻ്റെ നിയന്ത്രണത്തിൽ തുടർന്നാലും, നിലവിലെ സൈനിക നടപടികൾ അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേർണലാണ് ഭരണകൂട വൃത്തങ്ങളെ ഉദ്ധരിച്ച് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. യുദ്ധം നീണ്ടുപോകുന്നത് ഒഴിവാക്കാനാണ് ട്രംപിന്റെ ഈ പുതിയ നീക്കമെന്നാണ് സൂചന. ഹോർമുസ് കടലിടുക്ക് തിരിച്ചുപിടിക്കാനുള്ള സങ്കീർണമായ സൈനിക നീക്കം കാരണം യുദ്ധം നാല് മുതൽ ആറ് ആഴ്ച വരെ നീളാൻ [&Read More