23/07/2026
[fontresizer_tawhidurrahmandear_widget]

Tags :apple

Main story

ടിം കുക്ക് പടിയിറങ്ങുന്നു; 372.57 ലക്ഷം കോടിയുടെ ടെക് സാമ്രാജ്യം നയിക്കാൻ ജോൺ

ടെക് ഭീമനായ ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്ന് ടിം കുക്ക് സ്ഥാനമൊഴിയുന്നു. ജോൺ ടെർണസ് ആണ് ആപ്പിളിന്റെ പുതിയ സിഇഒ ആയി ചുമതലയേൽക്കുക. 15 വർഷം കമ്പനിയെ നയിച്ച സിഇഒ ടിം കുക്ക് സ്ഥാനമൊഴിയുന്നതോടെ, ഇത് ആപ്പിളിന്റെ നേതൃത്വത്തിലെ ഒരു പ്രധാന മാറ്റമായാണ് കണക്കാക്കുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ ടെർനസ് സിഇഒ സ്ഥാനം ഏറ്റെടുക്കും. 25 വർഷമായി ആപ്പിളിലുള്ള അദ്ദേഹം നിലവിൽ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയാണ്. 15 വർഷം കമ്പനിയെ നയിച്ച് വിപണി [&Read More

World

ഗൂഗിൾ, ആപ്പിൾ, മൈക്രോസോഫ്റ്റ്, ടെസ്ല.. 18 യുഎസ് കമ്പനികൾക്ക് ഇറാന്റെ അന്ത്യശാസനം; ദുബൈ

തെഹ്‌റാൻ: ഇസ്രയേലിന് സൈനികവും സാങ്കേതികവുമായ പിന്തുണ നൽകുന്ന ആഗോള കമ്പനികളെ ‘ശത്രുപക്ഷത്തുള്ളവർ’ ആയി പ്രഖ്യാപിച്ചുകൊണ്ട് ഇറാന്റെ പുതിയ നീക്കം. ഇറാൻ വിപ്ലവ ഗാർഡ്(ഐആർജിസി) ആണ് ബഹുരാഷ്ട്ര കുത്തക കമ്പനികൾക്കു ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഗൂഗിൾ, ആപ്പിൾ, ഐബിഎം, മൈക്രോസോഫ്റ്റ്, ടെസ്ല, ആമസോൺ തുടങ്ങിയ 18 കമ്പനികൾ ഇസ്രയേലിലെ തങ്ങളുടെ പ്രവർത്തനങ്ങൾ ഉടനടി നിർത്തിവെക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ഏപ്രിൽ ഒന്ന് പുലർച്ചെ വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. ഈ അന്ത്യശാസനം ലംഘിക്കുന്ന കമ്പനികളുടെ സൈബർ ഇടങ്ങളും ആഗോള ആസ്തികളും ആക്രമിക്കപ്പെടുമെന്നാണ് [&Read More

Main story

‘സഞ്ചാര്‍ സാഥി’ ആപ്പ് നിര്‍ബന്ധമാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്മാറി; കടുത്ത പ്രതിഷേധത്തിനൊടുവില്‍

ന്യൂഡല്‍ഹി: പ്രതിപക്ഷത്തുനിന്ന് ഉള്‍പ്പെടെ ഉയര്‍ന്ന ശക്തമായ വിമര്‍ശനത്തിനും പ്രതിഷേധത്തിനും പിന്നാലെ ‘സഞ്ചാര്‍ സാഥി’ ആപ്ലിക്കേഷന്‍ ഉത്തരവ് പിന്‍വലിച്ച് കേന്ദ്രം. രാജ്യത്ത് വില്‍ക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ടെലികോം വകുപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന ഉത്തരവ് പിന്‍വലിച്ചു. സ്വകാര്യത ലംഘിക്കപ്പെടുമെന്നാരോപിച്ച് പ്രതിപക്ഷവും ടെക് കമ്പനികളും പൊതുജനങ്ങളും ഉയര്‍ത്തിയ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്നാണ് കേന്ദ്രം ‘യൂ ടേണ്‍’ അടിച്ചത്. ഇതുസംബന്ധിച്ച നിര്‍ദേശം പിന്‍വലിക്കുന്നതായി കേന്ദ്ര ടെലികോം മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ജനങ്ങളുടെ അഭിപ്രായം മാനിച്ചും സാങ്കേതികപരമായ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തുമാണ് തീരുമാനമെന്നും, ഉത്തരവില്‍ മാറ്റം [&Read More

India

‘എല്ലാ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ്’ കേന്ദ്രസർക്കാർ നിർദ്ദേശം ആപ്പിൾ അംഗീകരിക്കില്ലെന്ന് റിപ്പോർട്ട്

സൈബർ സുരക്ഷാ ആപ്പായ ‘സഞ്ചാർ സാഥി’ രാജ്യത്ത് വിൽക്കുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന കേന്ദ്ര സർക്കാരിന്റെ ഉത്തരവ് പാലിക്കില്ലെന്ന് പ്രമുഖ ടെക് ഭീമനായ ആപ്പിൾ തീരുമാനിച്ചതായി റിപ്പോർട്ട്. ഐഒഎസ് സുരക്ഷയും സ്വകാര്യതാ ലംഘന ആശങ്കകളും മുൻനിർത്തിയാണ് തീരുമാനമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സുരക്ഷ ഉറപ്പാക്കുകയാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസർക്കാർ പറയുമ്പോൾ ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റമാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഐ.ഒ.എസ്. സുരക്ഷ, ഉപയോക്തൃ സ്വകാര്യത എന്നിവയെക്കുറിച്ചുള്ള ആശങ്കകളാണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവിനോട് നോ പറയാൻ [&Read More

Tech

വില 430 കോടി! ലോകത്തിലെ ഏറ്റവും വിലകൂടിയ സ്മാര്‍ട്ട്‌ഫോണ്‍ നിത അംബാനിക്ക് സ്വന്തം

മുംബൈ: ലോകത്തിലെ ഏറ്റവും വിലകൂടിയ സ്മാര്‍ട്ട്ഫോണ്‍ ഏതാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ!? ‘ഫാല്‍ക്കണ്‍ സൂപ്പര്‍നോവ ഐഫോണ്‍ 6 പിങ്ക് ഡയമണ്ട് എഡിഷന്‍’ ആണ് ആ സ്വപ്‌നഫോണ്‍. ഏകദേശം 55 മില്യണ്‍ ഡോളര്‍(430 കോടി രൂപ) വിലമതിക്കുന്ന ഈ ആഡംബര ഫോണ്‍ ഒരു ഇന്ത്യക്കാരിയുടെ കൈയിലാണുള്ളത്. മറ്റാരുമല്ല, പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാണ് ആ ഫോണിന്റെ ഉടമ. ലോകത്ത് ഇതുവരെ നിര്‍മിക്കപ്പെട്ട ഫോണുകളില്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ള ഫോണ്‍ എന്ന ഖ്യാതി ഫാല്‍ക്കണ്‍ സൂപ്പര്‍നോവ ഐഫോണ്‍ 6 [&Read More