‘ജനാധിപത്യത്തിന് നാണക്കേടായ നടപടി’; ഭാരത് ഉച്ചകോടിയിൽ 115 വിദേശ പ്രതിനിധികളെ വിലക്കിയതിൽ കേന്ദ്രത്തിനെതിരെ ശശി
ഹൈദരാബാദ്: തെലങ്കാനയിലെ ഭാരത് സമ്മിറ്റിൽ വിദേശ പ്രതിനിധികളെ വിലക്കിയ സംഭവത്തിൽ ശക്തമായ എതിർപ്പുമായി കോൺഗ്രസ് എംപി ശശി തരൂർ. സർക്കാരിന്റെ നടപടി നിരാശാജനകമാണെന്നും എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന് നാണക്കേടായ നടപടിയാണിതെന്നും എതിർ ശബ്ദങ്ങളെയെല്ലാം അടിച്ചമർത്തുകയാണെന്നും തരൂർ വിമർശിച്ചു. പരിപാടിക്കായി വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരുന്ന 315 പ്രഭാഷകരിൽ 115 പേർക്കും ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയോ അവരുടെ വിസ റദ്ദാക്കപ്പെടുകയോ ചെയ്തുവെന്ന വിവരം ഹൈദരാബാദിൽ എത്തിയപ്പോഴാണ് അറിയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര [&Read More