24/11/2026
[fontresizer_tawhidurrahmandear_widget]

‘ജനാധിപത്യത്തിന് നാണക്കേടായ നടപടി’; ഭാരത് ഉച്ചകോടിയിൽ 115 വിദേശ പ്രതിനിധികളെ വിലക്കിയതിൽ കേന്ദ്രത്തിനെതിരെ ശശി തരൂർ

 ‘ജനാധിപത്യത്തിന് നാണക്കേടായ നടപടി’; ഭാരത് ഉച്ചകോടിയിൽ 115 വിദേശ പ്രതിനിധികളെ വിലക്കിയതിൽ കേന്ദ്രത്തിനെതിരെ ശശി തരൂർ

ഹൈദരാബാദ്: തെലങ്കാനയിലെ ഭാരത് സമ്മിറ്റിൽ വിദേശ പ്രതിനിധികളെ വിലക്കിയ സംഭവത്തിൽ ശക്തമായ എതിർപ്പുമായി കോൺഗ്രസ് എംപി ശശി തരൂർ. സർക്കാരിന്റെ നടപടി നിരാശാജനകമാണെന്നും എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന് നാണക്കേടായ നടപടിയാണിതെന്നും എതിർ ശബ്ദങ്ങളെയെല്ലാം അടിച്ചമർത്തുകയാണെന്നും തരൂർ വിമർശിച്ചു.

പരിപാടിക്കായി വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരുന്ന 315 പ്രഭാഷകരിൽ 115 പേർക്കും ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുകയോ അവരുടെ വിസ റദ്ദാക്കപ്പെടുകയോ ചെയ്തുവെന്ന വിവരം ഹൈദരാബാദിൽ എത്തിയപ്പോഴാണ് അറിയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ഇത് സംഭവിച്ചതെന്നാണ് വ്യക്തമാകുന്നത്. ഏത് നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഇത്രയും കടുത്ത നടപടി സ്വീകരിച്ചതെന്ന് വ്യക്തമല്ല.

സമ്മേളനം നാളെ അവസാനിക്കുന്നതിനാൽ ഈ തീരുമാനം ഇനി തിരുത്തുക അസാധ്യമാണ്. വിമർശനാത്മകമായേക്കുമെന്ന് ഭയപ്പെടുന്ന ഏത് ശബ്ദത്തെയും അടിച്ചമർത്താൻ മാത്രം അരക്ഷിതാവസ്ഥയിലായിപ്പോയി അഭിമാനകരമായ ഒരു ജനാധിപത്യം എന്നത് എത്രത്തോളം ലജ്ജാകരമാണെന്നും ശശി തരൂർ കുറിച്ചു.

Also read: