ഹൈദരാബാദ്: തെലങ്കാനയിൽ വോട്ടർപട്ടികയുടെ പ്രത്യേക സംക്ഷിപ്‌ത പുനഃപരിശോധനയുടെ (എസ്.എസ്.ആർ) ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷൻ കരട് വോട്ടർപട്ടിക പുറത്തിറക്കി. പുതിയ വിവരങ്ങൾ പ്രകാരം സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലായി 7.3 ലക്ഷത്തിലധികം (7,32,849) വ്യാജ അല്ലെങ്കിൽ അനർഹമായ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. വോട്ടർപട്ടിക പൂർണമായും കുറ്റമറ്റതും സുതാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി സ്വീകരിച്ചത്. മരണപ്പെട്ടവർ, സ്ഥിരമായി താമസം മാറിയവർ, ഒന്നിലധികം സ്ഥലങ്ങളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ എന്നിവരുടെ പേരുകളാണ് വിശദമായ പരിശോധനയ്ക്ക് ശേഷം [&Read More
Tags :Telangana
ഗിന്നസ് റെക്കോർഡ് വേണം; തിരക്കേറിയ റോഡിൽ 6 വയസുകാരിയായ പേരക്കുട്ടിയെക്കൊണ്ട് കാർ ഓടിപ്പിച്ചു,
ഹൈദരാബാദ്: തിരക്കേറിയ റോഡിലൂടെ ആറ് വയസ്സുകാരിയായ കൊച്ചുമകളെക്കൊണ്ട് കാറോടിക്കാൻ അനുവദിച്ച തെലങ്കാനയിലെ പൊലീസ് സബ് ഇൻസ്‌പെക്ടർ പൂജാരി തിരുപ്പതിക്കെതിരെ കേസെടുത്തു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവർ എന്ന ഗിന്നസ് റെക്കോർഡ് നേട്ടത്തിനായി കുട്ടിയെ തയ്യാറാക്കുകയായിരുന്നു എന്നാണ് ഇയാളുടെ അവകാശവാദം. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. കുട്ടി വണ്ടി ഓടിച്ചതിനെത്തുടർന്ന് റോഡിൽ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. അപകടസാധ്യതയെക്കുറിച്ച് ചോദിച്ച നാട്ടുകാരോട്, “ഇത് എന്റെ ഇഷ്ടമാണ്, എന്നെ [&Read More
ഓൺലൈൻ ചൂതാട്ടത്തിന് അടിമപ്പെട്ട് കടക്കാരനായ യുവാവ് ജോലി നൽകാമെന്ന വ്യാജേന 55Read More
കോൺഗ്രസ് നേതാക്കൾ ക്ഷേത്രത്തിൽ വെച്ച് മാസം കഴിച്ചുവെന്ന് ആരോപിച്ച് ശുദ്ധീകരണ പൂജനടത്താൻ ശ്രമം;
ക്ഷേത്രത്തിൽ വെച്ച് കോൺഗ്രസ് നേതാക്കൾ മാംസം ഭക്ഷിച്ചുവെന്ന് ആരോപിച്ച് ശുദ്ധീകരണ പൂജ നടത്താൻ ശ്രമിച്ച ബിജെപി നേതാക്കളെ തടഞ്ഞ് തെലങ്കാന പോലീസ്. Read More
‘സര്‍ക്കാര്‍ ഓഫീസുകള്‍ കത്തിച്ചുകളയണം, തീവ്രവാദ ആക്രമണം വേണം’; തെലങ്കാനയില്‍ കര്‍ഷക സമരത്തിനിടെ വിവാദ
ഹൈദരാബാദ്: തെലങ്കാനയിൽ കർഷക പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവിന്റെ തീവ്രവാദ സ്വഭാവമുള്ള വിവാദ പരാമർശം പുറത്ത്. സർക്കാർ ഓഫീസുകൾ തീയിട്ട് നശിപ്പിക്കണമെന്നും തീവ്രവാദ രീതിയിലുള്ള ആക്രമണങ്ങളാണ് ആവശ്യമെന്നും പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് ബിആർഎസ് നേതാവ് ബാൽക്ക സുമൻ അടക്കമുള്ളവർ പങ്കെടുത്ത വേദിയിൽ നിന്ന് ഈ വിവാദ പ്രസ്താവനകൾ ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ [&Read More
ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാർ ആശുപത്രി അധികൃതർ ആംബുലൻസ് വിട്ടുനൽകാത്തതിനെ തുടർന്ന്, ബന്ധുവിന്റെ മൃതദേഹം തോളിൽ ചുമന്ന് കുടുംബാംഗങ്ങൾക്ക് നടക്കേണ്ടിവന്നത് നാല് കിലോമീറ്റർ. ഭദ്രാചലം സ്വദേശിയായ കണ്ടി വെങ്കണ്ണ (45) എന്നയാളുടെ മൃതദേഹമാണ് കുടുംബം ചുമലിലേറ്റിയത്. കടുത്ത ചൂടിനെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് വെങ്കണ്ണ സർക്കാർ ആശുപത്രിയിൽ മരണപ്പെട്ടത്. അടിയന്തര സാഹചര്യങ്ങൾക്കായി ആശുപത്രിയിൽ വാഹന സൗകര്യം ഉണ്ടായിരുന്നിട്ടും അധികൃതർ അത് വിട്ടുനൽകാൻ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. ഇതേത്തുടർന്നാണ് ബന്ധുക്കളും നാട്ടുകാരും ചേർന്ന് മൃതദേഹം ചുമന്ന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ [&Read More
ഹൈദരാബാദ്: രാജ്യത്ത് പാചക വാതക ക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ എൽ.പി.ജി സിലിണ്ടറുകളുമായി പോയ വിതരണ വാഹനത്തിന് പോലീസ് സുരക്ഷാ അകമ്പടി. തെലങ്കാനയിലെ മഹ്ബൂബാബാദ് ജില്ലയിൽ പാചക വാതക വിതരണത്തിലെ കടുത്ത കാലതാമസം കാരണം പ്രതിസന്ധിയിലായ ഒരു ഗ്രാമത്തിലേക്ക് സിലിണ്ടറുകൾ എത്തിച്ച വാഹനത്തിനാണ് പൊലീസ് പ്രത്യേക സംരക്ഷണം ഏർപ്പെടുത്തിയത്. ബുക്ക് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും സിലിണ്ടറുകൾ കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് ഗ്രാമവാസികൾ വ്യാപകമായി പരാതിപ്പെട്ടിരുന്നു. ഇന്ധനക്ഷാമം കാരണം മേഖലയിലെ നിരവധി കുടുംബങ്ങൾ ഇതിനോടകം തന്നെ വിറകിനെയും മറ്റ് [&Read More
ഹൈദരാബാദിലെ മോദിയുടെ റാലി വിജയിപ്പിക്കാൻ യു.പിയിൽനിന്ന് ബുർഖ ധരിച്ച സ്ത്രീകൾ; ഓരോരുത്തർക്കും 300
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപിയുടെ റാലിയിൽ പങ്കെടുക്കാൻ ആളുകൾക്ക് പണം നൽകിയെന്ന ആരോപണം. ബുർഖ ധരിച്ചാണ് സ്ത്രീകളെ യു.പിയിൽനിന്ന് ഇറക്കിയിരിക്കുന്നത്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘സിയാസത്ത് ഡെയ്‌ലി’ ആണു വാർത്ത പുറത്തുവിട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സെക്കന്ദരാബാദിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിനിടെയാണു സംഭവം. ഹൈദരാബാദിലെ നാച്ചാരം മേഖലയിൽ താമസിക്കുന്ന ഉത്തർപ്രദേശിൽനിന്നുള്ള ഒരു സംഘത്തെയാണ് റാലിയിൽ പണം നൽകി എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. പ്രാദേശിക ചാനലായ ഷമ ന്യൂസ് പുറത്തുവിട്ട [&Read More
കലഹം പരിഹരിക്കാനെത്തി; മക്കളെ പോലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച് ഭാര്യയും ഭർത്താവും സ്ഥലംവിട്ടു
ഹൈദരാബാദ്: ദാമ്പത്യ കലഹം പരിഹരിക്കാനെത്തിയ ദമ്പതികൾ പോലീസ് സ്റ്റേഷനിൽ വെച്ച് അടികൂടിയ ശേഷം രണ്ട് പെൺമക്കളെ അവിടെ ഉപേക്ഷിച്ച് സ്ഥലംവിട്ടു. തെലങ്കാനയിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒടുവിൽ പോലീസ് മുത്തശ്ശിയെ വിളിച്ചുവരുത്തി കുട്ടികളെ അവർക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു. പത്തുവർഷം മുൻപ് പ്രണയിച്ചു വിവാഹിതരായ രവികുമാറും ലളിതയും തമ്മിൽ ദീർഘകാലമായി കുടുംബപ്രശ്നങ്ങൾ നിലനിന്നിരുന്നു. ലളിതയുടെ പരാതിയെത്തുടർന്നാണ് പോലീസ് ഇരുവർക്കും കൗൺസിലിങ് നിശ്ചയിച്ചത്. എന്നാൽ ചർച്ചയ്ക്കിടെ പ്രകോപിതയായ ലളിത തന്റെ മംഗലസൂത്രവും മിഞ്ചിയും ഊരി മേശപ്പുറത്ത് വെച്ച്, കുട്ടികളെ [&Read More
‘ഡാഷ് മോനേ രേവന്താ’; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യപ്രയോഗവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി മുഖ്യമന്ത്രി. തെലങ്കാന മുഖ്യമന്ത്രിയുടെ ‘നീ പോ മോനേ വിജയാ’ എന്ന അധിക്ഷേപ പരാമർശത്തിന് അതേ ശൈലിയിൽ തിരിച്ചടി നൽകിയിരിക്കുകയാണ് പിണറായി വിജയൻ. “ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്” എന്ന് മാത്രമാണ് നിലവിൽ പറയാനുള്ളതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രി പദവിയിലിരിക്കുന്ന ഒരാൾ പാലിക്കേണ്ട മര്യാദകൾ രേവന്ത് റെഡ്ഡി കാണിക്കുന്നുണ്ടോ എന്ന് അദ്ദേഹം സ്വയം പരിശോധിക്കണം. ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഇപ്പോൾ സമയമില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. നേരത്തെ, കേരളത്തിലെയും തെലങ്കാനയിലെയും [&Read More