‘ഇനിയെങ്കിലും ഇതൊന്ന് നിർത്തിക്കൂടേ? വണ്ണമുള്ള മനുഷ്യർക്കും തൊലി ഇരുണ്ടവർക്കും ഇവിടെ ജീവിക്കണ്ടേ?’; ബോഡി
സ്നേഹത്തിന്റെ പേരിലുള്ള കുശലാന്വേഷണമെന്ന പേരിൽ ആളുകൾ നടത്തുന്ന ബോഡി ഷെയ്‌മിങ് പരാമർശങ്ങൾക്കെതിരെ നടിയും അവതാരകയുമായ ജ്യുവൽ മേരി. മറ്റ് മനുഷ്യരുടെ ശരീരത്തെക്കുറിച്ചുള്ള ആകുലതകൾ എന്നാണ് അവസാനിപ്പിക്കുകയെന്നും, എത്രപേരുടെ നിലനിൽപ്പിനെയാണ് ഇത്തരം ചോദ്യങ്ങളിലൂടെ സമൂഹം ഇല്ലാതാക്കിയതെന്നും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ചോദിക്കുന്നു. ‘ശരീരമൊന്നും നോക്കാറില്ല അല്ലേ, വണ്ണം വെച്ചത് കണ്ടപ്പോൾ മനസ്സിലായി’ എന്ന് ചിലരൊക്കെ തീർത്തും സാധാരണരൂപത്തിൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും, ഒരാളോട് കാണിക്കുന്ന സ്നേഹവും ശരീരത്തെക്കുറിച്ച് നടത്തുന്ന അഭിപ്രായ പ്രകടനവും രണ്ടും രണ്ടാണെന്നും അവർ പറയുന്നു. വണ്ണമുള്ള [&Read More