27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Caste Discrimination

Kerala

മലയാള സർവകലാശാലയിൽ ജാതി അധിക്ഷേപം: ഇരയായ ഗവേഷകയ്ക്ക് പിന്തുണയുമായി പോസ്റ്റിട്ട വിദ്യാർത്ഥിക്ക് കാരണം

തിരുവനന്തപുരം: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിനി അധ്യാപകരിൽ നിന്ന് നേരിട്ട ജാതി അധിക്ഷേപം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ച മറ്റൊരു ഗവേഷകന് സർവകലാശാലയുടെ കാരണം കാണിക്കൽ നോട്ടീസ്. തുടർച്ചയായ വിവേചനങ്ങൾ സഹിക്കാനാവാതെയാണ് പരിസ്ഥിതി പഠന വിഭാഗത്തിലെ ഗവേഷക വിദ്യാർത്ഥിനിയായ അനഘ ശശി അധ്യാപകർക്കെതിരെ രംഗത്തെത്തിയത്. മുൻ ഡയറക്ടർ ഡോ. അരുൺ ബാബു, ഡോ. ജൈനി വർഗീസ് എന്നിവർക്കെതിരെയായിരുന്നു പ്രധാന ആരോപണങ്ങൾ. ക്‌ളാസുകളിൽ വെച്ച് ജാതി അധിക്ഷേപം നടത്തുകയും, ഫെല്ലോഷിപ്പ് ലഭിച്ചത് ജാതി മുൻനിർത്തിയാണെന്ന് പരിഹസിക്കുകയും [&Read More

Main story

കൊല്ലത്ത് മുസ്‌ലിം കുട്ടികൾക്ക് സ്‌കൂളിൽ പ്രവേശനം നിഷേധിച്ചു; പ്രധാന അധ്യാപികക്കെതിരെ പരാതി

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിലെ ഡോ. സി.റ്റി ഈപ്പൻ മെമ്മോറിയൽ ആർഎച്ച്എസിൽ മുസ്‌ലിം കുട്ടികൾക്ക് അഡ്‌മിഷൻ നിഷേധിച്ചതായി കടുത്ത പരാതി ഉയരുന്നു. സ്‌കൂളിലെ പ്രധാന അധ്യാപികക്കെതിരെയാണ് ഗുരുതരമായ ഈ ആക്ഷേപം ഉയർന്നിട്ടുള്ളത്. വെള്ള വസ്ത്രവും തലപ്പാവും ധരിച്ചെത്തിയ വിദ്യാർഥികൾക്ക് യാതൊരു കാരണവശാലും ഇവിടെ അഡ്‌മിഷൻ നൽകില്ലെന്ന് പ്രധാന അധ്യാപിക കടുത്ത നിലപാട് എടുത്തതായി പിടിഎ ഭാരവാഹി വ്യക്തമാക്കി. ചക്കുവള്ളിയിലെ ദർസിൽ നിന്ന് ഉൾപ്പെടെ എത്തിയ മുപ്പതോളം വിദ്യാർഥികൾക്കാണ് ഇത്തരത്തിൽ ദുരനുഭവം ഉണ്ടായത്. അവിടെയുണ്ടായിരുന്ന മറ്റ് അധ്യാപകരും പിടിഎ ഭാരവാഹികളും [&Read More

Kerala

‘എന്റെ കുഞ്ഞ് സഹിച്ചതിനു കണക്കില്ല’; നിതിന്റെ പുസ്തകങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് മാതാപിതാക്കള്‍

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ വിയോഗത്തിൽ വിങ്ങലടക്കാനാവാതെ കഴിയുകയാണ് തിരുവനന്തപുരം ഉഴമലയ്ക്കലിലെ കുടുംബം.വിഷുനാളിൽ കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം ആഘോഷിക്കാൻ കാത്തിരുന്ന നിതിൻ രാജിന് പകരം ആ മുറിയിൽ ഇന്ന് അവന്റെ ഓർമകൾ മാത്രമാണ് ശേഷിക്കുന്നത്. എംബിബിഎസ് നേടി ഡോക്ടറാകണമെന്നായിരുന്നു നിതിൻ്റെ സ്വപ്നം.എന്നാൽ കോളജിൽ നിന്നുണ്ടായ ക്രൂരമായ അനുഭവങ്ങൾ നിതിൻ ആരെയും അറിയിക്കാതെ ഉള്ളിലൊതുക്കുകയായിരുന്നു.സഹിക്കാൻ പറ്റാതായപ്പോൾ ചില കാര്യങ്ങൾ സഹോദരിമാരോട് പങ്കുവച്ചു. കോഴ്സ് പൂർത്തിയാക്കി വിദേശത്ത് ജോലി നേടി വീട്ടിലെ കഷ്ടപ്പാടുകൾ തീർക്കണമെന്നും മാതാപിതാക്കൾക്ക് [&Read More