ഇന്റർനെറ്റിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും മനോഹരമായ സ്നേഹബന്ധങ്ങളുടെ വീഡിയോകൾക്ക് എന്നും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഒരു കയറിൽ കുരുങ്ങി കിടന്ന പശുവിനെ മോചിപ്പിച്ച യുവതിക്ക് നന്ദി പറയാൻ പശുക്കളുടെ ഒരു കൂട്ടം തന്നെ അവരുടെ വീടിന് മുന്നിലെത്തിയ അപൂർവ്വ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കയറിൽ നിന്ന് പശുവിനെ മോചിപ്പിച്ച് അധികം വൈകാതെ തന്നെ പശുക്കളുടെ ഒരു വലിയ കൂട്ടം തന്നെ യുവതിയെ കാണാൻ വീടിന് സമീപത്തേക്ക് എത്തുകയായിരുന്നു. മൃഗങ്ങൾ മനുഷ്യരോട് എങ്ങനെ സ്നേഹവും നന്ദിയും പ്രകടിപ്പിക്കുന്നു [&Read More
Tags :Cow
യുപിയിൽ എട്ടുദിവസമായി വയലിൽ വട്ടംചുറ്റിയ പശുവിന് ‘അത്ഭുതശക്തിയെന്ന്’ ഗ്രാമീണർ; ഒടുവിൽ അസുഖമെന്ന് കണ്ടെത്തി
ലഖ്നൗ: ഉത്തർപ്രദേശിലെ ശ്രാവസ്തി ജില്ലയിലെ വയലിൽ എട്ട് ദിവസത്തോളം അസ്വാഭാവികമായി വട്ടം ചുറ്റി നടന്ന പശുവിന് അത്ഭുത ശക്തിയുള്ളതായി തെറ്റിദ്ധരിച്ച് ആരാധിച്ച് ഗ്രാമീണർ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബാസ്ഭാരിയ ഗ്രാമത്തിലാണ് ഒരു പശു എട്ട് ദിവസമായി വയലിൽ വട്ടത്തിലുള്ള പാതയിലൂടെ മാത്രം സഞ്ചരിക്കുന്നത് ഗ്രാമീണരുടെ ശ്രദ്ധയിൽ പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് ഒരു അത്ഭുത പ്രവൃത്തിയായി ഗ്രാമീണർ തെറ്റിദ്ധരിക്കുകയായിരുന്നു. ചിലർ തങ്ങൾക്ക് പ്രത്യേക അനുഗ്രഹം ലഭിക്കുമെന്ന് കരുതി ഈ പശുവിന് [&Read More
തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ഗോശാലയിലെ പശുക്കൾക്ക് തീറ്റ കൊടുക്കുന്ന വീഡിയോ പങ്കുവെച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്Read More
ബലിപെരുന്നാളിന് പശുക്കളെ ബലിയറുക്കരുതെന്ന് ആഹ്വാനം ചെയ്ത് ഉത്തർപ്രദേശിലെ പ്രമുഖ ഷിയാ പണ്ഡിതൻ മൗലാനാ സെയ്ഫ് അബ്ബാസ്.Read More
‘പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കൂ; ആൾക്കൂട്ടക്കൊലകൾക്കും മുസ്ലിം വിദ്വേഷത്തിനും ശാശ്വത പരിഹാരമാകട്ടെ’-കേന്ദ്രത്തോട് മൗലാനാ അർഷദ്
ന്യൂഡൽഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാന സയ്യിദ് അർഷദ് മദനി. പശുവുമായി ബന്ധപ്പെടുത്തി രാജ്യത്ത് നടക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനും മുസ്ലിംകളെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ള ആൾക്കൂട്ട ആക്രമണങ്ങൾക്കും ശാശ്വത പരിഹാരം കാണാൻ ഇനി അതുമാത്രമാണൊരു പോംവഴിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അർഷാദ് മദനിയുടെ അഭിപ്രായപ്രകടനം. രാജ്യത്തെ ഭൂരിപക്ഷ സമൂഹം പശുവിനെ വെറുമൊരു മൃഗമായല്ല, മറിച്ച് തങ്ങളുടെ മാതാവായാണ് കാണുന്നത്. അങ്ങനെയിരിക്കെ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നതിന് അനുകൂലമായി ഒരു [&Read More
ന്യൂഡൽഹി: ലോക്സഭയിലെ ബജറ്റ് സമ്മേളനത്തിനിടെ ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ ധരിച്ച വിലകൂടിയ ലക്ഷ്വറി ബെൽറ്റ് മറയ്ക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു. പ്രതിപക്ഷ ബഹളത്തിനിടെ സഭയിൽ എഴുന്നേറ്റു നിൽക്കുമ്പോൾ തന്റെ ബ്രാൻഡഡ് ബെൽറ്റ് ക്യാമറയിൽ പതിഞ്ഞതോടെ, അത് മറയ്ക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളാണ് വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.സൻസദ് ടിവി തത്സമയം സംപ്രേക്ഷണം ചെയ്ത ദൃശ്യങ്ങളിൽ, അനുരാഗ് ഠാക്കൂർ പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ഠാക്കൂർ ധരിച്ച ലൂയി വിറ്റൺ (Read More