28/07/2026
[fontresizer_tawhidurrahmandear_widget]

Tags :CPM

Kerala

ജനങ്ങൾ സംസാരിക്കുമ്പോൾ ഇടയ്ക്കുകയറി തർക്കിക്കരുത്, സംയമനം പാലിക്കണം; ഗൃഹസന്ദർശനത്തിന് പ്രവർത്തകർക്ക് കർശന പെരുമാറ്റച്ചട്ടവുമായി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ഗൃഹസന്ദർശന പരിപാടിയിൽ ജനങ്ങളോട് എങ്ങനെ പെരുമാറണം എന്നത് സംബന്ധിച്ച് പാർട്ടി കീഴ്ഘടകങ്ങൾക്ക് സിപിഎം കർശന നിർദേശം നൽകി. വീടുകളിൽ എത്തുമ്പോൾ ജനങ്ങൾ പറയുന്നത് പൂർണ്ണമായും ക്ഷമയോടെ കേൾക്കണമെന്നും ഒരു കാരണവശാലും ഇടയ്ക്കുകയറി സംസാരിക്കുകയോ തർക്കിക്കുകയോ ചെയ്യരുതെന്നുമാണ് പ്രധാന നിർദേശം. ജനങ്ങളോട് തികഞ്ഞ സംയമനം പാലിക്കണമെന്നും വീടിനുള്ളിൽ കയറി വേണം ആശയവിനിമയം നടത്താനെന്നും പാർട്ടി നിർദേശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് ജനവികാരം നേരിട്ടറിയാൻ സ്‌ക്വാഡുകളായി തിരിഞ്ഞുള്ള ഗൃഹസന്ദർശനം പാർട്ടി [&Read More

Main story

വയനാട് സിപിഎമ്മിൽ പൊട്ടിത്തെറി; മുതിർന്ന നേതാവ് എ.വി. ജയൻ പാർട്ടി വിട്ടു

കൽപ്പറ്റ: വയനാട് സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്തേക്ക്. പൂതാടി ഗ്രാമപഞ്ചായത്ത് അംഗവും മുതിർന്ന നേതാവുമായ എ.വി. ജയൻ പാർട്ടി വിട്ടു. നേതൃത്വത്തിലെ ചിലർ തന്നെ വ്യക്തിപരമായി ഒറ്റപ്പെടുത്തുകയാണെന്നും അന്തസ്സോടെ പാർട്ടിയിൽ തുടർന്നുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ’35 കൊല്ലം പാർട്ടിക്കുവേണ്ടി പൂർണമായും സമർപ്പിച്ചു. ഭീഷണിയുടെ സ്വരത്തിലാണ് പാർട്ടിയിൽ ഇപ്പോൾ തീരുമാനങ്ങൾ എടുക്കുന്നത്,’ എന്ന് ജയൻ ആരോപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി കെ. റഫീഖ് എന്നിവർക്കെതിരേ താൻ ഉന്നയിച്ച വിമർശനങ്ങളാണ് വേട്ടയാടലിന് [&Read More

Main story

‘ജയിലില്‍ കിടക്കുന്നത് പാവങ്ങള്‍; കുറ്റവാളികളായത് സാഹചര്യം കൊണ്ട്’-ജയില്‍പുള്ളികളുടെ വേതന വര്‍ധനയെ എതിര്‍ക്കുന്നത് ക്രൂരതയെന്ന്

തിരുവനന്തപുരം: ജയിലിലുള്ള തടവുകാരുടെ വേതനം കുത്തനെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് സിപിഎം നേതാവ് ഇ.പി ജയരാജന്‍. തടവുകാര്‍ക്കും ജീവിക്കാന്‍ പണം ആവശ്യമാണെന്നും, പലരും സാഹചര്യങ്ങള്‍ കൊണ്ട് കുറ്റവാളികളായവരാണെന്നും അദ്ദേഹം പറഞ്ഞു. ജയിലിലെ വേതന വര്‍ധനയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ക്രൂരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ”ജയിലില്‍ കിടക്കുന്നത് പാവങ്ങളാണ്. പലരും സാഹചര്യങ്ങള്‍ കൊണ്ടാണ് അവിടെ എത്തിയത്. ജയിലില്‍ സോപ്പോ മറ്റ് അവശ്യ സാധനങ്ങളോ വാങ്ങാന്‍ അവര്‍ക്ക് പണം ആവശ്യമാണ്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ജയിലില്‍നിന്നു കിട്ടിയ കൂലിയുമായി നാട്ടില്‍ [&Read More

Main story

‘1995 മുതൽ ലൈംഗികമായി പീഡിപ്പിക്കുന്നു’; 48കാരിയുടെ പീഡന പരാതിയിൽ സിപിഎം നേതാവിനെതിരെ കേസെടുത്തു

കാസർകോട്: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം കുമ്പള മുൻ ഏരിയ സെക്രട്ടറി എസ്. സുധാകരനെതിരെ പോലീസ് കേസെടുത്തു. എൻമകജെ പഞ്ചായത്ത് അംഗവും ഇച്ചിലംപാടി സ്‌കൂൾ അധ്യാപകനുമായ സുധാകരനെതിരെ കാസർകോട് വനിതാ പോലീസാണ് കേസെടുത്തത്. ഡിജിപിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് നടപടി. 48 വയസ്സുള്ള വീട്ടമ്മ നൽകിയ പരാതിയിൽ പീഡനം, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 1995 മുതൽ സുധാകരൻ തന്നെ പീഡിപ്പിച്ചുവരികയാണെന്നാണ് വീട്ടമ്മയുടെ പരാതിയിൽ പറയുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സുധാകരൻ പിന്നീട് മറ്റൊരു വിവാഹം [&Read More

Main story

ജമാഅത്തെ ഇസ്‌ലാമി ആഭ്യന്തരം ഭരിക്കുമെന്ന് പറഞ്ഞിട്ടില്ല; മാപ്പ് പറയില്ല, ജയിലില്‍ പോകേണ്ടി വന്നാല്‍

തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ ലഭിച്ച വക്കീല്‍ നോട്ടീസിന് മറുപടിയുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി നല്‍കിയ നോട്ടീസിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും, പത്തു പൈസ പോലും നഷ്ടപരിഹാരം നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയുന്ന പ്രശ്‌നമില്ല. കേസും കോടതിയും പുത്തരിയല്ല. കേസിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ ആ സമയം വിശുദ്ധ ഖുര്‍ആന്‍ വായിച്ചുതീര്‍ക്കാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ [&Read More

Kerala

അഭ്യൂഹങ്ങൾക്ക് വിരാമം: സിപിഎം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി

മൂന്നാർ: സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരുന്നു. ഏറെക്കാലമായി നിലനിന്നിരുന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് സിപിഎം മുൻ എംഎൽഎ തന്റെ തീരുമാനം വ്യക്തമാക്കിയത്. ബിജെപി നേതാക്കളുടെ സൗകര്യമനുസരിച്ച് ഉടൻ മൂന്നാറിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജേന്ദ്രൻ തന്റെ നിലപാട് പ്രഖ്യാപിച്ചത്. ‘ഞാൻ ബിജെപിയിൽ ചേരും,’ എന്ന് അദ്ദേഹം മാധ്യമങ്ങളോട് ഉറപ്പിച്ചു [&Read More

Kerala

ചാനല്‍ ചര്‍ച്ചകളിലെ ഇടതു പോരാളി; സിപിഎം സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍

തിരുവനന്തപുരം: 35 വര്‍ഷത്തോളം സിപിഎം സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാളണിയിച്ച് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ ഇടതു വക്താവായി വര്‍ഷങ്ങളായി നിറഞ്ഞുനില്‍ക്കുന്ന സംവാദകനാണ്. ബിജെപി പ്രവേശനത്തിന് പിന്നാലെ ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് റെജി ലൂക്കോസ് ഉന്നയിച്ചത്. ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ടുപോയാല്‍ കേരളം ഒരു വൃദ്ധസദനമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ‘അധഃപതിക്കുന്ന രാഷ്ട്രീയ ചിന്താഗതിയല്ല, മറിച്ച് വികസനമാണ് കേരളത്തിന് വേണ്ടത്. ഉത്തരേന്ത്യന്‍ പര്യടനത്തിനിടെ അവിടെ [&Read More

Kerala

വെള്ളാപ്പള്ളി വര്‍ഗീയവാദിയല്ല; ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും മതേതര നിലപാടുകള്‍ സ്വീകരിക്കുന്ന നേതാവ്-എം.വി ഗോവിന്ദന്‍

കണ്ണൂര്‍: വിദ്വേഷ പരാമര്‍ശങ്ങള്‍ക്കിടയിലും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച് സിപിഎം. വെള്ളാപ്പള്ളിയെ വര്‍ഗീയവാദിയായി കണക്കാക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. അദ്ദേഹം സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റിയിലോ ബ്രാഞ്ചിലോ ഉള്ളയാളല്ലെന്നും, അദ്ദേഹം കേരളത്തിലെ സാമുദായിക പ്രസ്ഥാനത്തിന്റെ പ്രധാന നേതാവാണെന്നും എം.വി. ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭൂരിപക്ഷം സന്ദര്‍ഭങ്ങളിലും മതനിരപേക്ഷ ജനാധിപത്യ നിലപാടുകള്‍ സ്വീകരിക്കുന്ന നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളിയുടെ മതനിരപേക്ഷമായ നിലപാടുകളെ പാര്‍ട്ടി അംഗീകരിക്കും. എന്നാല്‍, പാര്‍ട്ടിക്ക് [&Read More

Main story

‘വെള്ളാപ്പള്ളിയല്ല എൽഡിഎഫ്’: മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയതിനെയും വിമർശിച്ച് സിപിഐ; മുന്നണിയിൽ പോര് മുറുകുന്നു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ ഇടത് മുന്നണിക്കുള്ളിൽ കലഹം രൂക്ഷമാകുന്നു. പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ ശൈലിയും വെള്ളാപ്പള്ളി നടേശനുമായുള്ള വഴിവിട്ട അടുപ്പവുമാണെന്ന സിപിഐ വിമർശനം മുന്നണിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിലുള്ള വാക്‌പോര് ഇപ്പോൾ പരസ്യമായ രാഷ്ട്രീയ പോരാട്ടമായി മാറിയിരിക്കുകയാണ്. ‘വെള്ളാപ്പള്ളിയല്ല എൽഡിഎഫ്’സിപിഐയെ ‘ചതിയൻ ചന്തു’ എന്ന് വിളിച്ച വെള്ളാപ്പള്ളിക്ക് അതിരൂക്ഷമായ മറുപടിയാണ് ബിനോയ് വിശ്വം നൽകിയത്. ചതിയൻ ചന്തുവിന്റെ തൊപ്പി ഏറ്റവും കൂടുതൽ [&Read More

India

യെലഹങ്ക കുടിയൊഴിപ്പിക്കൽ: ‘ഇവിടെ വന്ന് ഷോ വേണ്ട! കേരള നേതാക്കളുടെ ഇടപെടൽ വേണ്ടെന്ന്

ബെംഗളൂരു: യെലഹങ്ക ഫക്കീർ കോളനിയിൽ വീടുകൾ പൊളിച്ചുനീക്കിയ സംഭവത്തിൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ നേരിട്ട് ഇടപെടുന്നതിനെതിരെ കർണാടക സിപിഎം ഘടകം രംഗത്ത്. ഫക്കീർ കോളനിയിലെ വിഷയം രാഷ്ട്രീയവൽക്കരിക്കുന്നത് ഗുണം ചെയ്യില്ലെന്നും, സമരം നടത്താൻ സംസ്ഥാനത്തെ പാർട്ടി സംവിധാനം പര്യാപ്തമാണെന്നും കർണാടക നേതാക്കൾ കേരളത്തിലെ സിപിഎം നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. ​”പുറത്തുനിന്നുള്ള ഇടപെടലുകൾ ഈ വിഷയത്തെ രാഷ്ട്രീയമായി മാറ്റാൻ മാത്രമേ ഉപകരിക്കൂ. അത് യഥാർത്ഥ ലക്ഷ്യത്തിന് ഗുണം ചെയ്യില്ല. യെലഹങ്കയിലെ കേസ് നടത്താനും ഇരകൾക്ക് വേണ്ടി പോരാടാനും കർണാടകയിലെ [&Read More