28/09/2026
[fontresizer_tawhidurrahmandear_widget]

Tags :CPM

Main story

പെരിന്തല്‍മണ്ണയില്‍ ലീഗ് ഓഫീസിന് നേരെ കല്ലേറ്; പിന്നില്‍ സി.പി.എം എന്ന് ആരോപണം, റോഡ്

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മുസ്‍ലിം ലീഗ് ഓഫീസിന് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് രാഷ്ട്രീയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് പെരിന്തല്‍മണ്ണയിലെ ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ രൂക്ഷമായ കല്ലേറുണ്ടായത്. ആക്രമണത്തില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായും തകരുകയും കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ സി.പി.എംRead More

Kerala

പിണറായി സ്‌ഫോടനം: സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപോകുന്ന ദൃശങ്ങൾ പുറത്ത്

കണ്ണൂർ: പിണറായിൽ സ്‌ഫോടകവസ്തു കൈകാര്യം ചെയ്യുന്നതിനിടെ സിപിഎം പ്രവർത്തകന് പരിക്കേറ്റ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വെണ്ടുട്ടായി സ്വദേശിയായ വിബിൻ രാജിന്റെ (26) വലതുകൈപ്പത്തിയിലെ മൂന്ന് വിരലുകൾ സ്‌ഫോടനത്തിൽ അറ്റുപോയി. കനാൽക്കരയിൽ വെച്ച് സുഹൃത്ത് പകർത്തിയ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ്സ്‌ ഫോടനമുണ്ടായതെന്നാണ് ഒപ്പമുണ്ടായിരുന്നവരുടെ മൊഴി. പൊട്ടാതെ കിടന്ന പടക്കം പരിശോധിക്കുന്നതിനിടെയാണ് അപകടമെന്ന് സിപിഎം പ്രാദേശിക നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും ഇത് നാടൻ ബോംബാണെന്ന സംശയവും ശക്തമാണ്. സ്‌ഫോടകവസ്തു കത്തിക്കാൻ ശ്രമിക്കുന്നതും അത് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുന്നതും [&Read More

Main story

പിണറായിയിലെ ബോംബ് പടക്കമായി!സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറിയത് പടക്കം പൊട്ടിയെന്ന് എഫ്‌ഐആർ

കണ്ണൂർ: പിണറായിയിൽ സിപിഎം പ്രവർത്തകന്റെ വലത് കൈപ്പത്തി തകർന്ന ഉഗ്രസ്ഫോടനത്തെ ‘പടക്ക’മാക്കി ചുരുക്കി പോലീസ്. സിപിഎം പ്രവർത്തകൻ വിപിൻ രാജിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലാണ് ഇങ്ങനെയൊരു കണ്ടെത്തൽ. അതേസമയം, വിപിന്‍രാജ് കാപ്പ ചുമത്തി നാടുകടത്തിയ ആളാണെന്ന് പൊലീസ് അറിയിച്ചു. കോണ്‍ഗ്രസ് ഓഫിസ് തീവച്ച് നശിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുവാണ് പൊട്ടിയതെന്ന് പരിക്കിന്റെ ഗൗരവത്തിൽ നിന്ന് വ്യക്തമാണ്. സ്ഫോടനത്തിൽ വിപിൻ രാജിന്റെ വലത് കൈപ്പത്തി പൂർണമായി തകർന്നിട്ടും, അശ്രദ്ധമായി കൈകാര്യം [&Read More

Kerala

കാനത്തില്‍ ജമീല എംഎല്‍എ അന്തരിച്ചു

കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എയും സിപിഎം നേതാവുമായ കാനത്തില്‍ ജമീല അന്തരിച്ചു. 59 വയസ്സായിരുന്നു. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽനിന്ന് മത്സരിച്ച് ജയിച്ചാണ് കാനത്തിൽ ജമീല നിയമസഭയിൽ എത്തിയത്. കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെതിരെ 8,472 വോട്ടിൻ്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. നേരത്തെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2017 മുതല്‍ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. ജനാധിപത്യ മഹിളാ ആസോസിയേഷന്‍ ജില്ലാ ഭാരവാഹിയായും [&Read More

Main story

തദ്ദേശ തെരഞ്ഞെടുപ്പിന് കേളികൊട്ട്; വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളില്‍, ഡിസംബര്‍ ഒമ്പതിന് ആദ്യഘട്ടം, 11ന്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളില്‍. ഡിസംബര്‍ ഒന്‍പതിന് ആദ്യഘട്ടം നടക്കും. രണ്ടാംഘട്ടം 11നും വോട്ടെണ്ണല്‍ 13നും നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ ആണു പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ടം. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ രണ്ടാം ഘട്ടത്തിലും വോട്ടെടുപ്പ് നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. സൂക്ഷ്മ പരിശോധന നവംബര്‍ [&Read More

Kerala

‘മന്ത്രി ജിആര്‍ അനില്‍ പുച്ഛത്തോടെ പെരുമാറി; പ്രകാശ് ബാബു ബേബിയെ നിസ്സഹായന്‍ എന്നു

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുട്ടുമടക്കിയതിനു പിന്നാലെ സിപിഐയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി വി. ശിവന്‍കുട്ടി. മന്ത്രി ജി.ആര്‍ അനിലിനും പ്രകാശ് ബാബുവിനും സിപിഐ വിദ്യാര്‍ഥിRead More

Kerala

ഒടുവില്‍ പിഎം ശ്രീയില്‍ യൂടേണ്‍; സിപിഐ സമര്‍ദത്തില്‍ കരാര്‍ മരവിപ്പിക്കാന്‍ നീക്കം, കേന്ദ്രത്തിന്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒടുവില്‍ സിപിഐയുടെ സമ്മര്‍ദത്തിന് വഴങ്ങി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരുമായി ഒപ്പുവച്ച കരാര്‍ മരവിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സിപിഐ അടക്കുള്ള സഖ്യകക്ഷികള്‍ ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ എതിര്‍പ്പുകള്‍ കണക്കിലെടുത്താണ് സര്‍ക്കാര്‍ ഈ നീക്കത്തിലേക്ക് കടക്കുന്നത്. കരാര്‍ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ കേന്ദ്രത്തിന് കത്തയച്ചേക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അജണ്ടകള്‍ സംസ്ഥാനത്ത് നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ തന്ത്രമാണ് പിഎം ശ്രീ പദ്ധതിയുടെ ഭാഗമായുള്ള ധാരണാപത്രമെന്ന് സിപിഐയും ഇടതുപക്ഷ സംഘടനകളും [&Read More