28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Cyber Police

Kerala

മാധ്യമപ്രവർത്തകയുടെ പരാതി: അബ്ദുല്ല ബാസിലിനെതിരായ കേസിലെ തുടർനടപടികൾ നിർത്തിവെക്കാൻ നിർദേശം

തിരുവനന്തപുരം: മാധ്യമപ്രവർത്തക നൽകിയ പരാതിയിൽ വിസ്‌ഡം നേതാവ് ഡോ. അബ്ദു‌ല്ല ബാസിലിനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര വകുപ്പ് മന്ത്രി നിർദേശം നൽകി. ബിഗ് ടിവി അവതാരക നൽകിയ പരാതിയിൽ കൊച്ചി സൈബർ പൊലീസാണ് അബ്‌ദുല്ല ബാസിലിനെതിരെ കേസെടുത്തിരുന്നത്. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയുടെ പേരിലാണ് കേസ്. ചർച്ചയുടെ വസ്തുതകൾ തെറ്റായി പ്രചരിപ്പിച്ചെന്നും അവതാരകയുടെ മാന്യതയ്ക്ക് കളങ്കം വരുത്തുന്ന രീതിയിലുള്ള വീഡിയോകളും സന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നുമാണ് എഫ്ഐആറിലുള്ളത്. [&Read More

Main story

‘സർക്കാരോ പൊലീസോ ആവശ്യപ്പെട്ടിട്ടില്ല; കാർഡുകൾ നീക്കം ചെയ്തത് സാങ്കേതിക തകരാർ മൂലം’ –

ന്യൂഡൽഹി: മാധ്യമങ്ങളുടെ സോഷ്യൽ മീഡിയ കാർഡുകൾ നീക്കം ചെയ്ത സംഭവം സാങ്കേതിക തകരാർ മൂലമാണെന്ന് ആവർത്തിച്ച് മെറ്റ. പൊലീസോ കോടതിയോ സർക്കാരോ ആവശ്യപ്പെട്ടത് പ്രകാരമല്ല നടപടിയെന്നും കമ്പനി വ്യക്തമാക്കി. സംഭവത്തിൽ സൈബർ ഡിവിഷൻ എസ്.പി അങ്കിത് അശോകൻ ഉന്നയിച്ച ഏഴ് ചോദ്യങ്ങൾക്ക് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് മെറ്റ ഇക്കാര്യം അറിയിച്ചത്. മെറ്റയുടെ ഓട്ടോമേറ്റഡ് സിസ്റ്റത്തിലുണ്ടായ പിഴവാണ് ഇതിന് കാരണമെന്നും നീക്കം ചെയ്ത 16 വാർത്തകളും പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെയോ മറ്റ് അധികൃതരുടെയോ ഭാഗത്തുനിന്ന് പരാതിയോ ഉത്തരവോ [&Read More

Kerala

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിലെ ബിജെപി സീൽ: വിവരം ട്വീറ്റ് ചെയ്ത മാധ്യമ പ്രവർത്തകന്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കുറിപ്പിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട വിവരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മാധ്യമപ്രവർത്തകന് കേരള പൊലീസിന്റെ നോട്ടീസ്. ഉത്തർപ്രദേശിലെ മാധ്യമപ്രവർത്തകനായ പീയുഷ് റായിക്കാണ് സൈബർ പൊലീസ് നോട്ടീസ് അയച്ചത്. ട്വീറ്റ് തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും, ഇത് ഉടനടി നീക്കം ചെയ്തില്ലെങ്കിൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് കമ്മീഷൻ അയച്ച ഇമെയിൽ സന്ദേശത്തോടൊപ്പമുള്ള കത്തിലാണ് ബിജെപി കേരള ഘടകത്തിന്റെ സീൽ ഉൾപ്പെട്ടത്. സംഭവത്തിൽ അശ്രദ്ധ കാണിച്ച അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ [&Read More