‘സർക്കാരോ പൊലീസോ ആവശ്യപ്പെട്ടിട്ടില്ല; കാർഡുകൾ നീക്കം ചെയ്തത് സാങ്കേതിക തകരാർ മൂലം’ – വിശദീകരണവുമായി മെറ്റ
ന്യൂഡൽഹി: മാധ്യമങ്ങളുടെ സോഷ്യൽ മീഡിയ കാർഡുകൾ നീക്കം ചെയ്ത സംഭവം സാങ്കേതിക തകരാർ മൂലമാണെന്ന് ആവർത്തിച്ച് മെറ്റ. പൊലീസോ കോടതിയോ സർക്കാരോ ആവശ്യപ്പെട്ടത് പ്രകാരമല്ല നടപടിയെന്നും കമ്പനി വ്യക്തമാക്കി. സംഭവത്തിൽ സൈബർ ഡിവിഷൻ എസ്.പി അങ്കിത് അശോകൻ ഉന്നയിച്ച ഏഴ് ചോദ്യങ്ങൾക്ക് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് മെറ്റ ഇക്കാര്യം അറിയിച്ചത്.
മെറ്റയുടെ ഓട്ടോമേറ്റഡ് സിസ്റ്റത്തിലുണ്ടായ പിഴവാണ് ഇതിന് കാരണമെന്നും നീക്കം ചെയ്ത 16 വാർത്തകളും പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെയോ മറ്റ് അധികൃതരുടെയോ ഭാഗത്തുനിന്ന് പരാതിയോ ഉത്തരവോ ഉണ്ടായിട്ടില്ലെന്നും കത്തിലൂടെ മെറ്റ വ്യക്തമാക്കി.