09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Meta

India

‘സർക്കാരോ പൊലീസോ ആവശ്യപ്പെട്ടിട്ടില്ല; കാർഡുകൾ നീക്കം ചെയ്തത് സാങ്കേതിക തകരാർ മൂലം’ –

ന്യൂഡൽഹി: മാധ്യമങ്ങളുടെ സോഷ്യൽ മീഡിയ കാർഡുകൾ നീക്കം ചെയ്ത സംഭവം സാങ്കേതിക തകരാർ മൂലമാണെന്ന് ആവർത്തിച്ച് മെറ്റ. പൊലീസോ കോടതിയോ സർക്കാരോ ആവശ്യപ്പെട്ടത് പ്രകാരമല്ല നടപടിയെന്നും കമ്പനി വ്യക്തമാക്കി. സംഭവത്തിൽ സൈബർ ഡിവിഷൻ എസ്.പി അങ്കിത് അശോകൻ ഉന്നയിച്ച ഏഴ് ചോദ്യങ്ങൾക്ക് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് മെറ്റ ഇക്കാര്യം അറിയിച്ചത്. മെറ്റയുടെ ഓട്ടോമേറ്റഡ് സിസ്റ്റത്തിലുണ്ടായ പിഴവാണ് ഇതിന് കാരണമെന്നും നീക്കം ചെയ്ത 16 വാർത്തകളും പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെയോ മറ്റ് അധികൃതരുടെയോ ഭാഗത്തുനിന്ന് പരാതിയോ ഉത്തരവോ [&Read More

Kerala

പിണറായി കമന്റിട്ട ‘കുട്ടി സഖാവ്’; മുഹമ്മദ് സിയാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി മെറ്റ

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറിയ ‘കുട്ടി സഖാവ്’ എന്ന പേജും അക്കൗണ്ടും നീക്കം ചെയ്ത് മെറ്റ. വൈറൽ ബാലതാരം മുഹമ്മദ് സിയാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് നിലവിൽ അപ്രത്യക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തന്റെ ‘കുട്ടി സഖാക്കളെ’ സോഷ്യൽ മീഡിയയ്ക്ക് പരിചയപ്പെടുത്തിക്കൊണ്ട് സിയാൻ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖ നേതാക്കൾ കമന്റുമായി എത്തുകയും ചെയ്തിരുന്നു. പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ രണ്ട് മില്യണിലധികം കാഴ്ചക്കാരെ നേടിയ വീഡിയോയ്ക്ക് പിന്നാലെയാണ് അക്കൗണ്ട് അപ്രത്യക്ഷമായത്. [&Read More

Main story

‘ഉടൻ നടപടി വേണം, ഡീപ്‌ഫേക്കുകൾക്കും വ്യാജപ്രചാരണങ്ങൾക്കും തടയിടണം’; അൽഗോരിതം മാറ്റാൻ മെറ്റയോട് കേന്ദ്ര

ന്യൂഡൽഹി: പ്ലാറ്റ്‌ഫോമുകളിൽ ഡീപ്‌ഫേക്കുകളും വ്യാജപ്രചാരണങ്ങളും തടയുന്നതിനായി അൽഗോരിതങ്ങളിൽ മാറ്റം വരുത്താൻ മെറ്റയോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയമാണ് (Read More

Main story

‘മോദിയുടെ മുന്നിൽ മെറ്റ ഇങ്ങനെ തലകുനിക്കരുത്; ഒടുവിൽ ഇന്ത്യയിൽ അദ്ദേഹത്തിന്റെ അക്കൗണ്ട് മാത്രം

ന്യൂഡൽഹി: ആം ആദ്‌മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് യാതൊരു വിശദീകരണവുമില്ലാതെ ഇന്ത്യയിൽ നിയന്ത്രണങ്ങൾക്ക് വിധേയമാക്കിയതായി ആരോപണം. മെറ്റയുടെ ഇന്ത്യയിലെ ഓഫീസിൽ നേരിട്ട് അന്വേഷണം നടത്തിയെങ്കിലും തൃപ്‌തികരമായ മറുപടിയോ വ്യക്തതയോ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കെജ്‌രിവാൾ എക്സിൽ പോസ്റ്റ് ചെയ്തു. എക്സിൽ മെറ്റയെയും മെറ്റ ഇന്ത്യയെയും ടാഗ് ചെയ്തുകൊണ്ടാണ് കെജ്‌രിവാൾ ഈ വിഷയം ഉന്നയിച്ചത്. തന്റെ അക്കൗണ്ട് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ലഭ്യമല്ലാതായി മാറിയിരിക്കുന്നുവെന്നും, ഇതിന് പിന്നിലെ കാരണം എന്താണെന്ന് കമ്പനി [&Read More

Main story

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കം; ഇന്ത്യയോട് മാപ്പ് പറഞ്ഞ് മാർക്ക് സക്കർബർഗ്

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ഡീപ്ഫെയ്ക്ക് ഉള്ളടക്കങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് തടയുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതിയിൽ ഇന്ത്യയോട് മാപ്പ് പറഞ്ഞ് മെറ്റാ മേധാവി മാർക്ക് സക്കർബർഗ്. നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതിക്ക് മുന്നിലാണ് മെറ്റാ മേധാവി ഖേദപ്രകടനം നടത്തിയത്. ഫെയ്‌സ്‌ബുക്, ഇൻസ്റ്റഗ്രാം, വാട്സാപ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നത് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതികളിലാണ് ഈ നടപടി. മെറ്റയുടെ മുതിർന്ന ഉദ്യോഗസ്ഥനായ ജോയൽ കപ്ലാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാർലമെന്ററി സമിതിക്ക് [&Read More

India

‘ഭീഷണിക്ക് വഴങ്ങരുത്, ക്ഷമ പറയരുത്’; മോദിയുടെ ഫേസ്ബുക് വിഡിയോ വിവാദത്തിൽ മെറ്റയോട് മഹുവ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക് വിഡിയോ താൽക്കാലികമായി നീക്കം ചെയ്‌ത സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ ഭീഷണിക്ക് വഴങ്ങരുതെന്ന് സോഷ്‌യൽ മീഡിയ ഭീമന്മാരായ മെറ്റയോട് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. വിഷയത്തിൽ പാർലമെന്ററി പാനലിനോട് ക്ഷമാപണം നടത്താൻ മെറ്റ തയാറാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് മെറ്റ സിഇഒ മാർക്ക് സക്കർബർഗിനെ അഭിസംബോധന ചെയ്ത് മഹുവ രംഗത്തെത്തിയത്. “ഹലോ മാർക്ക്, ദയവായി ഭീഷണിയിൽ വീഴരുത്, ആരോടും ക്ഷമ ചോദിക്കുകയുമരുത്. ഇന്ത്യൻ സർക്കാർ എല്ലായ്പ്പോഴും പൗരന്മാരെ ഭീഷണിപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. [&Read More

Main story

മോദിയുടെ ഫേസ്ബുക്ക് വീഡിയോ അപ്രത്യക്ഷമായി; മാപ്പ് പറഞ്ഞ് മെറ്റ, ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ കേന്ദ്രം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെൽഫി വീഡിയോ ഫേസ്ബുക്കിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ ഖേദപ്രകടനവുമായി മെറ്റ. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോ സാങ്കേതിക പിഴവ് മൂലമാണ് നീക്കം ചെയ്യപ്പെട്ടതെന്നും, മിനിറ്റുകൾക്കകം അത് പ്ലാറ്റ്‌ഫോമിൽ പുനഃസ്ഥാപിച്ചതായും മെറ്റ വ്യക്തമാക്കി. സംഭവത്തിൽ മെറ്റയുടെ ഇന്ത്യയിലെ ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാർ വിശദീകരണത്തിനായി വിളിച്ചുവരുത്താൻ സാധ്യതയുണ്ട്. വിദ്യാർത്ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നയിച്ച 36 ദിവസത്തെ പ്രതിഷേധത്തിനിടെ, ജെൻസിയെ അഭിസംബോധന ചെയ്തുകൊണ്ട് ജൂലൈ 23Read More

India

‘ഇൻസ്റ്റഗ്രാം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പരസ്യം വിറ്റ് പണമുണ്ടാക്കുന്നു; പ്രതികൾ ദൃശ്യങ്ങൾ

ഇൻസ്റ്റഗ്രാം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന പരസ്യങ്ങൾക്ക് ഇന്ത്യയിൽ അനുമതി നൽകുന്നുണ്ടെന്ന ഗുരുതര സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി ബിബിസി റിപ്പോർട്ട്. Read More

Tech

‘വാട്ട്‌സ്ആപ്പ് യൂസർനെയിം ഫീച്ചർ തൽക്കാലം ഇന്ത്യയിൽ വേണ്ട’; കേന്ദ്ര സർക്കാർ

വാട്ട്‌സ്ആപ്പ് ഉപയോക്ത്ക്കൾക്കായി അവതരിപ്പാനൊരുങ്ങുന്ന പുതിയ യൂസർനെയിം ഫീച്ചർ തൽക്കാലം ഇന്ത്യയിൽ നിർത്തിവെക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. Read More

Kerala

മെറ്റയ്ക്ക് ഹൈക്കോടതി നോട്ടീസ്; മീഡിയവൺ ഫേസ്ബുക്ക് പേജ് ബ്ലോക്ക് പിൻവലിച്ചു

കൊച്ചി: ഹൈക്കോടതി നോട്ടീസിന് പിന്നാലെ മീഡിയവണിന്റെ ഫേസ്ബുക്ക് പേജിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ഇന്ത്യയിലെ പ്രേക്ഷകർക്ക് പേജ് ലഭ്യമാകാത്ത തരത്തിൽ ഫേസ്ബുക്ക് ഏർപ്പെടുത്തിയ വിലക്കാണ് ഇപ്പോൾ പിൻവലിച്ചത്. മീഡിയവൺ ഫേസ്ബുക്ക് പേജ് ഇന്ത്യയിൽ ബ്ലോക്ക് ചെയ്ത നടപടിക്കെതിരെ ചാനൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹരജി പരിഗണിച്ച കോടതി കേന്ദ്ര സർക്കാരിനും ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പേജ് പുനഃസ്ഥാപിക്കപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് മീഡിയവണിന്റെ ഫേസ്ബുക്ക് പേജിന് ഇന്ത്യയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. നിയമനിർവഹണ [&Read More