27/09/2026
[fontresizer_tawhidurrahmandear_widget]

Tags :death threat

Main story

രാഹുലിന്റെ പരിപാടിയിൽ പ്രധാനമന്ത്രിയെ അനുകരിച്ചു; സ്റ്റാൻഡ്അപ്പ് കൊമേഡിയന് വധഭീഷണി, യുപിയിലെ ഷോകൾ റദ്ദാക്കി

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച സ്റ്റാൻഡ്അപ്പ് കൊമേഡിയൻ പുൽകിത് മാനിക്ക് വധഭീഷണി. അജ്ഞാത ഫോൺ കോളുകൾ വഴിയാണ് ഭീഷണിയുണ്ടായത്. ഇതോടെ മൂന്ന് ഷോകൾ റദ്ദാക്കി. നോയിഡ, ലഖ്‌നൗ, കാൺപൂർ എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടികളാണ് റദ്ദാക്കിയത്. “പ്രതീക്ഷിക്കാത്ത ചില സാഹചര്യങ്ങൾ കാരണം നോയിഡയിലെ എന്റെ ഷോ റദ്ദാക്കേണ്ടി വന്നതിൽ ഖേദിക്കുന്നു. പ്രേക്ഷകർക്കുണ്ടായ ബുദ്ധിമുട്ടിൽ ആത്മാർത്ഥമായി മാപ്പു ചോദിക്കുന്നു,” – പുൽകിത് മാനി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മധ്യപ്രദേശിലെ ഇൻഡോറിൽ കോൺഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ [&Read More

India

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ബിഷ്ണോയ് സംഘത്തിന്റെ വധഭീഷണി

മുംബൈ: ബോളിവുഡ് താരം ആമിർ ഖാന് നേരെ ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ വധഭീഷണി. അറുപതാം വയസ്സിൽ താരം മൂന്നാം തവണയും വിവാഹിതനായതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ വഴി ഭീഷണി സന്ദേശം പുറത്തുവന്നത്. ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അർസൂ ബിഷ്‌ണോയി, ടൈസൺ ബിഷ്ണോയ് എന്നിവർ ചേർന്നാണ് സന്ദേശം നൽകിയിരിക്കുന്നത്. ആമിർ ഖാൻ രാജ്യത്ത് ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇത് സനാതന ധർമത്തിനും രാജ്യത്തിൻ്റെ സംസ്‌കാരത്തിനും വിരുദ്ധമാണെന്നും ബിഷ്ണോയ് സംഘം സോഷ്യൽ മീഡിയ പോസ്റ്റിൽ ആരോപിക്കുന്നു. താരത്തെ ഇനി വെച്ചുപൊറുപ്പിക്കില്ലെന്നും [&Read More

India

ബംഗാളിൽ കടയിൽ കയറി ഝാൽമുരി കഴിച്ച് മോദി; പിന്നാലെ കടക്കാരന് പാകിസ്താനിൽ നിന്ന്

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബംഗാളിലെ പ്രശസ്തമായ ലഘുഭക്ഷണമായ ഝാൽമുരി വിറ്റ കച്ചവടക്കാരന് പാകിസ്‌താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വധഭീഷണി. ജാർഗ്രാം സ്വദേശിയായ ബിക്രം സൗ എന്ന വ്യാപാരിക്കാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി, കഴിഞ്ഞ ഏപ്രിൽ 19Read More

India

‘ഹിന്ദു രക്ഷാദൾ പ്രവർത്തകർ നാളെ കോട്‌വാറിലേക്ക് വരുന്നു; ദീപക്കിന്റെ മുസ്‌ലിം പ്രേമം ഞങ്ങൾ

ലഖ്‌നൗ: കഴിഞ്ഞ റിപബ്ലിക് ദിനത്തിൽ വർഗീയ വിദ്വേഷത്തിനെതിരെ മാനവികതയുടെ സന്ദേശമുയർത്തിയ ഉത്തരാഖണ്ഡ് കോട്‌വാറിലെ ജിം ഉടമ ദീപക് കുമാറിന് നേരെ തീവ്ര ഹിന്ദുത്വ സംഘടനയുടെ വധഭീഷണി. ഹിന്ദു രക്ഷാദൾ നേതാവ് പിങ്കി ചൗധരിയാണ് ദീപക്കിനെതിരെ പരസ്യമായ ഭീഷണിയുമായി രംഗത്തെത്തിയത്. ദീപക്കിനെ ജീവിക്കാൻ അനുവദിക്കില്ലെന്നും അവനെ ശരിയാക്കുമെന്നും പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പോലീസിനെ കാഴ്ചക്കാരാക്കിയാണ് ഇയാളുടെ വധഭീഷണിയെന്നതാണ് ഏറെ ഗൗരവതരം. അതേസമയം, പിങ്കി ചൗധരിയെ പോലീസ് കരുതൽ തടങ്കലിലാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കോട്വാറിലെ ദീപക്കിന്റെ ‘ഹൾക്ക് [&Read More

India

‘മുഹമ്മദ് ദീപക്കിനെ വധിക്കുന്നവർക്ക് 2 ലക്ഷം പാരിതോഷികം’; ഭീഷണി മുഴക്കി യുവാവ്, കേസ്

ഡെറാഡൂൺ: വർഗീയവാദികളുടെ ഭീഷണിക്കിരയായ മുസ്‌ലിം വ്യാപാരിയെ സംരക്ഷിച്ചതിന്റെ പേരിൽ ദീപക് കുമാറിനെതിരെ ഭീഷണിയും വിദ്വേഷ പ്രചാരണവും തുടരുന്നു. ഏറ്റവുമൊടുവിൽ, ദീപക്കിനെ കൊലപ്പെടുത്തുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഹാർ സ്വദേശിയായ യുവാവ്. സംഭവത്തിൽ ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തതായി ‘ഹിന്ദുസ്ഥാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു വധഭീഷണി. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ സ്വദേശിയായ ഉത്കർഷ് സിങ് ആണ് വീഡിയോയിലൂടെ ഭീഷണി മുഴക്കിയതെന്ന് പോലീസ് കണ്ടെത്തി. 500 രൂപയുടെ നോട്ടുകെട്ടുകൾ കൈയ്യിൽ പിടിച്ചുകൊണ്ട്, ദീപക് കുമാറിനെ [&Read More