വാഷിങ്ടൺ: ഗസ്സയിലെ സമാധാനശ്രമങ്ങൾക്കായി ഡൊണാൾഡ് ട്രംപ് രൂപീകരിച്ച ഉന്നതതല ബോർഡിൽ ഇന്ത്യൻ വംശജനായ അജയ് ബംഗയും. ഗസ്സയുടെ താൽക്കാലിക ഭരണത്തിന് മേൽനോട്ടം വഹിക്കുന്നതിനായി ട്രംപ് പ്രഖ്യാപിച്ച സമാധാന ബോർഡിലാണ് ലോകബാങ്ക് പ്രസിഡന്റായ അജയ് ബംഗ ഇടംപിടിച്ചത്. ഗസ്സയിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും അക്രമങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ അധ്യക്ഷതയിലുള്ള ഈ സമാധാന സമിതിയുടെ പ്രഖ്യാപനം. ആരാണ് അജയ് ബംഗ?ലോകബാങ്ക് ഗ്രൂപ്പിന്റെ പതിനാലാമത് പ്രസിഡന്റായി നിലവിൽ സേവനമനുഷ്ഠിച്ചുവരികയാണ് അജയ് ബംഗ. 2023 ഫെബ്രുവരിയിൽ മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് [&Read More
Tags :Donald Trump
യുഎസ് താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്റെ വമ്പന്‍ പടയൊരുക്കം; തിരിച്ചടി ഭയന്ന് ട്രംപ് പിന്മാറി?-ഇന്റലിജന്‍സ്
വാഷിങ്ടണ്‍/തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ വമ്പന്‍ തിരിച്ചടിക്ക് കോപ്പുകൂട്ടിയതാണ് ഇറാനെ ആക്രമിക്കുന്നതില്‍നിന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തിരിപ്പിച്ചതെന്ന് സൂചന. ഇറാഖിലെയും സിറിയയിലെയും അമേരിക്കന്‍ താവളങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നതായി പെന്റഗണ്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ ഇറാനില്‍ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ഇറാനെതിരെ സൈനിക നീക്കത്തിന് ട്രംപ് ഭരണകൂടം ആലോചിച്ചിരുന്നു. എന്നാല്‍, ഇറാന്‍ നടത്തിയ തന്ത്രപരമായ സൈനിക നീക്കങ്ങളും രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളുമാണ് അവസാന നിമിഷം അമേരിക്കയെ ഇതില്‍നിന്ന് പിന്തിരിപ്പിച്ചതെന്ന് [&Read More
മച്ചാഡോയുടെ വക ട്രംപിന് നൊബേല്‍; പുരസ്‌കാരം മാറില്ലെന്ന് നൊബേല്‍ കമ്മിറ്റി, ആവേശത്തില്‍ ട്രംപ്
വാഷിംഗ്ടണ്‍: വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ തനിക്ക് ലഭിച്ച സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമര്‍പ്പിച്ചു. വൈറ്റ് ഹൗസില്‍ ഇന്നലെയായിരുന്നു കൂടിക്കാഴ്ച. അതേസമയം, നിക്കോളാസ് മദുറോയുടെ ഭരണകൂടത്തെ താഴെയിറക്കാന്‍ ട്രംപ് നടത്തിയ ഇടപെടലുകള്‍ക്കുള്ള നന്ദിസൂചകമായാണ് പുരസ്‌കാര കൈമാറ്റമെന്നാണ് വിലയിരുത്തല്‍. ‘ഇതൊരു വലിയ ബഹുമതിയാണ്. ഒരുപാട് പ്രതിസന്ധികള്‍ അതിജീവിച്ച കരുത്തുറ്റ സ്ത്രീയാണ് മരിയ. ലോകസമാധാനത്തിനായി ഞാന്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി അവര്‍ എനിക്ക് പുരസ്‌കാരം സമ്മാനിച്ചു,’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ [&Read More
‘അമേരിക്കയെ യുദ്ധത്തില്‍ ചാടിക്കാനുള്ള ഇസ്രയേല്‍ കെണിയാണിത്; ജൂണിലെ തെറ്റ് ആവര്‍ത്തിക്കരുത്’-ട്രംപിനോട് ഇറാന്‍
തെഹ്റാന്‍: ഇറാനില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ ഇസ്രയേല്‍ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്നും, അമേരിക്കയെ ഇറാനെതിരെ തിരിക്കാനുള്ള കെണിയായിരുന്നു ഇതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. എന്നാല്‍, രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളെ പരാജയപ്പെടുത്തി സ്ഥിതിഗതികള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലായെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള ഇസ്രയേല്‍ തന്ത്രത്തില്‍ വീണ് കഴിഞ്ഞ ജൂണിലെ തെറ്റ് ആവര്‍ത്തിക്കരുതെന്നും അരാഗ്ചി ട്രംപിനോട് ആവശ്യപ്പെട്ടു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇസ്രയേലിന്റെ ഗൂഢനീക്കങ്ങളെക്കുറിച്ച് ആരോപണമുയര്‍ത്തിയത്. ഇറാനിലെ സമാധാനപരമായ പ്രതിഷേധങ്ങളിലേക്ക് നുഴഞ്ഞുകയറി അക്രമം [&Read More
വാഷിങ്ടൺ/കെയ്‌റോ: ഗസ്സയിൽ യുദ്ധാനന്തര ഭരണസംവിധാനവും പുനർനിർമ്മാണവും ലക്ഷ്യമിട്ടുള്ള മാസ്റ്റർ പ്ലാനിന്റെ രണ്ടാം ഘട്ടം അമേരിക്ക പ്രഖ്യാപിച്ചു. വെടിനിർത്തൽ ഉൾപ്പെടെയുള്ള ഒന്നാം ഘട്ടത്തിലെ പല നിർണ്ണായക ലക്ഷ്യങ്ങളും പൂർണ്ണമായി നടപ്പിലാകുന്നതിന് മുൻപാണ് ട്രംപ് ഭരണകൂടം അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നത്. ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി 15 അംഗങ്ങളുള്ള പ്രത്യേക ടെക്‌നോക്രാറ്റിക് കമ്മിറ്റി രൂപീകരിച്ചതായും ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ യുഎസ് വ്യക്തമാക്കിട്ടുണ്ട്. ഫലസ്തീൻ ഭരണസമിതിയും സമാധാന ബോർഡും മുൻ ഫലസ്തീൻ ഡെപ്യൂട്ടി മന്ത്രി അലി ഷാത്ത് ആണ് ഗസ്സയുടെ ഭരണം നയിക്കുന്ന [&Read More
‘ശത്രുക്കൾക്കായി പല സർപ്രൈസുകളും കരുതിവെച്ചിട്ടുണ്ട്, ആക്രമിച്ചാൽ തിരിച്ചടി ഭയാനകമായിരിക്കും’- ട്രംപിന്റെ മുന്നറിയിപ്പിന് ഇറാൻ
തെഹ്‌റാന്‍: തങ്ങളെ ആക്രമിക്കാൻ മുതിരുന്ന ശത്രുക്കൾക്കായി പല അപ്രതീക്ഷിത നീക്കങ്ങളും കരുതിവെച്ചിട്ടുണ്ടെന്ന് ഇറാൻ പ്രതിരോധ മന്ത്രി അസീസ് നസീർസാദെ. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സൈനികമായി ഇടപെടുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കവെയാണ് ബ്രിഗേഡിയർ ജനറൽ നസീർസാദെ അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ശക്തമായ മുന്നറിയിപ്പ് നൽകിയത്. ”ഭീഷണികൾ പ്രവൃത്തിയിലേക്ക് കടന്നാൽ, അവസാന തുള്ളി രക്തം വരെയും രാജ്യം പൊരുതും. ഞങ്ങളുടെ പ്രതിരോധം ശത്രുക്കൾക്ക് ഏറെ [&Read More
നടപടി കടുപ്പിച്ച് യുഎസ്; വെനസ്വേലൻ എണ്ണയുമായി ചൈനയിലേക്ക് തിരിച്ച സൂപ്പർടാങ്കറുകൾ വഴിതിരിച്ചുവിട്ടു
വാഷിങ്ടൺ: വെനസ്വേലയിൽ നിന്ന് ചൈനയിലേക്കുള്ള എണ്ണ കയറ്റുമതി അനിശ്ചിതത്വത്തിലാക്കി യുഎസ്. ചൈനീസ് പതാക വഹിച്ച രണ്ട് സൂപ്പർടാങ്കറുകൾ യാത്ര പാതിവഴിയിൽ നിർത്തി തിരിച്ചുപോയി. വെനസ്വേലൻ അസംസ്‌കൃത എണ്ണയുമായി ചൈനയിലേക്ക് പോകേണ്ടിയിരുന്ന ‘സിങ്‌യെ’, ‘തൗസൻഡ് സണ്ണി’ എന്നീ കപ്പലുകളാണ് അറ്റ്‌ലാന്റിക് സമുദ്രത്തിൽ നിന്ന് വഴിതിരിച്ചുവിട്ടത്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ യുഎസ് പിടികൂടിയതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയും കടുക്കുന്ന സാമ്പത്തിക ഉപരോധവുമാണ് പിന്മാറ്റത്തിന് പിന്നിലെന്നാണ് സൂചന. വെനസ്വേലയുടെ ഏറ്റവും വലിയ എണ്ണ വിപണിയായ ചൈനയ്ക്ക് കഴിഞ്ഞ മാസം മുതൽ സർക്കാർ [&Read More
വാഷിങ്ടണ്‍/തെല്‍ അവീവ്: ഇറാനിലെ നിലവിലെ ഭരണകൂടത്തെ അട്ടിമറിക്കാനോ ഭരണമാറ്റം വേഗത്തിലാക്കാനോ തങ്ങള്‍ക്കു പദ്ധതിയില്ലെന്ന് അമേരിക്ക. ഇസ്രായേലിലെ യുഎസ് അംബാസഡര്‍ മൈക്ക് ഹക്കബിയാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കിയത്. പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇറാനിലെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ‘സ്‌കൈ ന്യൂസി’ന് നല്‍കിയ അഭിമുഖത്തിലാണ് ഹക്കബി ഭരണകൂടത്തിന്റെ നിലപാട് മാറ്റം വെളിപ്പെടുത്തിയത്. ‘ഭരണമാറ്റം വേഗത്തിലാക്കാന്‍ അമേരിക്ക സജീവമായി ഇടപെടുന്നില്ല. അത് ഇറാനിയന്‍ ജനതയോടുള്ള ബഹുമാനത്തിന്റെ വിഷയമാണ്. സ്വന്തം [&Read More
വാഷിങ്ടൺ: വെനസ്വേലയിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വയം ‘വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’ എന്ന് വിശേഷിപ്പിച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ അസാധാരണ പ്രഖ്യാപനം നടത്തിയത്. വെനസ്വേലയിൽ അമേരിക്കൻ സൈന്യം നടത്തിയ നിർണ്ണായക നീക്കത്തിലൂടെ ഭരണത്തലവൻ നിക്കോളാസ് മദുറോയെ പിടികൂടിയതിന് പിന്നാലെയാണ് ട്രംപിന്റെ ഈ നീക്കം. വെനസ്വേലയുടെ എണ്ണ വരുമാനത്തിന്മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഉത്തരവിൽ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണ് ട്രംപ് [&Read More
അനുമതിക്ക് കാക്കേണ്ട, ആക്രമിച്ചോളൂ… അമേരിക്കൻ നീക്കത്തിനെതിരെ സൈന്യത്തെ സജ്ജമാക്കി ഡെൻമാർക്ക്
കോപൻഗേഹൻ: ഗ്രീൻലാൻഡിന് മേൽ അവകാശവാദം ഉന്നയിക്കുന്ന അമേരിക്കൻ നീക്കങ്ങൾക്കെതിരെ സൈനികമായി പ്രതികരിക്കാൻ തയ്യാറെടുത്ത് ഡെൻമാർക്ക്. പ്രസിഡന്റ് ട്രംപിന്റെ താൽപ്പര്യങ്ങൾ തങ്ങളുടെ പരമാധികാരത്തിന് ഭീഷണിയാണെന്ന് വിലയിരുത്തുന്ന ഡാനിഷ് ഗവൺമെന്റ്, വിദേശ സൈന്യത്തിന്റെ ഏത് കടന്നുകയറ്റത്തെയും ഉടൻ പ്രതിരോധിക്കാൻ സൈന്യത്തിന് കർശന നിർദ്ദേശം നൽകി. 1952Read More