Tags :Election commission
അഹമ്മദാബാദ്: ഗുജറാത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലും വോട്ടർ പട്ടിക തീവ്ര പരിശോധനയിലും(എസ്‌ഐആർ) ഭരണകക്ഷിയായ ബിജെപിയുടെ അപ്രമാദിത്യം വെളിപ്പെടുത്തുന്ന നിർണായക വിവരാവകാശ രേഖകൾ പുറത്ത്. സംസ്ഥാനത്ത് വോട്ടർ പട്ടിക നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട ബൂത്ത് ലെവൽ ഏജന്റുമാരിൽ (ബിഎൽഎ) മൂന്നിൽ രണ്ട് ഭാഗവും (ഏകദേശം 66 ശതമാനത്തോളം) ബിജെപി പ്രവർത്തകരാണെന്ന് ‘ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്തിൽ ആകെ നിയമിക്കപ്പെട്ട 73,169 ബൂത്ത് ലെവൽ ഏജന്റുമാരിൽ 49,168 പേരും ബിജെപിക്കാരാണ്. അതായത് ആകെ എണ്ണത്തിന്റെ ഏകദേശം 67 ശതമാനം. [&Read More
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കുന്ന ഏകപക്ഷീയമായ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് വിപുലമായ വിവേചനാധികാരങ്ങള്‍ ഉണ്ടെന്നത് ശരിയാണെങ്കിലും, അത് സ്വാഭാവിക നീതിക്കും നിലവിലുള്ള ചട്ടങ്ങള്‍ക്കും വിരുദ്ധമായി, നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. എസ്‌ഐആറുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കമ്മീഷന് ശക്തമായ താക്കീത് നല്‍കിയിരിക്കുന്നത്. 1960Read More
ബംഗളൂരു: ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍(ഇവിഎം) ഉപേക്ഷിച്ച് ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങാനൊരുങ്ങി കര്‍ണാടക. വരാനിരിക്കുന്ന ബംഗളൂരു കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തുമെന്ന് കര്‍ണാടക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജി.എസ് സംഗ്രേഷി ഔദ്യോഗികമായി അറിയിച്ചു. 2026 മെയ് 25Read More
ലഖ്‌നൗ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികള്‍ക്കിടെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ വന്‍ ക്രമക്കേട്. പഹാസു നഗര്‍ പഞ്ചായത്ത് പരിധിയില്‍ പുറത്തുവിട്ട കരട് വോട്ടര്‍ പട്ടികയില്‍, മുസ്‌ലിം കുടുംബങ്ങളുടെ വിലാസത്തില്‍ ഡസന്‍ കണക്കിന് ഹിന്ദു വോട്ടര്‍മാരെ രജിസ്റ്റര്‍ ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നും വോട്ട് അട്ടിമറിക്കാനുള്ള നീക്കമാണെന്നും ആരോപിച്ച് പ്രദേശവാസികള്‍ രംഗത്തെത്തി. സമാജ്വാദി പാര്‍ട്ടി നേതാവും പഹാസു നഗര്‍ പഞ്ചായത്ത് പ്രസിഡന്റുമായ സഗീര്‍ അഹമ്മദ് ആണ് 307, 311 പോളിങ് ബൂത്തുകളിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി [&Read More
മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിനിടെ വോട്ടര്‍മാരുടെ വിരലില്‍ പുരട്ടാന്‍ മഷിക്ക് പകരം മാര്‍ക്കര്‍ പേനകള്‍. ഇതേച്ചൊല്ലി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മായ്ക്കാവുന്ന മഷിയാണ് മാര്‍ക്കര്‍ പേനകളിലുള്ളതെന്നും ഇത് കള്ളവോട്ടിന് വഴിയൊരുക്കുമെന്നും ആരോപിച്ച് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. മഹാരാഷ്ട്രയിലെ 29 മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നത്. വോട്ട് ചെയ്തതിന് തെളിവായി വിരലില്‍ പുരട്ടുന്ന മഷിക്ക് പകരം പല ബൂത്തുകളിലും മാര്‍ക്കര്‍ പേനകളാണ് ഉപയോഗിച്ചത്. അസെറ്റോണ്‍ പോലുള്ള [&Read More
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനായി നടത്തുന്ന വോട്ടർ പട്ടിക തീവ്ര പരിശോധന (എസ്ഐആർ) നടപടികളിലെ ക്രമക്കേടുകള്‍ ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി തേടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ഉത്തരവിട്ടത്. ടിഎംസി നേതാക്കളായ ഡെറിക് ഒബ്രിയാന്‍, ഡോള സെന്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ ഉദ്യോഗസ്ഥര്‍ക്ക് [&Read More
പനാജി: വോട്ടർ പട്ടിക തീവ്ര പരിശോധനയുടെ(എസ്ഐആർ) പേരിൽ തിരിച്ചറിയൽ രേഖകളുമായി ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചതിൽ പ്രതികരണവുമായി മുൻ നാവികസേനാ മേധാവി റിട്ട. അഡ്മിറൽ അരുൺ പ്രകാശ്. എല്ലാ രേഖകളും കൃത്യമായി നൽകിയിട്ടും, 82 വയസ്സുള്ള തന്നെയും 78 വയസ്സുള്ള ഭാര്യയെയും വെരിഫിക്കേഷനായി 18 കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്ക് വിളിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ഗോവയിൽ താമസിക്കുന്ന അഡ്മിറലിന്റെ വീട്ടിൽ ബൂത്ത് ലെവൽ ഓഫീസർമാർ മൂന്ന് തവണ എത്തിയിരുന്നു. അപ്പോഴൊന്നും കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നില്ല. ആവശ്യമായ ഫോമുകൾ പൂരിപ്പിച്ചു [&Read More
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും സഹോദരന്‍ ഹസീബ് അഹമ്മദിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കൊല്‍ക്കത്തയിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്‌ഐആര്‍) നടപടികളുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായുള്ള ‘സമ്മറി ഇന്‍ക്വയറി റിപ്പോര്‍ട്ട്’ ഹിയറിങ്ങിനായാണ് ഇരുവരെയും വിളിപ്പിച്ചിരിക്കുന്നത്. വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി കൊല്‍ക്കത്തയിലെ വോട്ടര്‍ പട്ടികയില്‍ മുഹമ്മദ് ഷമിയും സഹോദരനും [&Read More
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍ പട്ടിക തീവ്ര പരിശോധനയ്ക്ക്(എസ്‌ഐആര്‍) ശേഷമുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 24,80,503 പേരെയാണ് പട്ടികയില്‍നിന്ന് നീക്കം ചെയ്തിട്ടുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു. പുതിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ 2,54,42,352 വോട്ടര്‍മാരാണുള്ളത്. കരട് പട്ടികയുടെ അച്ചടിച്ച പതിപ്പ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറി. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കണക്കുകള്‍: മരിച്ചവര്‍: 6,49,885 കണ്ടെത്താനാകാത്തവര്‍: 6,45,548 സ്ഥലം മാറിയവര്‍: 8,21,622 പേര് പരിശോധിക്കാം, പരാതികള്‍ നല്‍കാം കരട് [&Read More