Tags :Election commission
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ‘വോട്ട് മോഷണം’ (വോട്ട് ചോരി) ആരോപണങ്ങള്‍ക്കെതിരെ കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ഞങ്ങളും പല തെരഞ്ഞെടുപ്പിലും തോറ്റിട്ടുണ്ട്; എന്നാല്‍ ഒരിക്കലും ഇങ്ങനെ കരഞ്ഞിട്ടില്ലെന്ന് റിജിജു പരിഹസിച്ചു. രാഹുല്‍ ഗാന്ധി ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തുന്ന ശക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ മറ്റ് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് പോലും അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും റിജിജു ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ [&Read More
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നുവെന്ന് രാഹുല്‍ ഗാന്ധി. 25 ലക്ഷം കള്ള വോട്ടുകളുമായാണ് ഒരു സംസ്ഥാനം കോണ്‍ഗ്രസില്‍നിന്നു തട്ടിയെടുത്തതെന്ന് രാഹുല്‍ ആരോപിച്ചു. 19 ലക്ഷത്തിലധികം പേര്‍ക്ക് ബള്‍ക്ക് വോട്ടും അഞ്ചു ലക്ഷത്തിലേറെ ഡ്യൂപ്ലിക്കേറ്റ് വോട്ടുകളുമുണ്ടെന്ന് രാഹുല്‍ വാദിച്ചു. ബ്രസീലിയന്‍ മോഡലിന് സംസ്ഥാനത്ത് വിവിധ ബൂത്തുകളിലായി 22 വോട്ടുകളുണ്ട്. ഒരു സ്ത്രീ നൂറു വോട്ട് ചെയ്തതായും രാഹുല്‍ ആരോപിച്ചു. ന്യൂഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുലിന്റെ പുതിയ ആരോപണങ്ങള്‍. ഹരിയാനയില്‍ 25 ലക്ഷം [&Read More
ചെന്നൈ: തമിഴ്‌നാട്ടിലെ വോട്ടര്‍ പട്ടിക തീവ്ര പരിശോധനയ്‌ക്കെതിരെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) സുപ്രീംകോടതിയില്‍ ഹരജി നല്‍കി. അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച ഈ നടപടിക്കെതിരെയാണ് ഡി.എം.കെയുടെ നിയമപോരാട്ടം. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ സ്റ്റാലിന്‍ രംഗത്തെത്തി. വോട്ടര്‍ പട്ടികയില്‍നിന്ന് യഥാര്‍ഥ വോട്ടര്‍മാരെ, പ്രത്യേകിച്ച് ബി.ജെ.പിയെ എതിര്‍ക്കുന്നവരെ ഒഴിവാക്കാനുള്ള ദുരുദ്ദേശ്യപൂര്‍ണമായ ഗൂഢാലോചനയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ വോട്ടര്‍ പട്ടിക [&Read More
ചെന്നൈ: തമിഴ്നാട്ടില്‍ വരാനിരിക്കുന്ന സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്‌ഐആര്‍) സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ രൂക്ഷവിമര്‍ശനം. വോട്ടവകാശമാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്നും വോട്ടവകാശം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ഡിഎംകെ സര്‍ക്കാര്‍ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തെങ്കാശിയിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍.ബിഹാറില്‍ എസ്‌ഐആര്‍ വഴി ലക്ഷക്കണക്കിന് വോട്ടര്‍മാരെ നീക്കം ചെയ്തതുപോലെ തമിഴ്നാട്ടിലും ബിജെപി ശ്രമിക്കുകയാണെന്ന് സ്റ്റാലിന്‍ ആരോപിച്ചു. ഈ ഗൂഢാലോചന ഡിഎംകെ തുടക്കം മുതല്‍ തിരിച്ചറിഞ്ഞ് പോരാടുന്നുണ്ട്. ഈ നീക്കത്തിനെതിരായ പോരാട്ടത്തില്‍ ഇപ്പോള്‍ അയല്‍സംസ്ഥാനമായ [&Read More