30/07/2026
[fontresizer_tawhidurrahmandear_widget]

Tags :election controversy

Kerala

ഗുരുവായൂരിൽ സ്ട്രോങ് റൂമിലെ സിസിടിവി ഒരു മണിക്കൂർ പ്രവർത്തനരഹിതം; ദുരൂഹത ആരോപിച്ച് യുഡിഎഫ്

തൃശ്ശൂർ: ഗുരുവായൂർ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായതിൽ ദുരൂഹത ആരോപിച്ച് യുഡിഎഫ് രംഗത്ത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 മുതൽ 5.30 വരെയുള്ള ഒരു മണിക്കൂർ സമയമാണ് ക്യാമറകൾ പണിമുടക്കിയത്. സംഭവത്തിൽ അട്ടിമറി സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർഥി സി.എച്ച് റഷീദ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഇവിഎമ്മുകൾ സൂക്ഷിച്ചിരിക്കുന്ന ശ്രീകൃഷ്ണ കോളേജിലെ സുരക്ഷാ സംവിധാനങ്ങളിലാണ് വീഴ്ച സംഭവിച്ചിരിക്കുന്നത്. ഒരു മണിക്കൂറോളം ദൃശ്യങ്ങൾ ലഭ്യമാകാത്തത് സ്ട്രോങ് റൂമിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്നതാണെന്നും [&Read More

Main story

‘എന്നെ നോക്കി ലൈംഗിക ചേഷ്ടകൾ കാണിച്ചു; തിരക്കഥ തയാറാക്കി വേട്ടയാടുന്നു’- പണം വിതരണം

പാലക്കാട്: വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണം തള്ളി എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ. തന്നെ രാഷ്ട്രീയമായി വേട്ടയാടാൻ ബോധപൂർവം തയ്യാറാക്കിയ തിരക്കഥയാണിതെന്ന് അവർ ആരോപിച്ചു. ശനിയാഴ്ച കണ്ണാടി പഞ്ചായത്തിൽ എത്തിയത് ഒരു ക്യാൻസർ രോഗിയെ കാണാനായിരുന്നുവെന്നും പണം നൽകിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വാഹനത്തെ ഒരു സംഘം ആളുകൾ കാറിൽ പിന്തുടരുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു. അമ്മയുടെ പ്രായമുള്ള തന്നോട് കാറിലുണ്ടായിരുന്ന ഒരു യുവാവ് മൂന്ന് തവണ ലൈംഗികാധിക്ഷേപം നടത്തുന്ന രീതിയിലുള്ള ആംഗ്യങ്ങൾ [&Read More

Kerala

‘നാല് വോട്ട് കിട്ടാൻ വേണ്ടി ഇങ്ങനെ ചെയ്താൽ സമൂഹത്തിൽ നികത്താൻ കഴിയാത്ത വിള്ളലുണ്ടാകും’;

മലപ്പുറം: പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട അനൗൺസ്‌മെന്റ് വിവാദത്തിൽ രൂക്ഷവിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കേവലം നാല് വോട്ട് നേടുന്നതിനായി മതസൗഹാർദ്ദം തകർക്കുന്ന ഇത്തരം പ്രവണതകൾ സമൂഹത്തിൽ നികത്താനാവാത്ത വിള്ളലുകൾ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മതം പറഞ്ഞ് വോട്ട് വാങ്ങുന്ന പാരമ്പര്യം യുഡിഎഫിനില്ലെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞാലും മാറാത്ത ഭിന്നതകൾ സൃഷ്ടിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വിവാദമായ അനൗൺസ്‌മെന്റുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി രാമകൃഷ്ണന് [&Read More

Main story

‘ഷാഫി പറമ്പിലിനെ പോലെ ഫാത്തിമ തഹ്ലിയയും താരമായി കഴിഞ്ഞു’- പി.കെ കുഞ്ഞാലിക്കുട്ടി 

കോഴിക്കോട്: വടകരയിൽ ഷാഫി പറമ്പിലിനെതിരെ പ്രയോഗിച്ച അതേ തന്ത്രങ്ങൾ പേരാമ്പ്രയിൽ ഫാത്തിമ തഹ്‌ലിയക്കെതിരെയും എൽഡിഎഫ് ആവർത്തിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വ്യക്തിഹത്യയിലൂടെയും വർഗീയ പ്രചാരണങ്ങളിലൂടെയും തെരഞ്ഞെടുപ്പ് ജയിക്കാമെന്ന എൽഡിഎഫ് മോഹം ഇത്തവണയും നടപ്പാവില്ലെന്നും ഷാഫി പറമ്പിലിനെപ്പോലെ ഫാത്തിമ തഹ്‌ലിയയും ഇതിനോടകം ജനഹൃദയങ്ങളിൽ താരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ എൽഡിഎഫ് പ്രചാരണ വാഹനത്തിൽ നിന്ന് മതസ്പർധ വളർത്തുന്ന രീതിയിലുള്ള അനൗൺസ്‌മെന്റ് നടത്തിയെന്ന വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ മണ്ടന്മാരാണെന്ന് [&Read More

Kerala

തെര.കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബിജെപി സീൽ; ആരോപണവുമായി സിപിഎം

തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇമെയിൽ സന്ദേശത്തിനൊപ്പമുള്ള കത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീൽ പതിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി സിപിഎം. 2019 മാർച്ച് 19Read More

India

ഹരിയാനയില്‍ 22 വോട്ട് ചെയ്ത ബ്രസീലിയന്‍ മോഡല്‍; രാഹുല്‍ പുറത്ത് വിട്ട ‘ദുരൂഹ

രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ വോട്ട് കൊള്ള വാര്‍ത്താസമ്മേളനത്തില്‍ ഏറെ ശ്രദ്ധ നേടിയത് ഒരു ബ്രസീലിയന്‍ യുവതിയായിരുന്നു. 2024ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് നിരവധി തവണ വോട്ട് ചെയ്തതായുള്ള ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയത്. വിവിധ പോളിങ് ബൂത്തുകളിലെ വോട്ടര്‍ പട്ടികയില്‍ ഒരേ സ്ത്രീയുടെ ചിത്രം വ്യത്യസ്ത പേരുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും അതിലൂടെ ഫലത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഒരു ബ്രസീലിയന്‍ മോഡലിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചായിരുന്നു രാഹുല്‍ കണ്ടുനിന്നവരെ ഞെട്ടിച്ചത്. [&Read More