22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Fuel price hike India

Main story

‘സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കണം; യുദ്ധസാഹചര്യം മാറിയാൽ എണ്ണക്കമ്പനികളോട് വില കുറയ്ക്കാൻ ആവശ്യപ്പെടും’:

തൃശൂർ: ജനജീവിതം ദുസ്സഹമാകുന്ന രീതിയിൽ പെട്രോൾ വില വർധിക്കുമ്പോൾ നികുതി കുറയ്ക്കാൻ കേരള സർക്കാർ തയ്യാറാകണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആഗോളതലത്തിലെ യുദ്ധസാഹചര്യങ്ങൾ മാറി ക്രൂഡ് ഓയിൽ വില കുറയുന്ന മുറയ്ക്ക്, ഇന്ധനവില കുറയ്ക്കാൻ എണ്ണ കമ്പനികളോട് ആവശ്യപ്പെടുമെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു. ലോകത്തെ നിലവിലെ യുദ്ധസാഹചര്യങ്ങൾക്കിടയിലും ഇന്ധനവിലയുടെ കാര്യത്തിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മെച്ചപ്പെട്ട സ്ഥിതിയിലാണ്. മുൻപ് വില വർധിച്ച ഘട്ടത്തിൽ കേന്ദ്രസർക്കാർ നികുതി പിരിക്കാതെ, അത് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാത്ത വിധം [&Read More

Main story

ബിജെപി സംസ്ഥാനങ്ങളിൽ ഇന്ധനവില 100-ൽ താഴെ; ഏറ്റവും ഉയർന്ന നിരക്ക് ഇൻഡ്യ സഖ്യം

ന്യൂഡൽഹി: രാജ്യത്ത് പത്ത് ദിവസത്തിനിടെ മൂന്നാം തവണയും ഇന്ധനവില വർധിപ്പിച്ചതോടെ പെട്രോൾ, ഡീസൽ നിരക്കുകളിൽ വലിയ രാഷ്ട്രീയ യുദ്ധം മുറുകുകയാണ്. പുതിയ വർധനയോടെ ലിറ്ററിന് ആകെ അഞ്ചു രൂപയാണ് കൂടിയത്. എന്നാൽ രാജ്യമൊട്ടാകെ വില വർധിക്കുമ്പോഴും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനവില മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്ന കണക്കുകളാണ് ഇപ്പോൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും ഉയർന്ന നിരക്കിൽ പെട്രോളും ഡീസലും വിൽക്കുന്നത്. ബിജെപി ഭരിക്കുന്ന [&Read More

Main story

‘പല രാജ്യങ്ങളിലും ഇന്ധന വില 100% വരെ കുതിച്ചുയർന്നു, ഇന്ത്യയിൽ വർധനവ് 3.2%

ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരുമ്പോഴും ഇന്ത്യയിൽ വർധനവ് വളരെ കുറഞ്ഞ തോതിൽ മാത്രമാണ് നിയന്ത്രിച്ചു നിർത്തിയതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ലോകത്തെ പല രാജ്യങ്ങളിലും ഇന്ധനവില 100 ശതമാനം വരെ വർധിച്ച സാഹചര്യത്തിലാണ് ഇന്ത്യയിൽ പെട്രോളിന് 3.2 ശതമാനവും ഡീസലിന് 3.4 ശതമാനവും മാത്രമായി വില വർധന പരിമിതപ്പെടുത്തിയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ വിലക്കയറ്റം വളരെ കുറവാണെന്നും ഇത് സന്തുലിതവും അനിവാര്യവുമായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നാല് വർഷത്തിനിടയിലെ [&Read More