‘അനേകം രോഗികളുടെ ജീവന്റെ പ്രശ്നം വൃത്തികെട്ട രാഷ്ട്രീയപ്പോരാക്കരുത്’; പിണറായി വിജയന്റെ കുറിപ്പിൽ സങ്കടവുമായി
തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) രോഗബാധിതർക്ക് ഇന്ത്യൻ നിർമിത ജനറിക് മരുന്ന് നൽകാനുള്ള സർക്കാർ തീരുമാനത്തെ എതിർക്കുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ നിലപാടിൽ സങ്കടക്കുറിപ്പുമായി പി.എ. സേബ. എസ്.എം.എ രോഗബാധിത കൂടിയായ സേബയും കൂടി നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ജനറിക് മരുന്ന് വിൽക്കാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകിയത്. പിണറായി വിജയൻ നിലവിലെ സർക്കാറിനെ കുറ്റപ്പെടുത്തി ഒരു ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് ശ്രദ്ധിച്ചെന്നും കണ്ടപ്പോൾ വലിയ ദുഃഖം തോന്നിയെന്നും സേബ പറയുന്നു. താനടക്കമുള്ള ഇന്ത്യയിലെ എസ്.എം.എ [&Read More