23/10/2026
[fontresizer_tawhidurrahmandear_widget]

ഗസ്സ വംശഹത്യയിൽ പങ്കെടുത്തതിന് പിന്നാലെ കടുത്ത മാനസിക സമ്മർദം: രണ്ട് ഇസ്രയേലി സൈനികർ മരിച്ച നിലയിൽ

 ഗസ്സ വംശഹത്യയിൽ പങ്കെടുത്തതിന് പിന്നാലെ കടുത്ത മാനസിക സമ്മർദം: രണ്ട് ഇസ്രയേലി സൈനികർ മരിച്ച നിലയിൽ

തെൽ അവീവ്: ഗസ്സയിൽ ആക്രമണത്തിന് നിയോഗിക്കപ്പെട്ട രണ്ട് ഇസ്രയേലി സൈനികർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ച നിലയിൽ. വംശഹത്യയിൽ പങ്കാളികളായതിനെത്തുടർന്നുണ്ടായ കടുത്ത മാനസിക സംഘർഷമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഗസ്സ ആക്രമണം ആരംഭിച്ചതിനുശേഷം ഇസ്രയേൽ സൈനികർക്കിടയിൽ ഇതുപോലുള്ള കേസുകൾ വലിയ തോതിൽ വർധിച്ചിട്ടുണ്ട്. യുദ്ധത്തിന് മുൻപ് പ്രതിവർഷം ശരാശരി 12 ആയിരുന്ന ഇത്തരം സംഭവങ്ങൾ, ഈ വർഷത്തിന്റെ തുടക്കം മുതൽ ഇതുവരെ 21 ആയി ഉയർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

നിലവിൽ മുപ്പതിനായിരത്തോളം സൈനികരാണ് കടുത്ത മാനസിക പ്രതിസന്ധി നേരിടുന്നത്. സൈനികർക്കിടയിൽ മാനസികാരോഗ്യ ചികിത്സയ്ക്കുള്ള ആവശ്യകത ദിനംപ്രതി വർധിച്ചുവരികയാണെങ്കിലും, അവർക്ക് ആവശ്യമായ പിന്തുണയും ചികിത്സയും നൽകാൻ പ്രതിരോധ സേനയ്ക്ക് സാധിക്കുന്നില്ല.

ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന അതിരൂക്ഷമായ വ്യോമാക്രമണങ്ങളും കരയുദ്ധവും പ്രദേശത്ത് വൻ നാശനഷ്ടങ്ങൾക്കും സാധാരണക്കാരായ ജനങ്ങളുടെ കടുത്ത ദുരിതങ്ങൾക്കുമാണ് വഴിവെച്ചിട്ടുള്ളത്.

Also read: