‘നമ്മുടെ GenZ അപ്രഖ്യാപിത എമർ-GenZ-യേക്കാൾ മികച്ചത് അർഹിക്കുന്നു’; ഡൽഹിയിലെ നിയന്ത്രണങ്ങളെ രൂക്ഷമായി വിമർശിച്ച്
ന്യൂഡൽഹി: ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ അധികാരികൾ ഏർപ്പെടുത്തിയ കടുത്ത സുരക്ഷാ നിയന്ത്രണങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. തെരഞ്ഞെടുപ്പുകളുടെ നീതിയുക്തതയിൽ ആത്മവിശ്വാസമുള്ള ഒരു സർക്കാർ ചോദ്യങ്ങളെ സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും, എന്നാൽ അതിനെ അടിച്ചമർത്താൻ ശ്രമിക്കുന്നത് സംശയം വർധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ശശി തരൂർ എക്സിൽ കുറിച്ചു. “തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാൻ ബാരിക്കേഡുകൾ ഒന്നും ചെയ്യില്ല, പൊതുജനങ്ങളുടെ ചോദ്യങ്ങൾക്ക് അവർ എത്രയും വേഗം ഉത്തരം [&Read More