ഹിമന്തയുടെ മുസ്‌ലിം വിദ്വേഷത്തിനെതിരെ അസമിലെ പ്രമുഖ സാഹിത്യകാരൻ സുപ്രീം കോടതിയിൽ; ഹരജി നൽകി
ഗുവാഹത്തി/ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങളുടെയും വിവാദമായ വെടിവെപ്പ് വീഡിയോയുടെയും പശ്ചാത്തലത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ സുപ്രീം കോടതിയിൽ ഹർജികളുടെ പ്രവാഹം. അസമിലെ പ്രമുഖ എഴുത്തുകാരനും സാംസ്‌കാരിക നായകനുമായ ഡോ. ഹീരൻ ഗോഹൈൻ ആണ് ഏറ്റവുമൊടുവിൽ ഹരജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. ഹിമന്തയുടെ പ്രസ്താവനകൾ വിദ്വേഷ പ്രസംഗങ്ങളാണെന്നും ഇത് സാധാരണക്കാരെ നിയമം കയ്യിലെടുക്കാൻ പ്രേരിപ്പിക്കുന്നുവെന്നും ഹരജിയിൽ ഡോ. ഹീരൻ ഗോഹൈൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി മുസ്ലിം സമുദായത്തെ ലക്ഷ്യം വെച്ച് നടത്തുന്ന പരാമർശങ്ങൾ സാമൂഹികവും സാമ്പത്തികവുമായ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് [&Read More