01/08/2026
[fontresizer_tawhidurrahmandear_widget]

Tags :Idukki

Main story

ഗംഗ ഇനി കൂലിപ്പണിക്ക് പോകേണ്ട! ഓട്ടോറിക്ഷ വാങ്ങി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഇടുക്കി: സ്വയംതൊഴിൽ പദ്ധതിക്ക് ലോൺ അനുവദിക്കാത്ത ബാങ്കിന്റെ നടപടിയെക്കുറിച്ച് പരാതി പറഞ്ഞ നിർധനയായ വനിതയ്ക്ക് ഓട്ടോറിക്ഷ സമ്മാനിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇടുക്കി ബൈസൺവാലി മുട്ടുകാട് അമ്പാട്ട് വീട്ടിൽ ഗംഗ ഋഷികേശിനാണ് കേന്ദ്രമന്ത്രിയുടെ സ്നേഹസമ്മാനം ലഭിച്ചത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഏലത്തോട്ടങ്ങളിൽ കൂലിപ്പണി ചെയ്താണ് ഗംഗ തന്റെ കുടുംബം പുലർത്തുന്നത്. ബസ് ഡ്രൈവറായിരുന്ന ഭർത്താവ് ഋഷികേശിന് കടുത്ത ജീവിതശൈലീ രോഗങ്ങൾ പിടിപെട്ടതോടെ കഴിഞ്ഞ 13 വർഷമായി ജോലിക്ക് പോകാൻ കഴിയുന്നില്ല. ഇതോടെ കുടുംബത്തിന്റെ മുഴുവൻ ഭാരവും ഗംഗയുടെ [&Read More

Kerala

‘ഇടുക്കിയിലേക്ക് ഒഴുക്കുന്ന വെള്ളം തമിഴ്‌നാടിന് നല്‍കണം’; മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം ആവശ്യപ്പെട്ട്

തൊടുപുഴ: മുല്ലപെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം ആവശ്യപെട്ട് ടിവികെ. അണക്കെട്ടില്‍ ജലനിരപ്പ് ഉയരുമ്പോള്‍ ഇടുക്കിയിലേയ്ക് ഒഴുക്കുന്ന വെള്ളം തമിഴ് നാടിന് നല്‍കണമെന്ന് കമ്പം എംഎല്‍എ ജഗനാഥ് മിശ്ര പറഞ്ഞു. ഇടുക്കി നെടുംകണ്ടം ആനകല്ലില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം. ഡാമിന്റെ സംഭരണ ശേഷി വര്‍ദ്ധിപ്പിയ്‌ക്കേണ്ടതില്ലെന്നും, നിലവിലെ സാഹചര്യത്തില്‍, ഡാം നിറയുമ്പോള്‍ അധികമായി വരുന്ന വെള്ളം ഇടുക്കിയിലേയ്ക് ഒഴുക്കുകയാണ് ചെയ്യുന്നത് ഇത് തമിഴ്‌നാട്ടിലേയ്ക്ക ഒഴുക്കണമെന്നും മുല്ലപെരിയാര്‍ വിഷയം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിയ്ക്കരുതെന്നും എംഎല്‍എ പറഞ്ഞു. മുല്ലപ്പെരിയാറിലെ വെള്ളം സംബന്ധിച്ച് [&Read More

Kerala

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: വഴിത്തിരിവായി നാട്ടുകാരുടെ സംശയം; പിതാവിന്റെ തിരോധാനത്തിലും ദുരൂഹത, സജിക്കായി അന്വേഷണം

നെടുങ്കണ്ടം: നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ നിർണായകമായത് നാട്ടുകാരുടെ കൃത്യമായ ഇടപെടലും സംശയവും. ശാരീരികമായി അവശത അനുഭവിച്ചിരുന്നെങ്കിലും മേരിയെ ഇടയ്ക്കിടെ പുറത്തുകാണാറുണ്ടായിരുന്ന നാട്ടുകാർ, കുറച്ചുനാളായി അവരെ കാണാതായതോടെയാണ് അന്വേഷണം തുടങ്ങിയത്. മകനായ സജിയോട് മേരിയെക്കുറിച്ച് തിരക്കിയവർക്കെല്ലാം വ്യത്യസ്തമായ മറുപടികളാണ് ലഭിച്ചത്. ഇതോടെ സംശയം ബലപ്പെട്ട നാട്ടുകാർ വിവരം മേരിയുടെ മകൾ സിനിയെയും പിന്നീട് പൊലീസിനെയും അറിയിക്കുകയായിരുന്നു. പ്രതിയായ സജിയുടെ സമീപകാലത്തെ പെരുമാറ്റവും വലിയ രീതിയിലുള്ള ദുരൂഹതകൾ പടർത്തിയിരുന്നു. കഴിഞ്ഞയാഴ്ച സ്വന്തം വിവാഹം ക്ഷണിക്കാനായി ഇയാൾ പല വീടുകളിലും എത്തി. ആദ്യം [&Read More

Kerala

നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊലപ്പെടുത്തി? വീട്ടു വളപ്പില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍; ഇളയ

ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ ഇരട്ടക്കൊലപാതകമെന്ന് സംശയം. പൊലീസ് നടത്തിയ പരിശോധനയിൽ വീടിൻ്റെ പരിസരത്ത് നിന്ന് മനുഷ്യൻ്റേതെന്ന് തോന്നുന്ന ശരീരഭാഗങ്ങൾ കണ്ടെടുത്തു. അമ്മയുടേയും മകന്റേയും തിരോധാനത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുവളപ്പില്‍ കുഴിച്ചു മൂടിയ നിലയില്‍ രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെ ഈ മാസം രണ്ട് മുതല്‍ കാണാതായിരുന്നു. ഇവരുടേതാണ് മൃതദേഹങ്ങള്‍ എന്നാണ് പൊലീസിന്റെ സംശയം. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. അഴുകിയ നിലയിലാണ്. [&Read More

Kerala

ഇടുക്കിയിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു; സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഏഴു മരണം

മൂലമറ്റം: ഇടുക്കി കാഞ്ഞാറിൽ പാമ്പുകടിയേറ്റ് വയോധിക മരിച്ചു. കാഞ്ഞാർ കൂവപ്പള്ളി റോഡ് താന്നിക്കപ്പാറയിൽ തനിച്ച് താമസിച്ചിരുന്ന വിശാലാക്ഷി (86) ആണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിൽ മാങ്ങ പെറുക്കാൻ ഇറങ്ങിയപ്പോഴാണ് വിശാലാക്ഷിക്ക് കടിയേറ്റത്. അയൽക്കാർ ഉടൻ തന്നെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൊടുപുഴയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതയ്ക്ക് നാല് മക്കളുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്ഥാനത്ത് പാമ്പുകടി ഏൽക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കയാകുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം ഏഴു മരണങ്ങളാണ് റിപ്പോർട്ട് [&Read More