ന്യൂഡൽഹി: രാജ്യത്ത് ഇപ്പോൾ പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന എൻഡിഎ സഖ്യം വീണ്ടും വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് പ്രവചനം(Read More
Tags :INDIA alliance
ജാർഖണ്ഡിൽ കോൺഗ്രസിന് തിരിച്ചടി; ‘ഇൻഡ്യ’ സഖ്യത്തിൽ വോട്ട് ചോർന്നു, എൻഡിഎ സ്ഥാനാർഥി രാജ്യസഭയിലേക്ക്
റാഞ്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ജാർഖണ്ഡിൽ പ്രതിപക്ഷ കൂട്ടായ്മയായ ‘ഇൻഡ്യ’ സഖ്യത്തിന് കനത്ത പ്രഹരം. കടുത്ത അനിശ്ചിതത്വങ്ങൾക്കും ക്രോസ് വോട്ടിങ്ങിനുമൊടുവിൽ ഒഴിഞ്ഞുകിടന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൻഡിഎ പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനി വിജയിച്ചു. സഖ്യകക്ഷികൾക്കിടയിലെ വോട്ട് ചോർച്ചയെത്തുടർന്ന് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രണവ് ഝാ ദയനീയമായി പരാജയപ്പെട്ടു. ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയുടെ (സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ ബൈദ്യനാഥ് റാം 30 വോട്ടുകൾ നേടി ഒന്നാം സീറ്റിൽ സുരക്ഷിതമായി വിജയിച്ചു. [&Read More
ചെന്നൈ: കോൺഗ്രസ് നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കുമെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി ഡിഎംകെ. തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസ് ഡിഎംകെ സഖ്യം വിട്ട് വിജയ്‌യുടെ ടിവികെയോടൊപ്പം ചേർന്ന പശ്ചാത്തലത്തിലാണ് വിമർശനം. രാഹുൽ ഗാന്ധി രാഷ്ട്രീയമായി പക്വതയില്ലാത്ത വ്യക്തിയാണെന്നും പ്രതിപക്ഷ ഐക്യം തകർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ഡിഎംകെയുടെ ഔദ്യോഗിക മുഖപത്രമായ ‘മുരശൊലി’ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയെ ‘ഒരു വലിയ തമാശ’ എന്നാണ് ലേഖനത്തിൽ പരിഹസിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ നിലപാടുകൾ ‘ഇന്ത്യ’ സഖ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്നതായി മുരശൊലിയുടെ എഡിറ്റോറിയൽ വ്യക്തമാക്കുന്നു. രാഷ്ട്രീയ [&Read More
‘സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുലിനെ പഴിക്കുന്നതെന്തിന്?’; ആലിംഗന വിവാദത്തിൽ കെ.സി വേണുഗോപാൽ
ന്യൂഡൽഹി: ഇന്ത്യ സഖ്യയോഗത്തിലെ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന വിമർശനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സ്വന്തം മുഖം വികൃതമായതിന് കണ്ണാടി പൊട്ടിക്കുന്നതിന് തുല്യമാണ് സിപിഎമ്മിന്റെ നിലപാടെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പിണറായി വിജയനെ ആലിംഗനം ചെയ്യാനാകില്ലെന്ന രാഹുലിന്റെ പരാമർശത്തിനെതിരെ സിപിഎമ്മും സിപിഐയും രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. കേരളത്തിന് പുറത്ത് സിപിഎമ്മിന്റെ നിലനിൽപ്പ് കോൺഗ്രസ് സഖ്യം കൊണ്ടാണെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. രാജസ്ഥാനിലും തമിഴ്നാട്ടിലും രാഹുൽ ഗാന്ധിയുടെ ചിത്രം [&Read More
‘നേരിട്ട് കണ്ടാൽ രാഹുൽ ഗാന്ധിയെ സാധാരണയായി കെട്ടിപ്പിടിക്കാറില്ല, പക്ഷെ മോദിയെ കെട്ടിപ്പിടിച്ച ചിത്രം
കോഴിക്കോട്: രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. രാഹുൽ ഗാന്ധിയുടെ പല പ്രവർത്തികളും ബിജെപിക്ക് സഹായകരമാകുന്ന നിലയാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു. നേരിട്ട് കണ്ടാൽ രാഹുൽ ഗാന്ധിയെ സാധാരണയായി ആരും കെട്ടിപ്പിടിക്കാറില്ലെന്നും കൈകൊടുക്കുകയോ വണങ്ങുകയോ ആണ് പതിവെന്നും പറഞ്ഞ അദ്ദേഹം, എന്നാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിക്കുന്ന ഫോട്ടോ കണ്ടുവെന്നും കൂട്ടിച്ചേർത്തു. ഇതിൽ തനിക്ക് ആക്ഷേപമില്ലെന്നും എന്നാൽ രാഹുൽ ഗാന്ധി ഇൻഡ്യ വേദിയെ എങ്ങനെയാണ് കാണുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും [&Read More
‘കോൺഗ്രസിന്റെ ചതി മറക്കില്ല’; ജൂൺ 8ന് നടക്കുന്ന ‘ഇൻഡ്യ’ യോഗം ഡി.എം.കെ ബഹിഷ്‌ക്കരിക്കും
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ രാഷ്ട്രീയ നീക്കങ്ങളെത്തുടർന്ന് കോൺഗ്രസും ഡി.എം.കെയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ജൂൺ 8Read More
കൊൽക്കത്തയിൽ മൈക്കും സ്റ്റേജുമില്ലാതെ മമതയുടെ തെരുവ് യുദ്ധം; തോൽവിയിലും പോരാട്ടവീര്യം ചോരാതെ തൃണമൂൽ
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ടിട്ടും പോരാട്ടവീര്യം ചോരാതെ തൃണമൂൽ കോൺഗ്രസ്. പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ ബിജെപി നടത്തുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് കൊൽക്കത്തയിലെ എസ്പ്ലനേഡിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ വൻ ധർണ സംഘടിപ്പിച്ചു. പോലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് സ്റ്റേജോ വലിയ ശബ്ദസംവിധാനങ്ങളോ ഇല്ലാതെ റോഡിൽ കുത്തിയിരുന്നായിരുന്നു പ്രതിഷേധം. കയ്യിലെടുത്ത ചെറിയ മെഗാഫോണിലൂടെ അണികളെ അഭിസംബോധന ചെയ്ത മമത, ബിജെപിയെ തറപറ്റിക്കും വരെ പോരാടുമെന്നും ഇല്ലെങ്കിൽ മരണം വരിക്കുമെന്നും പ്രഖ്യാപിച്ചു. തോൽവിക്ക് പിന്നാലെ പാർട്ടി [&Read More
സ്പീക്കർക്കു പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുമെതിരെ നടപടിക്ക് പ്രതിപക്ഷം; ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ്
ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാൻ വൻ നീക്കങ്ങളുമായി പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’. ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിനും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നടപടികൾക്കും പ്രതിപക്ഷം നോട്ടീസ് നൽകാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. മാർച്ച് മാസത്തിൽ പാർലമെന്റ് പുനരാരംഭിക്കുമ്പോൾ ഈ വിഷയങ്ങളിൽ ഔദ്യോഗികമായി നോട്ടീസ് നൽകാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനുള്ള നീക്കം കേന്ദ്ര സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. [&Read More