21/07/2026
[fontresizer_tawhidurrahmandear_widget]

Tags :indian army

India

സ്നാപ്ചാറ്റ് പ്രണയം അതിർത്തി കടന്നു; കാമുകിയെ കാണാൻ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തി യുവാവ്

സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട ജമ്മു കശ്മീർ സ്വദേശിനിയായ യുവതിയോടുള്ള പ്രണയം മൂലം നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലെത്തിയ പാക് അധീന കശ്മീർ സ്വദേശിയായ യുവാവിനെ ഔദ്യോഗിക നടപടികൾക്ക് ശേഷം തിരികെ അയച്ചു. പാക് അധീന കശ്മീരിലെ മുസാഫറാബാദ് സ്വദേശിയായ സീഷാൻ മിർ ആണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ സ്നാപ്ചാറ്റ് വഴി ജമ്മു കശ്മീരിലെ ഉറി സ്വദേശിനിയായ ഇറാം മജീദുമായി പ്രണയത്തിലായത്. ഓൺലൈൻ വഴിയുള്ള ഈ പ്രണയമാണ് ഒടുവിൽ കാമുകിയെ നേരിൽ കാണാൻ നിയന്ത്രണരേഖ നിയമവിരുദ്ധമായി മുറിച്ചുകടക്കാൻ സീഷാന് പ്രേരണയായതെന്ന് [&Read More

India

ജമ്മു കശ്മീരിലെ സൈനിക ക്യാമ്പിൽ സ്ഫോടനം; രണ്ട് സൈനികർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഉറി സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഉണ്ടായ ആകസ്മിക സ്ഫോടനത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരം ഉറിയിലെ കമൽകോട്ട് പ്രദേശത്തുള്ള സൈനിക ക്യാമ്പിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സൈനികരെ ഉടൻ തന്നെ ഹെലികോപ്റ്റർ മാർഗം ശ്രീനഗറിലെ ബദാമിബാഗ് കന്റോൺമെന്റിലുള്ള ആർമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഹാരാഷ്ട്ര ഐറോളി സ്വദേശി ചവാൻ വിക്രം ബാലകൃഷ്ണ, മഹാരാഷ്ട്ര ഷാപൂർ സ്വദേശി അർജുൻ ജാദവ് രജീന്ദ്ര എന്നിവരാണ് മരിച്ച സൈനികർ. സ്ഫോടനത്തിന്റെ [&Read More

India

കാലിൽ വെടിയേറ്റിട്ടും തളർന്നില്ല; കിഷ്ത്വാറിൽ ഭീകരരെ വധിക്കാൻ സേനയെ സഹായിച്ചത് ‘ടൈസൺ’

ശ്രീനഗർ: കിഷ്ത്വാറിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ച സൈനിക നീക്കത്തിൽ വഴിയൊരുക്കിയത് ആർമി നായ ‘ടൈസന്റെ’ ധീരത. കാലിൽ വെടിയേറ്റിട്ടും പോരാട്ടവീര്യം കൈവിടാതെ ഭീകരരുടെ ഒളിത്താവളം കണ്ടെത്താൻ സൈന്യത്തെ സഹായിച്ച ടൈസൺ ഇപ്പോൾ ചികിത്സയിലാണ്. ജമ്മു കശ്മീരിലെ ചത്രൂ മേഖലയിലെ ദുർഘടമായ വനപ്രദേശത്തായിരുന്നു സൈന്യത്തിന്റെ ‘ഓപറേഷൻ ട്രാഷി1’ നടന്നത്. ഇന്ത്യൻ സൈന്യത്തിന്റെ രണ്ട് പാരാ (സ്‌പെഷ്യൽ ഫോഴ്‌സ്) വിഭാഗത്തിലെ എലൈറ്റ് ജർമ്മൻ ഷെപ്പേർഡ് നായയായ ടൈസൺ, ഭീകരർ ഒളിച്ചിരുന്ന ഗുഹയിലേക്ക് ഇഴഞ്ഞുകയറുകയും അവരെ വെടിയുതിർക്കാൻ നിർബന്ധിതരാക്കുകയും [&Read More

India

കനത്തമഞ്ഞുവീഴ്ചയില്‍ കുടുങ്ങിയ ഗര്‍ഭിണിയായ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി ഇന്ത്യന്‍ ആർമി

ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ തങ്ധാര്‍ മേഖലയില്‍ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് കുടുങ്ങിപ്പോയ ഗര്‍ഭിണിയായ യുവതിയെ ഇന്ത്യന്‍ സൈന്യം അതി സാഹസികമായി രക്ഷപ്പെടുത്തി.Read More

Main story

ഇനി റാഫേൽ ‘മെയ്ഡ് ഇൻ ഇന്ത്യ’; ടാറ്റയും ഡസ്സോൾട്ടും കൈകോർക്കുന്നു, 3.25 ലക്ഷം

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായി 114 മൾട്ടിറോൾ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള വൻ കരാറിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം ഈ ആഴ്ച അനുമതി നൽകിയേക്കും. 3.25 ലക്ഷം കോടി രൂപയുടെ കരാർ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധ ഇടപാടായി മാറും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഡൽഹി സന്ദർശനത്തിന് മുന്നോടിയായാണ് സുപ്രധാന നീക്കം. കരാർ പ്രകാരം വാങ്ങുന്ന 114 വിമാനങ്ങളിൽ ഏകദേശം 100 എണ്ണവും ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ [&Read More

India

കർത്തവ്യ പഥിൽ ഇന്ത്യയുടെ സൈനിക കരുത്ത്; പടയോട്ടം നയിച്ച് ‘ഓപ്പറേഷൻ സിന്ദൂറി’ലെ യുദ്ധവാഹനങ്ങൾ

ന്യൂഡൽഹി: എഴുപത്തിയേഴാം റിപ്പബ്ലിക് ദിന പരേഡിൽ ലോകത്തിന് മുന്നിൽ കരുത്ത് വിളിച്ചോതി ഇന്ത്യൻ സൈന്യം. ചരിത്രത്തിലാദ്യമായി കരRead More

India

1963ലെ പാക്‌-ചൈന കരാര്‍ നിയമവിരുദ്ധം; ഷാക്‌സ്ഗാം താഴ്‌വരയിലെ ചൈനീസ് അവകാശവാദം തള്ളി കരസേനാ

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഷാക്‌സ്ഗാം താഴ്‌വരയുടെ മേലുള്ള ചൈനയുടെ പുതിയ അവകാശവാദങ്ങളെ ശക്തമായി എതിര്‍ത്ത് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. 1963ല്‍ പാകിസ്ഥാനും ചൈനയും ഒപ്പുവെച്ച അതിര്‍ത്തി കരാര്‍ നിയമവിരുദ്ധമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ അനധികൃതമായി കൈവശപ്പെടുത്തിയ ഇന്ത്യന്‍ പ്രദേശം ചൈനയ്ക്ക് കൈമാറിയ നടപടിയെ ഇന്ത്യ ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാക്‌സ്ഗാം താഴ്‌വരയില്‍ ചൈന നടത്തുന്ന അടിസ്ഥാന സൗകര്യ വികസനങ്ങളെ ന്യായീകരിച്ചുകൊണ്ട് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് രംഗത്തെത്തിയിരുന്നു. ഈ [&Read More

India

സൈന്യത്തിന് 79,000 കോടിയുടെ കരുത്തുകൂട്ടാന്‍ പദ്ധതിക്ക് അംഗീകാരം

ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനകളുടെ നവീകരണത്തിനായി 79,000 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) യോഗത്തിലാണ് അതിനിർണ്ണായകമായ തീരുമാനങ്ങൾ ഉണ്ടായത്. ചൈനയും പാകിസ്ഥാനും അതിർത്തികളിൽ ഉയർത്തുന്ന സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് സൈന്യത്തെ സജ്ജമാക്കുക എന്നതാണ് ഈ കൂറ്റൻ നീക്കത്തിന്റെ ലക്ഷ്യം. കരസേനയുടെ കരുത്ത് കൂട്ടാൻ ഡ്രോണുകളും മിസൈലുകളും കരസേനയുടെ ആർട്ടിലറി റെജിമെന്റുകൾക്കായി ‘ലോയിറ്റർ യുദ്ധോപകരണ സംവിധാനങ്ങൾ’ (കാമികേസ് ഡ്രോണുകൾ) [&Read More

India

കരുത്ത് തെളിയിച്ച് ‘ഓപറേഷന്‍ സിന്ദൂര്‍’; ‘ഏഷ്യ പവര്‍ ഇന്‍ഡെക്‌സി’ല്‍ ‘മേജര്‍ പവര്‍’ ആയി

ന്യൂഡല്‍ഹി: ‘ഏഷ്യ പവര്‍ ഇന്‍ഡെക്‌സി’ല്‍ മൂന്നാം സ്ഥാനം നേടി ‘മേജര്‍ പവര്‍’ നേട്ടവുമായി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂരിലെ പ്രകടനമാണ് ഇന്ത്യയ്ക്ക് സ്ഥാനം നേടിക്കൊടുത്തത്. ലോവി ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തിലാണ് ഇന്ത്യ റാങ്കിംഗ് നേട്ടം സ്വന്തമാക്കിയത്. അതേസമയം, ‘മേജര്‍ പവറി’ന്റെ ആദ്യ രണ്ട് റാങ്കുകള്‍ യഥാക്രമം അമേരിക്കയും ചൈനയും നിലനിര്‍ത്തി. ഇന്തോRead More

India

‘ഓപറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് നഷ്ടമായത് 3 യുദ്ധ വിമാനങ്ങൾ; പാകിസ്‌താൻ്റെ 5 വിമാനങ്ങൾ

വാഷിംഗ്ടൺ: ‘ഓപറേഷന്‍ സിന്ദൂര്‍’ സൈനിക നീക്കത്തിനിടെ ഇന്ത്യക്ക് മൂന്ന് യുദ്ധവിമാനങ്ങള്‍ നഷ്ടമായതായി യുഎസ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വ്യോമസേനയുടെ നഷ്ടങ്ങള്‍ സ്ഥിരീകരിക്കുന്നതിനൊപ്പം, ഫ്രഞ്ച് നിര്‍മിത റാഫേല്‍ വിമാനങ്ങള്‍ തകര്‍ന്നു എന്ന പാകിസ്ഥാന്റെ തെറ്റായ പ്രചാരണങ്ങളെ ഈ പുതിയ യുഎസ് റിപ്പോര്‍ട്ട് തള്ളിക്കളയുന്നു. വിവിധ പ്രതിരോധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മൂന്ന് ഇന്ത്യന്‍ യുദ്ധവിമാനങ്ങളാണ് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ദൗത്യത്തിനിടെ നഷ്ടപ്പെട്ടത്. എന്നാല്‍, പാകിസ്ഥാന്‍ നേരത്തെ പ്രചരിപ്പിച്ചതുപോലെ നാലോ അതിലധികമോ വിമാനങ്ങള്‍ ഇന്ത്യക്ക് നഷ്ടമായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നഷ്ടപ്പെട്ട വിമാനങ്ങള്‍ റാഫേല്‍ ആണെന്ന [&Read More