ചെന്നൈ: മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ്. കർണൻ അന്തരിച്ചു. 71 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നീതിന്യായ വ്യവസ്ഥയിലെ അഴിമതിക്കും ജാതി വിവേചനത്തിനുമെതിരെ ശക്തമായി ശബ്ദമുയർത്തിയ ന്യായാധിപനായിരുന്നു അദ്ദേഹം. ദലിത് വിവേചനത്തിനെതിരെ എന്നും നിലകൊണ്ട അദ്ദേഹം, സുപ്രീം കോടതിയുടെ അധികാര ഘടനയെ വെല്ലുവിളിച്ച് മുന്നോട്ട് പോയതിനെത്തുടർന്ന് കോടതിയലക്ഷ്യ കേസിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഹൈക്കോടതി സിറ്റിങ് ജഡ്ജിയായിരിക്കെയാണ് അദ്ദേഹം ശിക്ഷ അനുഭവിച്ചത്. മദ്രാസ് ഹൈക്കോടതിയിൽ തനിക്ക് ജാതി വിവേചനം നേരിട്ടുവെന്ന് ചൂണ്ടിക്കാട്ടി ദേശീയ പട്ടികജാതി [&Read More
Tags :Indian Judiciary
‘പ്രധാനമന്ത്രിയുടെ വസതിക്ക് സമീപത്തെ പള്ളി തൽക്കാലം പൊളിക്കില്ല’; ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ചരിത്രപ്രസിദ്ധമായ റേസ് കോഴ്‌സ് മസ്ജിദ് പൊളിച്ചുനീക്കാൻ നിലവിൽ യാതൊരുവിധ നീക്കങ്ങളുമില്ലെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. പള്ളി പൊളിക്കുന്നത് തടയണമെന്നും വിശ്വാസികൾക്കുള്ള പ്രവേശന വിലക്ക് നീക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹരജി പരിഗണിക്കവെയാണ് കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ പള്ളിക്കെതിരെ യാതൊരു പൊളിക്കൽ നടപടികളും നടക്കുന്നില്ലെന്ന് ജസ്റ്റിസ് അനീഷ് ദയാലിന്റെ ബെഞ്ചിന് മുൻപാകെ കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസിൽ ആശിഷ് ദീക്ഷിത് ബോധിപ്പിച്ചു. പ്രദേശത്ത് നടക്കുന്ന മറ്റ് [&Read More
ലഖ്‌നൗ: വ്യക്തികളുടെ സ്വകാര്യ സ്ഥലത്ത് മതപരമായ പ്രാർത്ഥനകളോ ചടങ്ങുകളോ നടത്തുന്നതിന് മുൻകൂർ അനുമതി വാങ്ങേണ്ടതില്ലെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഇന്ത്യൻ ഭരണഘടനയുടെ 25ാം അനുച്ഛേദം ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണിതെന്നും കോടതി നിരീക്ഷിച്ചു. മറനാഥ ഫുൾ ഗോസ്പൽ മിനിസ്ട്രീസ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അതുൽ ശ്രീധരൻ, സിദ്ധാർത്ഥ് നന്ദൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന വിധി. സ്വകാര്യ പരിസരത്ത് പ്രാർത്ഥനാ യോഗങ്ങൾ നടത്തുന്നതിന് തടസ്സമില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. വിവേചനമില്ലാതെ എല്ലാ പൗരന്മാർക്കും നിയമത്തിന്റെ [&Read More
‘നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ നഷ്ടപ്പെട്ട ദിനങ്ങള്‍ക്ക് ആര് പകരം നല്‍കും?’; ഉമര്‍ ഖാലിദ് കേസില്‍
ജയ്പൂര്‍: വിചാരണ കൂടാതെ വര്‍ഷങ്ങളോളം തടവിലിട്ട ശേഷം ഒരാള്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍, അയാളുടെ നഷ്ടപ്പെട്ട ജീവിതത്തിന് ആര് മറുപടി പറയുമെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിചാരണ കൂടാതെ അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിന്റെ വിഷയം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ചോദ്യം ഉന്നയിച്ചത്. കുറ്റവാളിയാണെന്ന് തെളിയും വരെ നിരപരാധിയാണ്. വിചാരണ അനന്തമായി നീണ്ടാല്‍ ജാമ്യം നല്‍കണമെന്നാണ് വ്യവസ്ഥയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ [&Read More