28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Iran Israel tensions

Main story

ലാരിജാനിയും സുലൈമാനിയും കൊല്ലപ്പെട്ടു; ഉന്നത നേതാക്കളുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

തെഹ്‌റാൻ: ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനിയും ബാസിജ് മിലിഷ്യ കമാൻഡർ ഘോലംറേസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്രയേൽ സൈന്യം ഇവരെ വധിച്ചതായി അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ സെമിRead More

Main story

ഇറാൻ യുദ്ധത്തിൽ വൈറ്റ് ഹൗസിൽ പൊട്ടിത്തെറി; യുഎസ് ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

വാഷിങ്ടൺ: ഇറാനെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് വൈറ്റ് ഹൗസിൽ പൊട്ടിത്തെറി. യുഎസ് ദേശീയ ഭീകരവിരുദ്ധൃ സെന്റർ(എൻസിടിസി) ഡയറക്ടർ ജോ കെന്റ് രാജിവെച്ചു. ഇറാൻ യുദ്ധം അമേരിക്കയുടെ ആഭ്യന്തര സുരക്ഷയെ അപകടത്തിലാക്കുമെന്നും രാജ്യം വലിയൊരു ഭീകരാക്രമണ ഭീഷണി നേരിടുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്രതീക്ഷിത രാജി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന കെന്റിന്റെ നീക്കം വൈറ്റ് ഹൗസിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇറാൻ അമേരിക്കയ്ക്ക് ഭീഷണിയല്ലെന്നും ഇസ്രയേലിന്റെ സമ്മർദത്തിനു വഴങ്ങിയാണ് അമേരിക്ക യുദ്ധത്തിനിറങ്ങിയതെന്നും വിമർശിച്ചുകൊണ്ടാണു രാജി. പശ്ചിമേഷ്യൻ യുദ്ധം മൂന്നാം [&Read More

World

ഗൾഫ് പ്രതിസന്ധി മുറുകുന്നു; ടാങ്കറുകൾ വിട്ടുനൽകാൻ ഇന്ത്യയോട് ഇറാൻ; പകരം ഹോർമുസിൽ സുരക്ഷിത

ന്യൂഡൽഹി: ഗൾഫ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇന്ത്യ പിടിച്ചെടുത്ത മൂന്ന് എണ്ണ ടാങ്കറുകൾ തിരികെ നൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കുന്നതിന് പകരമായാണ് ഇറാൻ ഈ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ഇറാൻ അംബാസഡർ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ അനധികൃത എണ്ണ വ്യാപാരം സംശയിച്ച് മുംബൈ തീരത്തുനിന്നാണ് ‘സ്റ്റെല്ലാർ റൂബി’, ‘അസ്ഫാൽറ്റ് സ്റ്റാർ’, ‘അൽ [&Read More

World

‘ഞങ്ങൾ ഞെട്ടിപ്പോയി’; ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ തിരിയുമെന്ന് കരുതിയില്ലെന്ന് ട്രംപ്

വാഷിങ്ടൺ: ഖത്തർ, സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണങ്ങളുടെ വ്യാപ്തി അമേരിക്കയെ ഞെട്ടിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്. ഇറാന്റെ പ്രതികാര നടപടികൾ തങ്ങൾ അപ്രതീക്ഷിതമായാണ് നേരിട്ടതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് സമ്മതിച്ചു. “അവർ മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഖത്തർ, സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ അവർ മിസൈൽ ആക്രമണം നടത്തി. ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി,” ട്രംപ് പറഞ്ഞു. ഇറാന്റെ തിരിച്ചടി ആശ്ചര്യകരമാണെന്നും അദ്ദേഹം [&Read More

World

ഇറാനുമായി ബന്ധം വിച്ഛേദിക്കണമെന്ന് അമേരിക്ക; പറ്റില്ലെന്ന് ദക്ഷിണാഫ്രിക്ക

പ്രിട്ടോറിയ: ഇറാനുമായുള്ള ദീർഘകാല നയതന്ത്രബന്ധം വിച്ഛേദിക്കണമെന്ന അമേരിക്കയുടെ ആവശ്യം തള്ളി ദക്ഷിണാഫ്രിക്ക. നയതന്ത്രതലത്തിലുള്ള സമ്മർദതന്ത്രമാണ് ആഫ്രിക്കൻ രാജ്യം തള്ളിക്കളഞ്ഞത്. ഇറാനുമായുള്ള ബന്ധം അമേരിക്കയുമായുള്ള സൗഹൃദത്തിന് തടസ്സമാണെന്ന പുതിയ യുഎസ് അംബാസഡർ ലിയോ ബോസലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. വൻശക്തികളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വഴങ്ങില്ലെന്ന് ദക്ഷിണാഫ്രിക്കൻ വിദേശകാര്യ മന്ത്രാലയം ഡയറക്ടർ ജനറൽ സെയ്ൻ ഡാംഗർ റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തങ്ങൾക്ക് യാതൊരു കാരണവുമില്ലെന്ന് ഡാംഗർ വ്യക്തമാക്കി. എന്നാൽ, [&Read More

Iran

‘ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കൽ ലക്ഷ്യമല്ല’; മലക്കം മറിഞ്ഞ് ഇസ്രയേൽ സൈന്യം

തെൽ അവീവ്: ഇറാൻ യുദ്ധത്തിൽ നിലപാട് മാറ്റി ഇസ്രയേൽ സൈന്യം. ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കൽ സൈന്യത്തിന്റെ ഔദ്യോഗിക യുദ്ധലക്ഷ്യങ്ങളിൽ ഇല്ലെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയതായി ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു. ഇറാന്റെ സൈനിക പ്രഹരശേഷി തകർക്കുക എന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നതെന്നാണ് ഐഡിഎഫ് വിശദീകരണം. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, ഡ്രോൺ നിർമാണശാലകൾ, ആണവ കേന്ദ്രങ്ങൾ എന്നിവ തകർക്കുന്നതിലാണ് സൈന്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇറാന്റെ പ്രത്യാക്രമണ ശേഷി പൂർണമായും ഇല്ലാതാക്കുക എന്നതാണ് സൈനിക നീക്കത്തിന്റെ [&Read More

Iran

പുതിയ വീഡിയോയും പാളി!? നെതന്യാഹുവിന്റെ കോഫി ഷോപ്പ് പോസ്റ്റ് ‘ഡീപ്ഫേക്കെ’ന്ന് ഗ്രോക്ക്; വീണ്ടും

തെൽ അവീവ്: വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. താൻ സുരക്ഷിതനാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ എക്‌സ് ഹാൻഡിലിൽ പുറത്തുവിട്ട രണ്ടാമത്തെ വീഡിയോയും വൻ വിവാദമായിരിക്കുകയാണ്. ജെറുസലേമിലെ ഒരു കഫേയിൽനിന്ന് കോഫി കുടിക്കുന്ന നെതന്യാഹുവിന്റെ വീഡിയോയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ചതാണെന്ന ആരോപണങ്ങളാണു ശക്തമാകുന്നത്. ഇതു ശരിവച്ചുകൊണ്ട്, വീഡിയോ ‘ഡീപ് ഫേക്ക്’ ആണെന്ന് എലോൺ മസ്‌കിന്റെ എഐ പ്ലാറ്റ്ഫോമായ ‘ഗ്രോക്ക്’ സ്ഥിരീകരിച്ചതോടെ അഭ്യൂഹങ്ങൾ വീണ്ടും ശക്തമായിയിരിക്കുകയാണ്. നെതന്യാഹു [&Read More

India

‘ഇന്ത്യയുടെ നിശബ്‌ദ നയതന്ത്രം; ചർച്ചകൾ ഫലം കാണുന്നു’, ഇറാനുമായി നടത്തിയ ചർച്ചകളെക്കുറിച്ച് ജയ്ശങ്കർ 

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിലും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഇറാനുമായി നേരിട്ട് ചർച്ചകൾ നടത്തി ഇന്ത്യ. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ നടത്തുന്ന നയതന്ത്ര ഇടപെടലുകൾ പോസിറ്റീവായ ഫലങ്ങൾ നൽകിത്തുടങ്ങിയെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ നിശബ്‌ദ നയതന്ത്ര നീക്കങ്ങളെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. ലോകത്തിലെ ആകെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ ജലപാതയാണ് ഹോർമുസ് കടലിടുക്ക്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ഈ പാതയിലൂടെയുള്ള [&Read More

Main story

‘അമേരിക്കയെ സഹായിച്ചില്ലെങ്കിൽ നാറ്റോയെ കാത്തിരിക്കുന്നത് മോശം ഭാവി’; സഖ്യകക്ഷികൾക്കും ചൈനയ്ക്കും മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് തുറക്കാൻ വീണ്ടും ലോകരാജ്യങ്ങളുടെ സഹായം തേടേി ഡൊണാൾഡ് ട്രംപ്. അമേരിക്കയെ സൈനികമായി സഹായിച്ചില്ലെങ്കിൽ നാറ്റോസഖ്യത്തിന് വളരെ മോശം ഭാവിയായിരിക്കും വരാൻ പോകുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. ഹോർമുസ് സുരക്ഷിതമാക്കാൻ ചൈനയും ഇടപെടണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ‘ഫിനാൻഷ്യൽ ടൈംസി’ന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് സഖ്യരാജ്യങ്ങൾക്കും ചൈന ഉൾപ്പെടെയുള്ള മറ്റു കക്ഷികൾക്കും യുഎസ് പ്രസിഡന്റ് താക്കീത് നൽകിയത്. നാറ്റോ സഖ്യത്തെ രൂക്ഷമായി വിമർശിച്ച ട്രംപ്, യുക്രെയ്ൻ [&Read More