09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Iran US conflict 2026

World

യുദ്ധം കടുക്കുന്നു: ഹോർമുസ് കടലിടുക്കിൽ 16 ഇറാനിയൻ മൈൻ നിക്ഷേപ ബോട്ടുകൾ തകർത്ത്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം മൈനുകൾ നിക്ഷേപിക്കാൻ തയ്യാറെടുക്കുകയായിരുന്ന 16 ഇറാനിയൻ ബോട്ടുകൾ തകർത്തതായി അമേരിക്ക. ലോകത്തെ എണ്ണ കയറ്റുമതിയുടെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ജലപാതയിൽ ഇറാൻ സ്ഫോടകവസ്തുക്കൾ സ്ഥാപിക്കുന്നത് തടയാനാണ് ആക്രമണമെന്ന് യുഎസ് സൈന്യം അറിയിച്ചു. ഇതോടെ മേഖലയിൽ സംഘർഷം അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണ്. ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ആക്രമണങ്ങൾ ഇന്നലെ നടന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി. ഇറാന്റെ മിസൈൽ ശേഖരം, ലോഞ്ചറുകൾ, [&Read More

Iran

‘ഇറാൻ ഇസ്രയേലിലേക്ക് അയച്ച 50% മിസൈലുകളിലും ക്ലസ്റ്റർ ബോംബുകൾ; എയർ ഡിഫൻസിന് വെല്ലുവിളി’-യുദ്ധക്കുറ്റം

തെല്‍ അവീവ്: ഇറാനുമായുള്ള യുദ്ധം തീവ്രമായി തുടരുന്നതിനിടെ ഇറാനെതിരെ യുദ്ധക്കുറ്റം ആരോപിച്ച് ഇസ്രയേൽ പ്രതിരോധ സേനയും(ഐഡിഎഫ്). ഇറാൻ ഇസ്രയേലിലേക്ക് അയച്ച പകുതിയോളം മിസൈലുകളിലും ‘ക്ലസ്റ്റർ ബോംബുകൾ’ ഘടിപ്പിച്ചിരുന്നുവെന്നാണ് ഐഡിഎഫിന്റെ ആരോപണം. ഇസ്രയേൽ പോലീസിനും രാഷ്ട്രീയ നേതൃത്വത്തിനും പിന്നാലെയാണ് ഇതേ ആരോപണവുമായി സൈന്യവും രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേലിന് നേരെ ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളിൽ പകുതിയോളം മാരകമായ ‘ക്ലസ്റ്റർ ബോംബുകൾ’ അടങ്ങിയവയായിരുന്നുവെന്നാണ് ഐഡിഎഫ് പറയുന്നത്. ജനവാസ മേഖലകളിൽ വലിയ തോതിൽ ആൾനാശം വരുത്താൻ ലക്ഷ്യമിട്ടാണ് ഇറാൻ ഈ [&Read More

Main story

‘എത്രയും വേഗം തടിയൂരുന്നതാണ് നല്ലത്’; ഇറാൻ യുദ്ധത്തിൽനിന്ന് ‘എക്‌സിറ്റ് പ്ലാൻ’ കണ്ടെത്താൻ ട്രംപിനോട്

വാഷിങ്ടൺ: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കം രാഷ്ട്രീയമായും സാമ്പത്തികമായും വലിയ തിരിച്ചടിയാകുമെന്ന് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. എത്രയും പെട്ടെന്ന് യുദ്ധത്തിൽനിന്നു പിന്മാറണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ഉപദേഷ്ടാക്കൾ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. യുദ്ധത്തിൽനിന്ന് പിന്മാറാൻ എത്രയും വേഗം ഒരു ‘എക്‌സിറ്റ് പ്ലാൻ’ തയാറാക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന ഉദ്യോഗസ്ഥർ ട്രംപിനെ സമീപിച്ചതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. യുദ്ധം ദീർഘകാലം നീണ്ടുപോകുന്നത് അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തെ ബാധിക്കുമെന്നാണ് ട്രംപിന്റെ ഉപദേഷ്ടാക്കളായ [&Read More

World

എയർ ഡിഫൻസ് മിസൈലുകൾ തീരുന്നു; ദ. കൊറിയയിൽനിന്ന് പേട്രിയറ്റ് മിസൈലുകൾ കൊണ്ടുപോകാൻ അമേരിക്കൻ

സോൾ: ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ, ദക്ഷിണ കൊറിയയിൽ വിന്യസിച്ചിരിക്കുന്ന തങ്ങളുടെ പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പശ്ചിമേഷ്യയിലേക്ക് മാറ്റാൻ അമേരിക്കൻ നീക്കം. യുദ്ധം ദീർഘകാലം നീണ്ടുനിൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പെന്റഗണിന്റെ അടിയന്തര നടപടി. എന്നാൽ, നീക്കത്തിനെതിരെ എതിർപ്പുമായി രംഗത്തെത്തിയിരിക്കുകായണ് ദക്ഷിണ കൊറിയ. യുഎസ് തീരുമാനത്തിൽ തങ്ങൾക്ക് കടുത്ത വിയോജിപ്പുണ്ടെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യൂങ് പരസ്യമായി വ്യക്തമാക്കിയതായി ‘സിഎൻബിസി’ റിപ്പോർട്ട് ചെയ്തു. ദക്ഷിണ കൊറിയയുടെ സുരക്ഷ ഉറപ്പാക്കാൻ വിന്യസിച്ചിട്ടുള്ള ആയുധങ്ങൾ [&Read More

World

ഇറാനെ നേരിടാന്‍ ഫ്രാന്‍സും? ഹോര്‍മുസ് കടലിടുക്കിലേക്ക് സൈനിക സന്നാഹങ്ങള്‍ അയക്കുന്നു

പാരിസ്: മിഡിൽ ഈസ്റ്റിൽ യുദ്ധം കടുക്കുന്നതിനിടെ ഇറാനെതിരായ പ്രതിരോധം ശക്തമാക്കി ഫ്രാൻസ് രംഗത്തെത്തി. മേഖലയിലെ സമുദ്ര ഗതാഗതം സംരക്ഷിക്കുന്നതിനായി തങ്ങളുടെ സൈനിക സാന്നിധ്യം വൻതോതിൽ വർദ്ധിപ്പിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. ഇറാനെതിരായ യുഎസ്Read More

Iran

‘ഒരു ലിറ്റർ എണ്ണ പോലും പുറത്തുപോകില്ല’; ട്രംപിന്റെ വെല്ലുവിളിക്ക് മറുപടിയുമായി ഇറാൻ

വാഷിങ്‌ടൺ/തെഹ്‌റാൻ: മധ്യപൂർവേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് പുതിയ തലത്തിലേക്ക്. യുദ്ധം ‘വളരെ വേഗം’ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോൾ, തങ്ങൾക്കെതിരായ ആക്രമണം തുടർന്നാൽ മിഡിൽ ഈസ്റ്റിൽ നിന്ന് ‘ഒരു ലിറ്റർ എണ്ണ’ പോലും പുറത്തുപോകാൻ അനുവദിക്കില്ലെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് (Read More

World

ഇസ്രയേൽ നേതാക്കൾ കഴിയുന്ന വൻ ഭൂഗർഭ ഷെൽറ്റർ തകർന്നു? ആർ.ടി പുറത്തുവിട്ട ദൃശ്യങ്ങൾക്കു

തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇസ്രയേലിനെ ഞെട്ടിച്ച് ഇറാന്റെ മിസൈൽ വർഷം. ഇസ്രയേൽ ഭരണനേതൃത്വം യുദ്ധകാലത്ത് അഭയം പ്രാപിക്കുന്ന തെൽ അവീവിലെ ഏറ്റവും സുരക്ഷിതമായ ഭൂഗർഭ ബങ്കറിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായാു പുതിയ റിപ്പോർട്ട്. റഷ്യൻ മാധ്യമമായ ആർ.ടിയാണ് പ്രാദേശിക മാധ്യമപ്രവർത്തകരെ ഉദ്ധരിച്ച് ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഇതിനു പിന്നാലെ ബെഞ്ചമിൻ നെതന്യാഹു കഴിയാറുള്ള ബങ്കറും തകർന്നതായി സോഷ്യൽ മീഡിയയിൽ അഭ്യൂഹം ശക്തമാകുന്നുണ്ട്. തെൽ അവീവിലെ അതീവ സുരക്ഷയുള്ള ഭൂഗർഭ ഷെൽറ്ററിൽ [&Read More

Iran

‘പ്രത്യാക്രമണം തുടരും; നിർത്താൻ സമയമായിട്ടില്ല’-വെടിനിർത്തൽ സാധ്യതകൾ തള്ളി ഇറാൻ

തെഹ്റാന്‍: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായുള്ള അന്താരാഷ്ട്ര തലത്തിലുള്ള വെടിനിർത്തൽ ആഹ്വാനങ്ങൾ പൂർണമായും തള്ളി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. തങ്ങളുടെ ജനതയുടെ സുരക്ഷയ്ക്കായി പോരാട്ടം തുടരേണ്ടത് അനിവാര്യമാണെന്ന് എൻബിസി ന്യൂസിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയിൽ അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ വെടിനിർത്തൽ എന്ന ആലോചനയേ ഇല്ലെന്ന് അരാഗ്ചി പറഞ്ഞു. “ഞങ്ങൾ വെടിനിർത്തലിന് അപേക്ഷിച്ചിട്ടില്ല. ചർച്ചകൾക്ക് താല്പര്യവുമില്ല. യുദ്ധം നിർത്താൻ സമയം ആയിട്ടില്ല. ഇത് ഞങ്ങളുടെ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ്”, അദ്ദേഹം വ്യക്തമാക്കി. ​അമേരിക്കയും ഇസ്രയേലും ചേർന്ന് [&Read More

Gulf

‘സംഘർഷം തുടർന്നാൽ തകരുന്നത് ഇറാൻ’; മുന്നറിയിപ്പുമായി സൗദി അറേബ്യ

റിയാദ്: മേഖലയിൽ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ. സൗദി അറേബ്യ, ജിസിസി രാജ്യങ്ങൾ, മറ്റ് അയൽരാജ്യങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രകോപനങ്ങൾ ഒടുവിൽ ഇറാനെത്തന്നെ തകർക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സംഘർഷം രൂക്ഷമാകുന്നതിലൂടെ ഏറ്റവും വലിയ നഷ്ടം ഇറാനായിരിക്കുമെന്നും രാജ്യം മുന്നറിയിപ്പ് നൽകി. ഇറാൻ ആക്രമണങ്ങളുമായി മുന്നോട്ട് പോയാൽ കനത്ത നയതന്ത്ര, സാമ്പത്തിക, തന്ത്രപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സിവിലിയൻ വിമാനത്താവളങ്ങൾക്കും എണ്ണ [&Read More