13/06/2026
[fontresizer_tawhidurrahmandear_widget]

Tags :Iran US conflict 2026

World

എർബിൽ ബേസ് കത്തിയമർന്നു? യുഎസ് സൈനികർ കഴിയുന്ന ഇറാഖ് വ്യോമതാവളത്തിൽ ഇറാന്റെ വൻ

ബഗ്ദാദ്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നു. ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വൻ മിസൈലാക്രമണം നടത്തിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇറാഖിലെ എർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള യുഎസ് എയർബേസിലാണ് ആക്രമണം. താവളം കത്തിയമരുന്ന ദൃശ്യങ്ങൾ പുറത്തുവന്നതായി ഓപൺ സോഴ്‌സ് ഇന്റലിജൻസ് വിവരങ്ങൾ ഉദ്ധരിച്ച് ചാനൽ റിപ്പോർട്ട് ചെയ്തു. ഇന്നു രാവിലെയാണ് ഇറാഖിലെ എർബിൽ നഗരത്തിൽ അതിശക്തമായ സ്‌ഫോടനങ്ങൾ കേട്ടത്. അമേരിക്കൻ സൈനികർ താമസിക്കുന്ന [&Read More

Bahrain

ഇറാൻ മിസൈലിട്ട ബഹ്‌റൈനിലെ യുഎസ് താവളത്തിൽ 300 ബ്രിട്ടീഷ് സൈനികർ; സുരക്ഷിതരെന്ന് പ്രതിരോധ

മനാമ: ബഹ്‌റൈനിലെ അമേരിക്കൻ നാവിക താവളത്തിന് നേരെ ഇറാൻ നടത്തിയ അതിശക്തമായ മിസൈലാക്രമണത്തിൽനിന്ന് മുന്നൂറോളം ബ്രിട്ടീഷ് സൈനികർ അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോർട്ട്. മിസൈലുകൾ പതിച്ചയിടത്തുനിന്ന് ഏതാനും നൂറ് വാര അകലെ മാത്രമായിരുന്നു ബ്രിട്ടീഷ് സൈനികർ ഉണ്ടായിരുന്നതെന്ന ഞെട്ടിക്കുന്ന വിവരം ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി വെളിപ്പെടുത്തി. ബഹ്‌റൈനിലെ ജുഫൈറിലുള്ള അമേരിക്കൻ നാവിക സേനയുടെ അഞ്ചാം കപ്പൽപടയുടെ ആസ്ഥാനം ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ ആക്രമണം. മിസൈലുകൾ പതിച്ച സമയത്ത് ഏകദേശം 300 ബ്രിട്ടീഷ് സൈനികർ ഈ മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. [&Read More

World

ഖാംനഇ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ സ്റ്റേറ്റ് ടിവി

തെഹ്റാന്‍: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടു. ഇറാനിയൻ സ്റ്റേറ്റ് ടിവി മരണവാർത്ത സ്ഥിരീകരിച്ചു. ഇതേതുടർന്ന് രാജ്യത്ത് 40 ദിവസത്തെ പൊതു ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും ഇറാൻ സർക്കാർ പ്രഖ്യാപിച്ചു. ​ഖാംനഇയുടെ മരണത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ, ശനിയാഴ്ച പുലർച്ചെ ടെഹ്‌റാനിലെ ഖാംനഇയുടെ വസതിക്കും കാര്യാലയത്തിനും പരിസരത്ത് ഇസ്രയേൽ അതിശക്തമായ ബോംബാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് സൂചന. പരമോന്നത നേതാവിന്റെ മരണവാർത്ത പുറത്തുവന്നതിന് [&Read More

Main story

അമേരിക്കയുടെ അഞ്ചാം കപ്പൽപടയുടെ സർവീസ് സെന്റർ തകർത്ത് ഇറാൻ മിസൈലുകൾ; ആക്രമണം സ്ഥിരീകരിച്ച്

മനാമ: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ അതിശക്തമായ മിസൈലാക്രമണം. ബഹ്‌റൈനിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം ലക്ഷ്യമാക്കിയാണ് ഇറാൻ പ്രധാനമായും മിസൈൽ വർഷം നടത്തിയത്. അമേരിക്കൻ നാവിക താവളത്തിന് നേരെ ആക്രമണം ഉണ്ടായതായി ബഹ്‌റൈനും ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബഹ്‌റൈനിലെ ജുഫൈറിലുള്ള യുഎസ് നാവികസേനയുടെ സർവീസ് സെന്ററിന് നേരെയാണ് മിസൈലുകൾ പതിച്ചത്. പ്രദേശവാസികളെ ഉദ്ധരിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പ്രകാരം, അതിശക്തമായ മിസൈലാക്രമണത്തിൽ അഞ്ചാം കപ്പൽപ്പടയുടെ സർവീസ് സെന്റർ ഏതാണ്ട് [&Read More

Iran

ഇസ്രയേലിൽനിന്ന് ഉദ്യോഗസ്ഥരെ ഒഴിപ്പിച്ച് അമേരിക്ക; ഇന്ധനം നിറയ്ക്കാൻ ആറു വിമാനങ്ങൾ കൂടി തെൽ

വാഷിങ്ടൺ/തെൽ അവീവ്: പശ്ചിമേഷ്യയിൽ ഇറാനുമായുള്ള യുദ്ധഭീതി രൂക്ഷമാകുന്നതിനിടെ, ഇസ്രയേലിൽനിന്നുള്ള അമേരിക്കൻ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ ഉത്തരവിട്ട് അമേരിക്ക. ഇതിനൊപ്പം തന്നെ ആകാശത്ത് വെച്ച് യുദ്ധവിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ സഹായിക്കുന്ന ആറ് അത്യാധുനിക വിമാനങ്ങൾ കൂടി ഇസ്രയേലിലേക്ക് അയച്ചു. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി, ഇസ്രയേലിലെ അത്യാവശ്യമല്ലാത്ത ജീവനക്കാരോട് രാജ്യം വിടാനാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിർദേശിച്ചിരിക്കുന്നത്. അമേരിക്കൻ എംബസി ഉദ്യോഗസ്ഥരുടെ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുമിടയുണ്ട്. ജറുസലേമിലെ പഴയ നഗരം, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് വിലക്കുണ്ടാകുമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് [&Read More

Iran

‘ആണവായുധം നിർമിക്കാത്തത് ഇറാന്റെ രാഷ്ട്രീയ തന്ത്രമല്ല, വിശ്വാസ നിലപാട്; ഖാംനഇയുടെ ഫത്‌വയുണ്ട്’; വ്യക്തമാക്കി

തെഹ്റാൻ: ആണവായുധങ്ങൾ നിർമിക്കില്ലെന്നത് ഇറാന്റെ കേവലം രാഷ്ട്രീയ തന്ത്രമല്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. മതപരമായ വിശ്വാസങ്ങളുടെയും കർമശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിലുള്ള ഉറച്ച തീരുമാനമാണ് അതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച വടക്കൻ പ്രവിശ്യയായ മസന്ദരാനിൽ സംസാരിക്കുകയായിരുന്നു പെസെഷ്‌കിയാൻ. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ആണവായുധങ്ങൾ നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച ഫത്വ ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റിന്റെ പരാമർശം. ”ആണവായുധങ്ങൾ സ്വന്തമാക്കാൻ ഞങ്ങൾ ശ്രമിക്കില്ലെന്ന് പരമോന്നത മതനേതാവ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മതപരവും കർമശാസ്ത്രപരവുമായ വിശ്വാസങ്ങളിൽ വേരൂന്നിയ ഒരു നിലപാടാണ്. അതൊരിക്കലും മാറ്റാൻ [&Read More

World

ഇറാനെ വളഞ്ഞ് 300-ലധികം യുദ്ധവിമാനങ്ങൾ; പശ്ചിമേഷ്യയിൽ അമേരിക്കയുടെ വൻ പടയൊരുക്കം

വാഷിങ്ടൺ/ദുബൈ: ഇറാനുമായുള്ള യുദ്ധഭീതിയും ആണവ ചർച്ചകളും ഒരേസമയം പുരോഗമിക്കവെ, പശ്ചിമേഷ്യയിൽ വൻ സൈനിക വിന്യാസം നടത്തി അമേരിക്ക. അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ (സെന്റ്‌കോം) പരിധിയിലുള്ള മേഖലയിൽ ഇതിനകം 300Read More

World

അമേരിക്കൻ വിമാനവാഹിനി കപ്പലുകൾ തകർക്കാൻ സൂപ്പർസോണിക് മിസൈലുകൾ വരുന്നു; ചൈന-ഇറാൻ കരാർ അന്തിമഘട്ടത്തിലെന്ന്

തെഹ്‌റാൻ/ബെയ്ജിങ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി മുറുകുന്നതിനിടെ, അമേരിക്കൻ നാവികസേനയ്ക്ക് കനത്ത വെല്ലുവിളിയുയർത്തി ഇറാന്റെ സുപ്രധാന നീക്കം. ചൈനയിൽനിന്ന് അത്യാധുനിക സൂപ്പർസോണിക് ആന്റിRead More

Main story

‘ഇറാനെതിരെ സമ്പൂർണയുദ്ധം വിജയിക്കില്ല; 5 ദിവസം കൊണ്ട് അമേരിക്കയുടെ ആയുധങ്ങൾ തീരും’-മുന്നറിയിപ്പുമായി ഇസ്രയേൽ

വാഷിങ്ടൺ: ഇറാനെതിരെ സമ്പൂർണ യുദ്ധമോ കടുത്ത വ്യോമാക്രമണമോ നടത്താൻ അമേരിക്കയുടെ നിലവിലെ സൈനിക ശേഷി പരിമിതമാണെന്ന് ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നതായി റിപ്പോർട്ട്. ‘ഫിനാൻഷ്യൽ ടൈംസ്’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഇറാനെതിരെ ശക്തമായ വ്യോമാക്രമണം നടത്താൻ വെറും നാലോ അഞ്ചോ ദിവസത്തേക്കുള്ള ആയുധശേഖരമേ അമേരിക്കയുടെ കൈവശമുള്ളൂ. കുറഞ്ഞ തീവ്രതയിലുള്ള ആക്രമണമാണെങ്കിൽ പോലും ഒരാഴ്ചത്തേക്ക് മാത്രമേ അത് നീണ്ടുനിൽക്കൂ എന്നാണ് ഇസ്രയേലി ഇന്റലിജൻസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. അമേരിക്കയുടെ അത്യാധുനിക വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ്’ ഈ [&Read More

World

ഇറാനിൽ ‘മദുറോ മോഡൽ’ ഓപറേഷൻ? ഖാംനഇയെയും മകനെയും വധിക്കാൻ പെന്റഗണിന്റെ രഹസ്യ പദ്ധതി

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെയും മകനെയും വധിക്കാൻ അമേരിക്ക പദ്ധതിയിടുന്നതായി റിപ്പോർട്ട്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ ബന്ദിയാക്കി നടത്തിയ ഓപറേഷനു സമാനമായ ഭരണമാറ്റത്തിനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നതെന്ന സൂചനയാണു പുറത്തുവരുന്നത്. അമേരിക്കൻ വാർത്താ മാധ്യമമായ ‘ആക്‌സിയോസ്’ ആണ് ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. (Read More