22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Iran US War 2026

Main story

‘നെതന്യാഹു ബാക്കിയുണ്ടെങ്കിൽ വേട്ടയാടിക്കൊല്ലും’; വധഭീഷണി മുഴക്കി ഇറാൻ വിപ്ലവ ഗാർഡ്

തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അതീവ സംഘർഷഭരിതമായ തലത്തിലേക്ക് മാറുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വധിക്കുമെന്ന് ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) പരസ്യമായി പ്രഖ്യാപിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ വധിച്ചതിന് പ്രതികാരമായി നെതന്യാഹുവിനെ ലോകത്തിന്റെ ഏത് കോണിലായാലും വേട്ടയാടി ഇല്ലാതാക്കുമെന്നാണ് ഐആർജിസി നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ‘കുഞ്ഞുങ്ങളെ കൊല്ലുന്ന ഈ ക്രിമിനൽ ജീവനോടെ ബാക്കിയുണ്ടെങ്കിൽ സർവശക്തിയും ഉപയോഗിച്ച് വേട്ടയാടി ഇല്ലാതാക്കും’Read More

World

യുഎസ് സൈനിക വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് സ്വിറ്റ്‌സർലൻഡ്; ഇറാൻ യുദ്ധത്തിൽ നിഷ്പക്ഷത പാലിച്ച്

ബേൺ: ഇറാൻ യുദ്ധത്തിൽ പങ്കാളിയാകാൻ വിസമ്മതിച്ച് കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ. ഇറാനെതിരായ സൈനിക നീക്കത്തിനായി തങ്ങളുടെ വ്യോമപാത വിട്ടുനൽകണമെന്ന അമേരിക്കയുടെ രണ്ട് അപേക്ഷകൾ സ്വിറ്റ്‌സർലൻഡ് തള്ളി. അന്താരാഷ്ട്ര തലത്തിൽ തങ്ങൾ പുലർത്തുന്ന നിഷ്പക്ഷ നിലപാട് ഉയർത്തിപ്പിടിച്ചാണ് യുഎസ് വ്യോമസേനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് സ്വിസ് ഭരണകൂടം അറിയിച്ചു. അതേസമയം, മാനുഷികമായ ആവശ്യങ്ങൾക്കായുള്ള മറ്റ് മൂന്ന് വിമാനങ്ങളുടെ യാത്രയ്ക്ക് സ്വിറ്റ്‌സർലൻഡ് അനുമതി നൽകി. തങ്ങളുടെ രാജ്യത്തെ സൈനിക താവളങ്ങൾ ഇറാനെ ആക്രമിക്കാൻ ഉപയോഗിക്കരുതെന്ന് നേരത്തെ സ്‌പെയിൻ വ്യക്തമാക്കിയിരുന്നു. ബ്രിട്ടനും ഫ്രാൻസും [&Read More

World

’ഹോർമുസ് സുരക്ഷ ഉറപ്പാക്കാൻ എല്ലാ രാജ്യങ്ങളും യുദ്ധക്കപ്പലുകൾ അയക്കണം’- ബ്രിട്ടൺ, ചൈന ഉൾപ്പെടെയുള്ള

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ ആഗോള സഹകരണം തേടി അമേരിക്ക. തന്ത്രപ്രധാനമായ ജലപാതയിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരാൻ ചൈനയും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ പുതിയ നീക്കം. ലോകത്തിലെ എണ്ണ, പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ പാതയിലൂടെയാണ്. ഈ ചാനൽ അടച്ചുപൂട്ടാനുള്ള ഇറാന്റെ നീക്കം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്നതിനാൽ, [&Read More

World

ഭൂഗർഭ ‘മിസൈൽ സിറ്റി’പ്രദർശിപ്പിച്ച്‌ ഇറാൻ; ഹോർമുസിൽ പിടിമുറുക്കാൻ ‘കാമികാസെ’ കപ്പൽപ്പട

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി പുകയുന്നതിനിടെ, ലോകരാജ്യങ്ങളെ മുൾമുനയിൽ നിർത്തി ഇറാന്റെ കരുത്തുപ്രകടനം. ‘മിസൈൽ സിറ്റി’ എന്ന് ഇറാൻ സൈന്യം വിശേഷിപ്പിക്കുന്ന അത്യാധുനിക ഭൂഗർഭ സൈനിക സമുച്ചയത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. കിലോമീറ്ററുകളോളം നീളമുള്ള തുരങ്കങ്ങളിൽ അത്യാധുനിക നാവിക ഡ്രോണുകൾ, കപ്പൽ വിരുദ്ധ മിസൈലുകൾ, കടൽ മൈനുകൾ എന്നിവയുടെ വൻ ശേഖരമാണുള്ളത്. ചാവേർ ഡ്രോണുകളുടെ കരുത്ത് ഇറാന്റെ ഏറ്റവും പുതിയ ‘കാമികാസെ’ അഥവാ ചാവേർ ഡ്രോണുകളാണ് മിസൈൽ നഗരത്തിലെ പ്രധാന ആകർഷണം. വെള്ളത്തിനടിയിലൂടെയോ തൊട്ടു മുകളിലൂടെയോ അതിവേഗത്തിൽ സഞ്ചരിക്കാൻ [&Read More

World

ആകാശത്ത് മിസൈൽ വർഷം തുടരുമ്പോഴും ഫലസ്തീന് വേണ്ടി തെരുവിലിറങ്ങി ഇറാൻ ജനത; ഖുദ്സ്

തെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രയേലിന്റെയും ശക്തമായ വ്യോമാക്രമണങ്ങൾക്കിടയിലും കുലുങ്ങാതെ ഇറാൻ. റമദാനിലെ അവസാന വെള്ളിയാഴ്ച ലോകമെമ്പാടും ആചരിക്കുന്ന അന്താരാഷ്ട്ര ഖുദ്‌സ് ദിനത്തിൽ ഫലസ്തീൻ ഐക്യദാർഢ്യവുമായി ഇറാനിലെ തെരുവുകളിൽ ജനലക്ഷങ്ങൾ അണിനിരന്നു. ഇറാന്റെ ഔദ്യോഗിക ഭരണനേതൃത്വം തകർന്നു എന്ന പാശ്ചാത്യ പ്രചാരണങ്ങളെ നിഷ്പ്രഭമാക്കുന്നതായിരുന്നു തെഹ്‌റാനിലെ മുതിർന്ന നേതാക്കളുടെ സജീവ പങ്കാളിത്തം. ​ഇറാന്റെ മുതിർന്ന ഭരണാധികാരികൾ ബങ്കറുകളിൽ ഒളിച്ചിരിക്കുകയാണെന്ന അമേരിക്കൻ അവകാശവാദങ്ങൾ തള്ളിക്കൊണ്ട് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി എന്നിവർ [&Read More

India

‘ഇന്ത്യ ഞങ്ങളുടെ സുഹൃത്താണ്’: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കുമെന്ന് ഇറാൻ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി. ഇന്ത്യയും ഇറാനും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധം ഊന്നിപ്പറഞ്ഞ അദ്ദേഹം, ഇന്ത്യൻ കപ്പലുകൾക്ക് ഉടൻ തന്നെ സുരക്ഷിതമായ ഗതാഗതം ലഭ്യമാകുമെന്ന സൂചന നൽകി. ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാത അനുവദിക്കുമോ എന്ന ചോദ്യത്തിന്, “അതെ, കാരണം ഇന്ത്യ ഞങ്ങളുടെ സുഹൃത്താണ്” എന്നായിരുന്നു ഫത്താലിയുടെ മറുപടി. ഇതിന്റെ ഫലം അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ [&Read More

Main story

മിഡിൽ ഈസ്റ്റിൽ യുദ്ധം കടുക്കുന്നു; 2500 നാവികരെ വിന്യസിച്ച് അമേരിക്ക, ഇറാന്റെ എണ്ണ

വാഷിങ്ടൺ: ഇറാൻ – ഇസ്രയേൽ സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെ, മിഡിൽ ഈസ്റ്റിലേക്ക് 2,500 നാവികരെ കൂടി അയക്കാൻ അമേരിക്ക തീരുമാനിച്ചു. അത്യാധുനിക ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളിയും ഉടൻ മേഖലയിലെത്തും. ഇറാന്റെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിലെ സൈനിക ലക്ഷ്യങ്ങൾ അമേരിക്ക തകർത്തതിന് പിന്നാലെയാണ് വൻ സൈനിക നീക്കം. യുദ്ധം രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ ഇറാന്റെ എണ്ണ – ഊർജ്ജ മേഖലകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് യുഎസ് ശക്തമാക്കിയിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ കപ്പൽ [&Read More

Saudi

സൗദിയിൽ ഇറാൻ ആക്രമണത്തിൽ അഞ്ച് യുഎസ് ടാങ്കർ വിമാനങ്ങൾ തകർന്നു

റിയാദ്: സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ അമേരിക്കൻ വ്യോമസേനയുടെ അഞ്ച് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ തകർന്നു. വാൾ സ്ട്രീറ്റ് ജേണലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. വിമാനങ്ങൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായും നിലവിൽ അവയുടെ അറ്റകുറ്റപ്പണികൾ നടന്നുവരികയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പടിഞ്ഞാറൻ ഇറാഖിൽ യുഎസ് സൈനിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനിടെ കെസിRead More

World

മിസൈൽ വീണു തകർന്ന കെട്ടിടങ്ങൾ മണിക്കൂറുകൾക്കുള്ളിൽ അപ്രത്യക്ഷം; തെളിവുകൾ മായ്ച്ചുകളയുന്നോ? ചോദ്യങ്ങളുമായി ഇസ്രയേൽ

തെൽ അവീവ്: ഇറാന്റെ മിസൈൽ ആക്രമണങ്ങളിൽ ഇസ്രയേലിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായുള്ള സൂചനകളാണു പുറത്തുവരുന്നത്. യുദ്ധത്തിന്റെ ആദ്യയാഴ്ച പിന്നിട്ടപ്പോഴേക്കും 6,586 കെട്ടിടങ്ങൾ തകർന്നതായാണ് ഇസ്രയേൽ ടാക്‌സ് അതോറിറ്റിയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. 1,500ഓളം വാഹനങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട്. എ്ന്നാൽ, മിസൈൽ ആക്രമണത്തിൽ തകർന്നടിയുന്ന കെട്ടിടങ്ങളും റോഡുകളും ആക്രമണ ആഘാതത്തി്# രൂപപ്പെടുന്ന ഗർത്തങ്ങളും മണിക്കൂറുകൾക്കുള്ളിൽ പൊടിപോലുമില്ലാതെ അപ്രത്യക്ഷമാകുന്ന അനുഭവമാണ് ഒരു ഇസ്രയേലി ആക്ടിവിസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. തകർന്ന അവശിഷ്ടങ്ങൾ അതിവേഗം നീക്കം ചെയ്യുന്ന നഗരസഭയുടെ നടപടിയെ ഒരു വിഭാഗം [&Read More