തെല്‍ അവീവ്: പശ്ചിമേഷ്യൻ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഇസ്രയേലിന്റെ ഹൃദയഭാഗമായ തെൽ അവീവിനെ ലക്ഷ്യമാക്കി ഇറാൻ റെവല്യൂഷണറി ഗാർഡ് അത്യാധുനിക ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ച് കനത്ത ആക്രമണം നടത്തിയതായി റിപ്പോർട്ട്. ‘ഓപറേഷൻ ട്രൂ പ്രോമിസി’ന്റെ 21Read More
Tags :Iran
തെഹ്റാന്‍: ഒമാൻ ഉൾക്കടലിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കയുടെ കരുത്തുറ്റ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ ഇറാൻ റെവല്യൂഷണറി ഗാർഡ്സിൻ്റെ വൻ ആക്രമണം. ബാലിസ്റ്റിക് മിസൈലുകളും അത്യാധുനിക ഡ്രോണുകളും ഉപയോഗിച്ചാണ് ഇറാൻ കപ്പലിനെ ലക്ഷ്യം വെച്ചത്. ആക്രമണത്തെ തുടർന്ന് വിമാനവാഹിനിക്കപ്പൽ മേഖലയിൽനിന്ന് പിൻവാങ്ങിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിൽ ചരക്കുഗതാഗതത്തിന് സംരക്ഷണമൊരുക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായി ആണ് ഇറാൻ തീരത്തേക്ക് കപ്പൽ പ്രവേശിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിമാനവാഹിനിക്കപ്പലിനെ തകർക്കാൻ ലക്ഷ്യമിട്ട് നാല് ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ റെവല്യൂഷണറി [&Read More
‘ഇറാൻ കപ്പലിനെ കുറിച്ചുള്ള ഇന്റലിജൻസ് വിവരങ്ങൾ അമേരിക്കയ്ക്ക് ചോർത്തിയോ?’ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി
ന്യൂഡൽഹി: ശ്രീലങ്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പലായ ‘ഐറിസ് ദേന’യ്ക്ക് (Read More
വാഷിങ്ടൺ: ഇറാനെതിരായ സൈനിക നീക്കത്തിന്റെ ആദ്യ 100 മണിക്കൂറിനുള്ളിൽ അമേരിക്കയ്ക്ക് ഏകദേശം 3.7 ബില്യൺ ഡോളർ ചെലവായതായി റിപ്പോർട്ട്. വാഷിങ്ടൺ ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് (Read More
ദുബൈ/അമ്മാൻ: പശ്ചിമേഷ്യയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ ജോർദാനിലെയും യുഎഇയിലെയും പ്രധാന മിസൈൽ പ്രതിരോധ റഡാറുകൾക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. സിഎൻഎൻ വിശകലനം ചെയ്ത പുതിയ ഉപഗ്രഹ ചിത്രങ്ങളാണ് യുഎസ് നിർമിത പ്രതിരോധ ശൃംഖലയുടെ തകർച്ച സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മേഖലയിലെ വ്യോമ പ്രതിരോധ ശേഷി ദുർബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇറാൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതെന്നാണ് സൂചന. ജോർദാനിലെ ‘താഡ്’ റഡാർ തകർന്നു ജോർദാനിലെ മുവാഫാഖ് സാൾട്ടി വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന അത്യാധുനിക ‘താഡ്’ മിസൈൽ പ്രതിരോധ [&Read More
‘ഞങ്ങൾ അവർക്കായി കാത്തിരിക്കുകയാണ്’; അമേരിക്കൻ കരസേനയ്ക്ക് വൻ ദുരന്തം നേരിടേണ്ടി വരുമെന്ന് ഇറാൻ
തെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നതിനിടെ അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. ഇറാനു നേരെ അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ അത് അവർക്ക് വലിയ ദുരന്തമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. അമേരിക്കൻ അധിനിവേശമുണ്ടായാൽ നേരിടാൻ ഇറാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യുഎസ് ആക്രമണത്തെ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, “ഇല്ല, ഞങ്ങൾ അവർക്കായി കാത്തിരിക്കുകയാണ്” എന്ന മറുപടിയാണ് അരാഗ്ചി നൽകിയത്. യുദ്ധം ആഗ്രഹിക്കുന്നതുകൊണ്ടല്ല ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നതെന്നും, എന്നാൽ ഏത് [&Read More
ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ, ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങുന്നതിന് 30 ദിവസത്തെ താൽക്കാലിക ഇളവ് അനുവദിച്ച് അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഇന്നാണ് പ്രഖ്യാപനം നടത്തിയത്. ഇറാൻRead More
സൗദി, തുർക്കി, ഒമാൻ, ആക്രമണങ്ങളിൽ പങ്കില്ലെന്ന് ഇറാൻ; സൈപ്രസിൽ എത്തിയത് ഇറാന്റെ ഡ്രോണല്ലെന്ന്
പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങൾ അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ദുരൂഹതയുണർത്തുന്ന പുതിയ നീക്കങ്ങളെക്കുറിച്ചും സംശയം ഉയരുകയാണ്. സൗദി അറേബ്യ, തുർക്കി, ഒമാൻ, അസർബൈജാൻ എന്നീ രാജ്യങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്ത ആക്രമണങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ ഔദ്യോഗികമായി വ്യക്തമാക്കിക്കഴിഞ്ഞതാണ് സംശയങ്ങളുണർത്തുന്നത്. ഇതിനു പുറമെ സൈപ്രസിലെ ബ്രിട്ടീഷ് താവളം ലക്ഷ്യമാക്കി എത്തിയ ഡ്രോണുകൾ ഇറാന്റേതല്ലെന്ന് യുകെ വൃത്തങ്ങളും സ്ഥിരീകരിച്ചിരുന്നു. അയൽരാജ്യങ്ങളെ തങ്ങൾ ലക്ഷ്യം വെക്കുന്നില്ലെന്നും ശത്രുതാവളങ്ങൾ മാത്രമാണ് ആക്രമിക്കുന്നതെന്നും ഇറാൻ വ്യക്തമാക്കുകയും [&Read More
‘ബോംബുകൾ കൊണ്ട് ലോകത്തിന്റെ പ്രശ്‌നം തീരില്ല; യുദ്ധത്തിൽ പങ്കുപറ്റാനില്ല’-നിലപാട് ആവർത്തിച്ച് സ്‌പെയിൻ
മാഡ്രിഡ്: പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനിക നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി സ്‌പെയിൻ. ഇറാനെതിരെയുള്ള യുദ്ധത്തിന് തങ്ങൾ കൂട്ടുനിൽക്കില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കി. ഇറാനെ ആക്രമിക്കാൻ സ്‌പെയിനിലെ സൈനിക താവളങ്ങൾ വിട്ടുനൽകില്ലെന്ന് രാജ്യം വ്യക്തമാക്കിയിരുന്നു. ഇതിൽ പ്രതികാര നടപടിയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാപാരബന്ധം വിച്ഛേദിച്ചതോടെയാണ് സാഞ്ചസ് നിലപാട് വ്യക്തമാക്കി വീണ്ടും രംഗത്തെത്തിയത്. സമാധാനത്തിനും അന്താരാഷ്ട്ര നിയമങ്ങൾക്കും വേണ്ടിയുള്ള പോരാട്ടത്തിൽനിന്ന് പിന്നോട്ടില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 2003ലെ ഇറാഖ് അധിനിവേശം വരുത്തിവെച്ച വിനകൾ [&Read More
ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിൽ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഇന്ത്യ. ഇന്ന് ഡൽഹിയിലെ ഇറാൻ എംബസി സന്ദർശിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ഇന്ത്യൻ സർക്കാരിന് വേണ്ടി അനുശോചന പുസ്തകത്തിൽ ഒപ്പുവെച്ചു. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഖമേനി കൊല്ലപ്പെട്ടതിന് ശേഷം വിഷയത്തിൽ ഇന്ത്യ നടത്തുന്ന ആദ്യ പ്രതികരണമാണിത്. കഴിഞ്ഞ ശനിയാഴ്ച നടന്ന സൈനിക നടപടിയിൽ ഖമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ട വിവരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് പുറത്തുവിട്ടത്. ലോകശക്തികൾക്കിടയിൽ [&Read More