09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Iran

Iran

മൊസാദ് ആസ്ഥാനം തകർത്തെന്ന് ഇറാൻ; തെൽ അവീവിൽ വൻ സ്‌ഫോടനമെന്ന് റിപ്പോർട്ട്; ദൃശ്യങ്ങൾ

തെൽ അവീവ്/തെഹ്‌റാൻ: ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന്റെ ആസ്ഥാനം ആക്രമിച്ചെന്ന് അവകാശപ്പെട്ട് ഇറാൻ. തെൽ അവീവിലെ കേന്ദ്രമാണ് അതികൃത്യതയാർന്ന മിസൈൽ ആക്രമണത്തിലൂടെ തകർത്തെന്ന് ഇറാൻ വാർത്താ ഏജൻസിയായ ‘തസ്‌നീം’ റിപ്പോർട്ട് ചെയ്യുന്നത്. തെൽ അവീവിലെ മൊസാദ് ആസ്ഥാനം നാമാവശേഷമാക്കി എന്ന കുറിപ്പോടെ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങളും മാധ്യമം സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടു. നഗരമധ്യത്തിൽ ഇന്നലെ രാത്രിയിലുണ്ടായ അതിശക്തമായ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങളാണ് ‘തസ്‌നീം’ പങ്കുവെച്ചത്. കെട്ടിടങ്ങൾക്കിടയിൽനിന്ന് കൂറ്റൻ തീഗോളങ്ങൾ ഉയരുന്നതും പിന്നാലെ കറുത്ത പുക ആകാശത്തേക്ക് പടരുന്നതും വീഡിയോയിൽ കാണാം. [&Read More

Main story

യുഎസ് പൈലറ്റ് ഇറാന്റെ പിടിയിൽ? എഫ്-35 തകർന്ന മേഖലയിൽ തിരച്ചിലുമായി വട്ടമിട്ട് പറന്ന്

തെഹ്‌റാൻ: ഇറാൻ വെടിവച്ചിട്ട യുഎസ് യുദ്ധവിമാനത്തിലെ പൈലറ്റ് വിപ്ലവ ഗാർഡിന്റെ പിടിയിലെന്ന് റിപ്പോർട്ട്. തെക്കൻ ഇറാന്റെ ആകാശപരിധിയിൽ വെച്ച് തകർന്നുവീണ അമേരിക്കയുടെ അത്യാധുനിക എഫ്Read More

World

‘ഇറാന്റെ മിസൈൽ ശേഷി ഇപ്പോഴും ശക്തം, തകർക്കാനായിട്ടില്ല’ ; ട്രംപിന്റെയും നെതന്യാഹുവിന്റെയും അവകാശവാദങ്ങൾ

ഇറാനെതിരായ സൈനിക നീക്കങ്ങൾ ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോഴും രാജ്യത്തിന്റെ മിസൈൽ പ്രഹരശേഷിക്ക് കാര്യമായ പോറലേൽപ്പിക്കാൻ അമേരിക്കയ്ക്കും ഇസ്രായേലിനും സാധിച്ചിട്ടില്ലെന്ന് പുതിയ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുRead More

Iran

രാജ്യത്തെ ഏറ്റവും വലിയ പാലം തകര്‍ത്തതിന് കണക്ക് തീര്‍ക്കാന്‍ ഐആര്‍ജിസി; ഇറാന്‍ ലക്ഷ്യമിടുന്നത്

തെഹ്‌റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ നിർണായകമായ ബി1 പാലം യുഎസ്Read More

Iran

രണ്ടാമത്തെ എഫ്-35 യുദ്ധവിമാനവും വെടിവെച്ചിട്ട് ഇറാന്‍; പൈലറ്റ് കൊല്ലപ്പെട്ടതായി സൂചന

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സൈനിക സംഘർഷങ്ങൾക്കിടയിൽ അമേരിക്കൻ നിർമ്മിത അത്യാധുനിക എഫ്Read More

Main story

ഇസ്രയേൽ എയർ ഡിഫൻസ് രഹസ്യങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; രഹസ്യരേഖകൾ മിസൈൽ യൂണിറ്റുകൾക്ക്

തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധം കടക്കുമ്പോൾ ഇസ്രയേലിനും അമേരിക്കയ്ക്കും കനത്ത പ്രഹരമേൽപ്പിച്ച് ഇറാൻ ഹാക്കിങ് ഗ്രൂപ്പായ ‘ഹൻദല’. ഇസ്രയേലിന്റെ വ്യോമ പ്രതിരോധത്തിന്റെ തലച്ചോറായി അറിയപ്പെടുന്ന രഹസ്യങ്ങൾ ചോർത്തി പുറത്തുവിട്ടതായി വെളിപ്പെടുത്തൽ. ഇസ്രയേൽ കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങളുടെ രൂപകൽപനയിൽ പങ്കാളികളായ ‘പിഎസ്‌കെ വിൻഡ് ടെക്‌നോളജീസ്’ എന്ന കമ്പനിയുടെ സർവറുകൾ തകർത്തതായാണ് ഹാക്കർമാർ അവകാശപ്പെടുന്നത്. ഇറാൻ വാർത്താ ഏജൻസിയായ ‘വാന’യാണു വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഡയറക്ടർ കാഷ് പട്ടേലിന്റെ വ്യക്തിഗത ഇമെയിൽ [&Read More

World

ഇറാന്റെ മിസൈൽ ശേഖരം തീർന്നെന്ന് ട്രംപ്; മിനിറ്റുകൾക്കകം ഹൈഫ പോർട്ടിൽ കനത്ത ആക്രമണം

തെല്‍ അവീവ്: പശ്ചിമേഷ്യൻ യുദ്ധം അവസാനിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് മിസൈലുകൾ കൊണ്ട് മറുപടി നൽകി ഇറാൻ. ഇറാന്റെ മിസൈൽ ശേഷി പൂർണമായും തകർത്തുവെന്ന് ട്രംപ് അവകാശപ്പെട്ട് മിനിറ്റുകൾക്കകമാണ് ഇസ്രയേലിലെ പ്രധാന വ്യവസായ നഗരമായ ഹൈഫയിൽ ഉഗ്രസ്ഫോടനങ്ങൾ ഉണ്ടായത്. ഇസ്രയേലിലെ തന്നെ ഏറ്റവും വലിയ തുറമുഖം ലക്ഷ്യമിട്ടാണ് വൻ വ്യോമാക്രമണം നടന്നത്. നഗരത്തിലുടനീളം സൈറണുകൾ മുഴങ്ങിയതായും ജനങ്ങൾ പരിഭ്രാന്തരായി ബങ്കറുകളിൽ അഭയം പ്രാപിച്ചതായും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൈഫ തുറമുഖം ലക്ഷ്യമിട്ടെത്തിയ നിരവധി [&Read More

Main story

യുഎസ് ടെക് ഭീമന്മാരെ ലക്ഷ്യമിട്ടും ഇറാൻ; മിസൈൽ വർഷത്തിൽ ആമസോൺ ക്ലൗഡ് സെന്റർ

മനാമ/തെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധത്തിനിടയിൽ ആഗോള സാങ്കേതിക ഭീമനായ ആമസോണിന് നേരെ ഇറാന്റെ കനത്ത പ്രഹരം. ബഹ്റൈനിലെ ആമസോൺ വെബ് സർവീസസിന്റെ(എഡബ്ല്യൂഎസ്) ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടന്നത്. ആക്രമണത്തിൽ ആമസോണിന്റെ ഡാറ്റാ സെന്ററുകൾക്കും അനുബന്ധ സംവിധാനങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഇസ്രയേലിന് സാങ്കേതിക പിന്തുണ നൽകുന്ന ആഗോള കമ്പനികളെ ലക്ഷ്യം വെക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബഹ്റൈനിലെ ആമസോൺ [&Read More