തെഹ്‌റാൻ: അമേരിക്കൻ നാവികസേനയുടെ കരുത്തായ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ ലക്ഷ്യം കണ്ടതായി വെളിപ്പെടുത്തൽ. ഇറാൻ നാവികസേനാ മേധാവി റിയർ അഡ്മിറൽ ഷഹറാം ഇറാനിയാണ് ശത്രുപാളയത്തെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. പടക്കപ്പൽ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത ഏഴ് മിസൈലുകളും കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിച്ചുവെന്നും ഇതോടെ കപ്പലിന്റെ പ്രവർത്തനം പൂർണമായും നിലച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്ന് നടുക്കടലിൽ നിശ്ചലമായ കപ്പലിൽനിന്ന് യുദ്ധവിമാനങ്ങൾക്ക് പറന്നുയരാൻ സാധിച്ചില്ലെന്ന് ഷഹറാം ഇറാനി പറഞ്ഞു. ഒരു നിശ്ചിത [&Read More