28/03/2026
[fontresizer_tawhidurrahmandear_widget]

Tags :IRGC

World

‘നെതന്യാഹു മരിച്ചു!’; ഇസ്രയേലിൽ പരിഭ്രാന്തി പരത്തി എസ്എംഎസ് സന്ദേശങ്ങൾ; ജാഗ്രതാ നിർദേശവുമായി സൈബർ

തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൊല്ലപ്പെട്ടുവെന്ന വ്യാജ സന്ദേശങ്ങൾ ഇസ്രയേലിൽ പ്രചരിക്കുന്നു. ഇറാൻ വിപ്ലവ ഗാർഡിന്റെ(ഐആർജിസി) പേരിലാണ് പൗരന്മാർക്ക് എസ്എംഎസ് ലഭിക്കുന്നത്. എന്നാൽ, ഇസ്രയേൽ പൗരന്മാർക്കിടയിൽ ഭീതി പടർത്താനായി ഇറാന്റെ ഗൂഢനീക്കമാണിതെന്നാണു സൈന്യം പറയുന്നതെന്ന് പ്രാദേശിക മാധ്യമമായ ‘യെദിയോത്ത് അഹ്രോനോത്ത്’ റിപ്പോർട്ട് ചെയ്തു. ഇന്നു രാവിലെയാണ് പതിനായിരക്കണക്കിന് ഇസ്രായേലികൾക്ക് ഫോണുകളിൽ സന്ദേശങ്ങൾ ലഭിച്ചത്. യുദ്ധമുഖത്തെ പിരിമുറുക്കം മുതലെടുത്ത് സൈബർ ആക്രമണത്തിലൂടെ ജനങ്ങളെ പരിഭ്രാന്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് ഇസ്രയേൽ നാഷണൽ സൈബർ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. [&Read More

Iran

മൊജ്‌തബ ഖാംനഇ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്

തെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി സയ്യിദ് മൊജ്തബ ഖാംനഇയെ തിരഞ്ഞെടുത്തു. കഴിഞ്ഞ വാരം അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനിക നീക്കത്തിൽ കൊല്ലപ്പെട്ട ആയത്തുല്ല അലി ഖാംനഇയുടെ പിൻഗാമിയായാണ് മകൻ തന്നെ അധികാരമേൽക്കുന്നത്. ഔദ്യോഗിക ഇറാൻ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. ​ഇറാന്റെ പരമോന്നത നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുള്ള വിദഗ്ധ സമിതിയാണ് മൊജ്തബ ഖാംനഇയെ പുതിയ നേതാവായി തിരഞ്ഞെടുത്തത്. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. അലി ഖാംനഇയുടെ മരണത്തിന് പിന്നാലെ ഇറാന്റെ നേതൃത്വത്തെക്കുറിച്ച് വലിയ ആശങ്കകൾ [&Read More

Main story

ഇറാനിലേക്ക് സ്‌പെഷ്യൽ ഫോഴ്‌സ്; ആണവശേഖരം പിടിച്ചെടുക്കാൻ വമ്പൻ നീക്കവുമായി അമേരിക്ക

വാഷിങ്ടൺ/തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം നിർണായക ഘട്ടത്തിലേക്ക് കടക്കവേ, ഇറാന്റെ ആണവശേഖരം പിടിച്ചെടുക്കാൻ വമ്പൻ പദ്ധതിയുമായി അമേരിക്കയും ഇസ്രയേലും. ഇരുസൈന്യവും സംയുക്തമായി കരസേനാ നീക്കത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇറാന്റെ പക്കലുള്ള 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈക്കലാക്കാൻ പ്രത്യേക സേനയെ നിയോഗിക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച ചെയ്തതായി അന്താരാഷ്ട്ര മാധ്യമമായ ‘ആക്‌സിയോസ്’ റിപ്പോർട്ട് ചെയ്തു. ഇറാന്റെ പക്കലുള്ള 450 കിലോയോളം വരുന്ന അതിമാരകമായ യുറേനിയം ശേഖരം പിടിച്ചെടുക്കുക എന്നതാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഇത് ചുരുങ്ങിയ കാലയളവിനുള്ളിൽ ആണവായുധ [&Read More

Iran

മിസൈൽ രാസവസ്തുക്കളുമായി ചൈനയിൽനിന്ന് ഇറാൻ കപ്പലുകൾ പുറപ്പെട്ടു; നിരീക്ഷണം ശക്തമാക്കി അമേരിക്ക

വാഷിങ്ടൺ/ബെയ്ജിങ്: പശ്ചിമേഷ്യൻ യുദ്ധം മുറുകുന്നതിനിടെ ചൈനയിൽനിന്ന് രണ്ട് കപ്പലുകൾ ഇറാനിലേക്കു തിരിച്ചതായി റിപ്പോർട്ട്. മിസൈൽ നിർമാണത്തിന് ആവശ്യമായ രാസവസ്തുക്കൾ നിറച്ച കപ്പലുകളാണ് ഇറാൻ ലക്ഷ്യമാക്കി യാത്ര തിരിക്കുന്നതെന്നാണ് ‘വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തത്. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണങ്ങളിൽ ഇറാന്റെ മിസൈൽ സംഭരണശാലകൾക്കും ഇന്ധന നിർമാണ കേന്ദ്രങ്ങൾക്കും വലിയ നാശനഷ്ടം സംഭവിച്ചതിന് പിന്നാലെയാണു പുതിയ വാർത്ത വരുന്നത്. ‘ശബ്ദിസ്’, ‘ബർസിൻ’ എന്നിങ്ങനെ രണ്ട് ചരക്ക് കപ്പലുകളാണ് ചൈനയുടെ തെക്കുകിഴക്കൻ തീരത്തുള്ള ഗാവോലൻ കെമിക്കൽ സ്റ്റോറേജ് തുറമുഖത്തുനിന്ന് [&Read More

Kuwait

കുവൈത്തിൽ അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാന്‍റെ വൻ ആക്രമണം; രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി/തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം ഒരാഴ്ച പിന്നിടുമ്പോൾ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇറാൻ. കുവൈത്തിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യം വെച്ച് ഇറാന്റെ അതിശക്തമായ മിസൈൽRead More

World

ഒപ്പമുള്ളവരെല്ലാം കൊല്ലപ്പെട്ടാലും ജീവനോടെ പുറത്തുവരും; ഒടുവിൽ ഖാംനഇ കൊല്ലപ്പെട്ടപ്പോഴും അത്ഭുതരക്ഷ! ഐആർജിസി കമാൻഡർ

തെഹ്‌റാൻ: ഇറാന്റെ നിഴൽ സൈന്യമായ ഖുദ്സ് ഫോഴ്സിന്റെ (ഐആർജിസി ഖുദ്‌സ് ഫോഴ്‌സ്) തലവൻ ഇസ്മായിൽ ഖാനിയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ വീണ്ടും ശക്തമാകുന്നു. ഖാനി ഇസ്രയേൽ ചാരനാണെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് മറ്റൊരു സൈനിക ഓപറേഷനിൽനിന്ന് അദ്ദേഹം രക്ഷപ്പെട്ടതാണു പുതിയ ചർച്ചകൾക്കിടയാക്കിയിരിക്കുന്നത്. അതിനിടെ, ഇസ്രയേൽ ചാരസംഘടനയായ മൊസാദിന് വേണ്ടി പ്രവർത്തിച്ചു എന്ന കുറ്റത്തിന് ഖാനിയെ ഇറാൻ സൈന്യം രഹസ്യമായി വധിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിനു പിന്നിലും ഖാനിയുടെ ചാരവൃത്തിയാണെന്ന കണ്ടെത്തലിനു [&Read More

World

അമേരിക്കൻ സൈനികർ ഇറാൻ സൈന്യത്തിന്റെ പിടിയിൽ? ബന്ദികളാക്കിയെന്ന് ലാരിജാനി; വാർത്ത തള്ളി വൈറ്റ്

തെഹ്റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധം പുതിയ തലത്തിലേക്ക് കടക്കവേ, അമേരിക്കൻ സൈനികരെ ഇറാൻ പിടികൂടിയതായി റിപ്പോർട്ട്. അയൽരാജ്യങ്ങളിൽനിന്ന് ഉൾപ്പെടെയാണ് യുഎസ് സൈനികരെ ബന്ദികളാക്കി പിടിച്ചതെന്നാണു വിവരം. ഇറാൻ സുപ്രീം സെക്യൂരിറ്റി കൗൺസിൽ തലവൻ അലി ലാരിജാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ, ഈ വാർത്ത പൂർണമായും അടിസ്ഥാനരഹിതമാണെന്ന് യുഎസ് പ്രതികരിച്ചു. ഇറാന്റെ അയൽരാജ്യങ്ങളിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ സൈനികരെ തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി ബന്ധികളാക്കിയതായാണ് അലി ലാരിജാനി അവകാശപ്പെട്ടത്. എത്ര സൈനികർ തടവിലുണ്ടെന്നോ ഏത് രാജ്യത്തുനിന്നാണ് ഇവരെ പിടികൂടിയതെന്നോ അദ്ദേഹം [&Read More

Main story

നാല് അമേരിക്കൻ സൈനിക താവളങ്ങളിൽ കനത്ത നാശനഷ്ടം; ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവിട്ട് എഎഫ്‍പി

തെഹ്റാൻ/മനാമ: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് ഇറാന്റെ പ്രത്യാക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി സ്ഥിരീകരണം. എഎഫ്പി പുറത്തുവിട്ട പുതിയ ഉപഗ്രഹ ദൃശ്യങ്ങളിൽ ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ നാല് പ്രധാന യുഎസ് സൈനിക കേന്ദ്രങ്ങൾ തകർന്നതിന്റെ ദൃശ്യങ്ങൾ വ്യക്തമാണ്. യുഎസ്Read More

World

തകർന്ന ഇറാൻ യുദ്ധക്കപ്പലിലെ നാവികർക്ക് രക്ഷാകരം നീട്ടി ശ്രീലങ്കൻ സൈന്യം

കൊളംബോ: അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിക്കുന്നതിനിടെ, മാനുഷികതയുടെയും സമാധാനത്തിന്റെ കാവലാളായി ശ്രീലങ്ക. ശ്രീലങ്കൻ തീരത്തിന് സമീപം അമേരിക്കൻ അന്തർവാഹിനി നടത്തിയ ആക്രമണത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ തകരുകയും 87 പേർ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ രക്ഷപ്പെട്ട നാവികർക്ക് തുണയായത് ലങ്കൻ സേനയായിരുന്നു. കടലിൽ കുടുങ്ങിയ രണ്ടാമത്തെ കപ്പലിനും തുണയായി നിൽക്കുകയാണ് ഇപ്പോൾ ഈ ദ്വീപ് രാഷ്ട്രം. അമേരിക്കൻ ടോർപ്പിഡോ പ്രഹരത്തിൽ തകർന്ന ‘ഐആർഐഎസ് ദെന’ എന്ന കപ്പലിൽനിന്ന് 32 നാവികരെ ശ്രീലങ്കൻ നാവികസേന [&Read More