26/01/2026

Tags :Israel

World

ഇറാൻ കലാപത്തിനിടയിൽ ഇസ്രയേൽ സൈന്യത്തിലെ ‘യൂനിറ്റ് 8200’ന്റെ രഹസ്യനീക്കം; വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

തെഹ്‌റാൻ/തെൽ അവീവ്: ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾ രൂക്ഷമായിരിക്കെ, രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനും ഭരണകൂടത്തെ അട്ടിമറിക്കാനുമുള്ള ഇസ്രയേലിന്റെ ഗൂഢനീക്കങ്ങൾ പരസ്യമായി വെളിപ്പെടുത്തി ഇസ്രയേലി മാധ്യമപ്രവർത്തക. ആക്ടിവിസ്റ്റ് കൂടിയായ എമിലി ഷ്റാഡർ ആണ് ഇറാനിലെ കലാപങ്ങൾക്കു പിന്നിലെ ഇസ്രയേൽ കരങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ഇറാനിലെ ‘അണ്ടർഗ്രൗണ്ട്’ സംഘങ്ങളും ഇസ്രയേൽ സൈന്യത്തിലെ എലൈറ്റ് രഹസ്യാന്വേഷണ വിഭാഗമായ ‘യൂനിറ്റ് 8200’Read More

World

‘ഇറാന്‍ പ്രതിരോധം സര്‍വസജ്ജം; വിരലുകള്‍ കാഞ്ചിയില്‍’-വിപ്ലവ ഗാര്‍ഡ് തലവന്‍റെ മുന്നറിയിപ്പ്

തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ യുഎസ് സൈനിക നീക്കങ്ങള്‍ക്കിടെ മുന്നറിയിപ്പുമായി ഇറാന്‍. ശത്രുക്കള്‍ എന്തെങ്കിലും അബദ്ധം ചെയ്താല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ്(ഐആര്‍ജിസി) ചീഫ് കമാന്‍ഡര്‍ വ്യക്തമാക്കി. ഇറാന്‍ പ്രതിരോധം സര്‍വസജ്ജമാണ്. സേനയുടെ വിരലുകള്‍ കാഞ്ചിയിലാണെന്നും പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനഇയുടെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും മേജര്‍ ജനറല്‍ മുഹമ്മദ് പാക്പൂര്‍ വ്യക്തമാക്കി. അമേരിക്കയെയും ഇസ്രായേലിനെയും ‘ക്രിമിനലുകള്‍’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവര്‍ ചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. ജൂണില്‍ നടന്ന 12 ദിവസത്തെ [&Read More

Iran

ഇറാനെ വളഞ്ഞ് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍; ഗള്‍ഫ് യുദ്ധകാലത്തേക്കാളും വലിയ സൈനിക വിന്യാസം

വാഷിങ്ടണ്‍/തെല്‍ അവീവ്: പശ്ചിമേഷ്യയെ വീണ്ടും യുദ്ധമുനമ്പില്‍ നിര്‍ത്തി അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൈനിക നീക്കം. നിരവധി യുദ്ധക്കപ്പലുകളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ പശ്ചിമേഷ്യയില്‍ എത്തിയിരിക്കുന്നത്. വമ്പന്‍ കപ്പല്‍പട അങ്ങോട്ട് എത്തുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയിരിക്കുന്ന സൈനിക വിന്യാസം ഒന്നാം ഗള്‍ഫ് യുദ്ധം, രണ്ടാം ഗള്‍ഫ് യുദ്ധം, ഇറാഖ് യുദ്ധം എന്നിവയെല്ലാം ചേര്‍ത്താല്‍ ഉണ്ടായതിനെക്കാള്‍ വലുതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ [&Read More

Iran

‘ഇസ്രയേൽ ഫാന്റസി പോലെയാകില്ല; ആക്രമിച്ചാൽ സർവശക്തിയുമെടുത്ത് തിരിച്ചടിക്കും’-ഇറാന്റെ അന്ത്യശാസനം

തെഹ്റാൻ: അമേരിക്കയുമായി സമ്പൂർണ യുദ്ധമുണ്ടായാൽ അത് ഇസ്രയേൽ കണക്കുകൂട്ടുന്നതിലും ഭീകരമായിരിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. പശ്ചിമേഷ്യൻ മേഖലയെ ഒന്നാകെ അത് വിഴുങ്ങുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. വാൾ സ്ട്രീറ്റ് ജേണലിൽ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം യുഎസിനും ഇസ്രയേലിനും ഒരുപോലെ അന്ത്യശാസനം നൽകിയത്. ഇസ്രയേൽ അമേരിക്കൻ ഭരണകൂടത്തിന് നൽകുന്ന ഉറപ്പുകൾ വെറും ‘ഫാന്റസി’ മാത്രമാണെന്നും ഇറാൻ സർവശക്തിയുമെടുത്ത് തിരിച്ചടിക്കുമെന്നും അരാഗ്ചി വ്യക്തമാക്കി. ‘പൂർണമായൊരു ഏറ്റുമുട്ടൽ ഉണ്ടായാൽ അത് അതിരൂക്ഷമായിരിക്കും. ഇസ്രയേലും അവരുടെ സഖ്യകക്ഷികളും വൈറ്റ് ഹൗസിനെ [&Read More

Iran

‘ഞങ്ങളെ ആക്രമിക്കാന്‍ നോക്കരുത്; മാരക തിരിച്ചടി നേരിടേണ്ടിവരും’; ഇറാന് മുന്നറിയിപ്പുമായി നെതന്യാഹു

തെല്‍ അവീവ്: ഇസ്രയേലിനെതിരെ ആക്രമണത്തിന് മുതിർന്നാൽ ഇറാൻ ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ പ്രഹരശേഷിയുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ജനുവരി 19Read More

World

കിഴക്കൻ ജറൂസലമിലെ UNRWA ആസ്ഥാനം ഇസ്രായേൽ തകർത്തു: അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് യുഎൻ

ജറൂസലം: അധിനിവേശ കിഴക്കൻ ജറൂസലമിലെ പലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയായ ഉൻറ്വയുടെ (Read More

World

അമേരിക്കയ്ക്കും പുല്ലുവില! ഗസ്സയില്‍ യുഎസ് നേതൃത്വത്തിലുള്ള സഹായ കേന്ദ്രം അടച്ചുപൂട്ടാന്‍ ഇസ്രയേല്‍ നീക്കം?

തെല്‍ അവീവ്: ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതികളെ ഏകോപിപ്പിക്കുന്ന ‘സിവില്‍ മിലിട്ടറി കോര്‍ഡിനേഷന്‍ സെന്റര്‍’ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല്‍ ധനമന്ത്രി. തീവ്ര വലതുപക്ഷ നേതാവ് കൂടിയായ ബെസലേല്‍ സ്‌മോട്രിച്ച് ആണ് ആവശ്യവുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കത്തെഴുതിയിരിക്കുന്നത്. ഗസ്സയുടെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഇസ്രയേലി നഗരമായ കിരിയത് ഗാറ്റില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രം പൊളിച്ചുനീക്കാന്‍ സമയമായെന്ന് സ്‌മോട്രിച്ച് പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷയെ തകര്‍ക്കുന്നതും ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നതുമായ ബ്രിട്ടന്‍, ഈജിപ്ത് തുടങ്ങിയ [&Read More

Iran

തെഹ്റാനെ ചോരയില്‍ മുക്കാന്‍ ഇസ്രയേല്‍ പദ്ധതി? 60,000 ആയുധങ്ങളുമായി മൊസാദ് സംഘം പിടിയില്‍

തെഹ്റാന്‍: ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ പരിശീലനം ലഭിച്ച ഭീകരസംഘത്തെ ഇറാന്‍ സുരക്ഷാ സേന പിടികൂടി. രാജ്യത്ത് കലാപങ്ങള്‍ സൃഷ്ടിക്കാനും ജനങ്ങളെ കൊലപ്പെടുത്താനും ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചിരുന്ന സംഘത്തെയാണ് തകര്‍ത്തത്. തെഹ്റാനിലേക്ക് കടത്താന്‍ ശ്രമിച്ച 60,000 ആയുധങ്ങളും പിടിച്ചെടുത്തതായി ഇറാന്‍ മാധ്യമമായ ‘പ്രസ് ടി.വി’ റിപ്പോര്‍ട്ട് ചെയ്തു. ബൂഷെഹറില്‍നിന്നാണ് കലാപകാരികളുടെ പക്കല്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതെന്ന് ഇറാന്റെ ലോ എന്‍ഫോഴ്സ്മെന്റ് കമാന്‍ഡ് (ഫറാജ) അറിയിച്ചു. ആയുധങ്ങള്‍ തലസ്ഥാനമായ തെഹ്റാനിലേക്ക് എത്തിക്കാനായിരുന്നു പദ്ധതി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗരയുദ്ധ [&Read More

World

യുദ്ധഭീതിക്കിടെ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം രാജ്യംവിട്ടു

തെല്‍ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിക്കുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനമായ ‘വിങ് ഓഫ് സിയോൺ’ (Read More

World

‘അമേരിക്കയെ യുദ്ധത്തില്‍ ചാടിക്കാനുള്ള ഇസ്രയേല്‍ കെണിയാണിത്; ജൂണിലെ തെറ്റ് ആവര്‍ത്തിക്കരുത്’-ട്രംപിനോട് ഇറാന്‍

തെഹ്റാന്‍: ഇറാനില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ ഇസ്രയേല്‍ ആസൂത്രണം ചെയ്ത ഗൂഢാലോചനയാണെന്നും, അമേരിക്കയെ ഇറാനെതിരെ തിരിക്കാനുള്ള കെണിയായിരുന്നു ഇതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. എന്നാല്‍, രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളെ പരാജയപ്പെടുത്തി സ്ഥിതിഗതികള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലായെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള ഇസ്രയേല്‍ തന്ത്രത്തില്‍ വീണ് കഴിഞ്ഞ ജൂണിലെ തെറ്റ് ആവര്‍ത്തിക്കരുതെന്നും അരാഗ്ചി ട്രംപിനോട് ആവശ്യപ്പെട്ടു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇസ്രയേലിന്റെ ഗൂഢനീക്കങ്ങളെക്കുറിച്ച് ആരോപണമുയര്‍ത്തിയത്. ഇറാനിലെ സമാധാനപരമായ പ്രതിഷേധങ്ങളിലേക്ക് നുഴഞ്ഞുകയറി അക്രമം [&Read More