09/09/2026
[fontresizer_tawhidurrahmandear_widget]

Tags :Israel

Main story

ഇറാൻ നേതാക്കളെ വധിക്കാൻ ഇസ്രായേൽ പദ്ധതി; ചോർത്തി നൽകി യുഎസ്

വാഷിങ്ടൺ: വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയെയും പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫിനെയും കൊലപ്പെടുത്താനുള്ള ഇസ്രായേൽ പദ്ധതികളെക്കുറിച്ച് അമേരിക്കൻ അധികൃതർ ഇറാന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. കഴിഞ്ഞ മാസം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ ടെലഫോണിൽ വിളിച്ച് അതിരൂക്ഷമായ ഭാഷയിൽ കയർത്തുവെന്ന റിപ്പോർട്ട് പുറത്തുവരുന്നതിനു മുമ്പുതന്നെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായിരുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. ഏപ്രിലിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയെയും പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഖിർ [&Read More

World

‘യജമാനനെ അവഗണിച്ചാൽ പാഠം പഠിപ്പിക്കും’; ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ

തെഹ്റാൻ: ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സിന്റെ പ്രകോപനപരമായ പരാമർശങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇറാൻ പരമോന്നത നേതാവ് മുജ്‌തബ ഖാംനഈ ‘മരണത്തിന് അടയാളപ്പെടുത്തപ്പെട്ട വ്യക്തിയാണ്’ എന്ന കാറ്റ്സിന്റെ സമൂഹമാധ്യമ പോസ്റ്റിന് മറുപടിയായാണ് അരാഗ്‌ചിയുടെ മുന്നറിയിപ്പ്. ഇസ്ലാമാബാദ് ധാരണാപത്രത്തിലെ വ്യവസ്ഥകൾ വ്യക്തമാണെന്നും അതെല്ലാം എല്ലാവർക്കും കാണാവുന്നതാണെന്നും അരാഗ്‌ചി പറഞ്ഞു. ‘തെൽ അവീവിലെ തങ്ങളുടെ വളർത്തുമൃഗങ്ങളെ നിയന്ത്രിക്കാൻ അമേരിക്കൻ പ്രസിഡന്റ് പ്രതിജ്ഞാബദ്ധനാണ്. തങ്ങളുടെ യജമാനനെ അവർ അവഗണിക്കുകയാണെങ്കിൽ ഇറാൻ അവരെ പാഠം [&Read More

India

‘മോദി നെതന്യാഹുവിന്റെ വലയിൽ; ഗസ്സയിലെ വംശഹത്യയിൽ കേന്ദ്രസർക്കാർ പുലർത്തുന്ന നിശ്ശബ്ദത അപലപനീയം’ -സോണിയ

ന്യൂഡൽഹി: ഗസ്സ വംശഹത്യയിൽ മൗനം പാലിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. ഇന്ത്യൻ എക്സ്പ്രസിലെ ലേഖനത്തിലാണ് ഗസ്സ വംശഹത്യയിലെ ഇന്ത്യയുടെ മൗനവും ഇറാൻ ആക്രമണത്തിലെ വിദേശനയത്തെയും ചോദ്യം ചെയ്ത് സോണിയ ഗാന്ധി രംഗത്ത് വന്നത്. ഇസ്രയേൽ പ്രീണനത്തിനായി ഇന്ത്യ തന്ത്രപ്രധാനമായ താൽപ്പര്യങ്ങൾ ബലികഴിക്കുകയാണെന്നും, ഗസ്സയിലെ വംശഹത്യയിൽ സർക്കാർ പുലർത്തുന്ന നിശ്ശബ്ദത ധാർമികമായി അപലപനീയമാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ലോക രാജ്യങ്ങൾ ഇസ്രായേലിന്റെ ക്രൂരതകൾക്കെതിരെ അകലം പാലിക്കുമ്പോൾ, ഇന്ത്യ കൂടുതൽ [&Read More

Iran

ഗൾഫ് രാജ്യങ്ങളിൽനിന്ന് അമേരിക്ക സൈനിക താവളങ്ങൾ മാറ്റുന്നു; ഇസ്രയേൽ ഉൾപ്പെടെ പരിഗണനയിലെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തിന്റെ നട്ടെല്ലായ ബഹ്റൈനിലെ യുഎസ് നാവിക ആസ്ഥാനത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽRead More

World

‘ഇസ്‍ലാമും മുസ്‍ലിംകളുമാണ് പ്രശ്‌നമെന്ന് ഞാൻ ടെലിവിഷനിലൂടെ വിളിച്ചുപറഞ്ഞത് ഇസ്രയേലിന്റെ കള്ളങ്ങൾ വിശ്വസിച്ച്’; തുറന്നുപറഞ്ഞ്

ലണ്ടൻ: ഇറാൻ യുദ്ധത്തിലെ തിരിച്ചടിക്ക് പിന്നാലെ വൻ വെളിപ്പെടുത്തലുമായി മുൻ ഫോക്‌സ് ന്യൂസ് അവതാരകനും പ്രമുഖ കൺസർവേറ്റീവ് രാഷ്ട്രീയ നിരീക്ഷകനും പോഡ്കാസ്റ്ററുമായ ടക്കർ കാൾസൺ(Read More

Israel

സൊമാലിലാൻഡിൽ ഇസ്രയേൽ കമാൻഡോകളെ വിന്യസിച്ചതായി റിപ്പോർട്ട്; ആഫ്രിക്കയിൽ താവളമുറപ്പിക്കാൻ ഐ.ഡി.എഫ്

തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധത്തിന് തൊട്ടുപിന്നാലെ ആഫ്രിക്കൻ തീരങ്ങളിലും ചെങ്കടൽ മേഖലയിലും തങ്ങളുടെ തന്ത്രപ്രധാനമായ സൈനിക സ്വാധീനം ഉറപ്പിക്കാൻ ഇസ്രയേൽ. അന്താരാഷ്ട്ര തലത്തിൽ ഏതാനും രാജ്യങ്ങളുടെ മാത്രം അംഗീകാരമുള്ള ആഫ്രിക്കൻ ഹോണിൽ സ്ഥിതി ചെയ്യുന്ന സ്വയം ഭരണ പ്രദേശമായ സൊമാലിലാൻഡ് റിപബ്ലിക്കിൽ ഇസ്രയേൽ തങ്ങളുടെ സൈനികരെ ഔദ്യോഗികമായി വിന്യസിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതീവ രഹസ്യമായാണ് ഈ സൈനിക വിന്യാസം നടന്നതെന്നാണു പുറത്തുവരുന്ന വിവരം. സൊമാലിലാൻഡിനെ ഒരു സ്വതന്ത്ര രാജ്യമായി ഇസ്രയേൽ ഔദ്യോഗികമായി അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് [&Read More

Main story

‘നമ്മുടെ ആയുധം നമ്മൾ തന്നെ നിർമ്മിക്കും’, അമേരിക്കയെ ആശ്രയിക്കുന്നത് അവസാനിപ്പിക്കണം’; ഇറാനെതിരെ പോരാട്ടം

തെൽ അവീവ്: അമേരിക്കയെ സൈനികമായി ആശ്രയിക്കുന്നത് ഇസ്രായേൽ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഒപ്പം ഇറാനെതിരായ തങ്ങളുടെ പോരാട്ടം “ഇതുവരെ അവസാനിച്ചിട്ടില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെസ്റ്റ് ബാങ്കിലെ ഗുഷ് എറ്റ്സിയോണിൽ റിസർവ് കോംബാറ്റ് ഓഫീസർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നെതന്യാഹു ഇക്കാര്യം പറഞ്ഞതെന്ന് ‘ദി ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്യുന്നു. ഇറാനെയും അവരുടെ സഖ്യകക്ഷികളെയും പ്രതിരോധിക്കാൻ ഇസ്രായേൽ സ്വന്തമായി ആയുധങ്ങൾ ഉത്പാദിപ്പിക്കാനുള്ള ശേഷി വികസിപ്പിക്കേണ്ടതുണ്ടെന്ന് നെതന്യാഹു വ്യക്തമാക്കി. “നമ്മുടെ അമേരിക്കൻ സുഹൃത്തുക്കളിൽ നിന്ന് വർഷങ്ങളായി ലഭിച്ചുവരുന്ന [&Read More

World

‘കരാർ ലംഘിച്ചാൽ ചെയ്യേണ്ടത് ഞാൻ ചെയ്യും’; കരാറിൽ ഉറച്ചുനിൽക്കാൻ ഇറാന് ട്രംപിന്റെ താക്കീത്

വാഷിങ്ടൺ: വാഷിങ്ടണുമായുള്ള ഇടക്കാല കരാറിൽ ഇറാൻ ഉറച്ചുനിന്നില്ലെങ്കിൽ തനിക്ക് സ്വീകരിക്കേണ്ടി വരുന്ന കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സ്വിറ്റ്സർലൻഡിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഒന്നാം ഘട്ട സാങ്കേതിക ചർച്ചകൾക്ക് പിന്നാലെയാണ് ട്രംപിന്റെ കടുത്ത പ്രതികരണം. ഇറാൻ കരാർ പാലിക്കാൻ തയ്യാറാകുന്നില്ലെങ്കിലോ അല്ലെങ്കിൽ അവരുടെ ഭാഗത്തുനിന്ന് കൃത്യമായ സഹകരണം ഉണ്ടാകാതിരുന്നാലോ തനിക്ക് ചെയ്യേണ്ട കാര്യങ്ങൾ താൻ ചെയ്യുമെന്ന് വൈറ്റ് ഹൗസ് ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. സൈനിക [&Read More

World

‘ചർച്ചയ്ക്ക് തയ്യാർ’; കരാർ വ്യവസ്ഥകൾ ഇസ്രായേൽ പാലിക്കുന്നുണ്ടെന്ന് യുഎസ് ഉറപ്പാക്കണമെന്ന് ഇറാൻ

തെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകളുമായി മുന്നോട്ട് പോകാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ ഉപമന്ത്രി സയീദ് ഖതിബ്സാദെ. എന്നാൽ സമാധാന ധാരണയിലെ വ്യവസ്ഥകൾ ഇസ്രായേൽ പാലിക്കുന്നുണ്ടെന്ന് അമേരിക്ക ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറുകക്ഷിയും ഇതേ ഗൗരവം പ്രകടിപ്പിക്കുകയാണെങ്കിൽ പടിപടിയായി മുന്നോട്ട് പോകാൻ തങ്ങൾ തയ്യാറാണെന്ന് അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. സമാധാന ചർച്ചകൾക്കായി അമേരിക്കൻ, ഇറാൻ പ്രതിനിധികൾ സ്വിറ്റ്സർലൻഡിലേക്ക് തിരിക്കുന്നതിനു മുൻപായിരുന്നു ഖതിബ്‌സാദെയുടെ പ്രതികരണം. കരാറിൽ ഒപ്പിട്ട സംഘത്തിന്റെ നേരിട്ടുള്ള ചർച്ചകൾ [&Read More

World

‘It’s Signed’; യുഎസ്- ഇറാൻ സമാധാനക്കരാർ പ്രാബല്യത്തിൽ; ട്രംപും പെസഷ്കിയാനും ഒപ്പുവെച്ചു, ഹോർമുസ്

വാഷിങ്ടൺ/തെഹ്‌റാൻ: പശ്ചിമേഷ്യയിൽ മാസങ്ങളായി നിലനിന്നിരുന്ന സംഘർഷങ്ങൾക്ക് അന്ത്യം കുറിച്ച് നിർണായക യുഎസ്Read More