11/05/2026
[fontresizer_tawhidurrahmandear_widget]

പാകിസ്താന്റെ അഭ്യർത്ഥന മാനിച്ച് ‘പ്രൊജക്ട് ഫ്രീഡം’ ട്രംപ് നിർത്തിവെച്ചു; ഹോർമുസിൽ ഉപരോധം തുടരും

 പാകിസ്താന്റെ അഭ്യർത്ഥന മാനിച്ച് ‘പ്രൊജക്ട് ഫ്രീഡം’ ട്രംപ് നിർത്തിവെച്ചു; ഹോർമുസിൽ ഉപരോധം തുടരും

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സൈനിക അകമ്പടിയോടെ മോചിപ്പിക്കാനുള്ള ‘പ്രൊജക്ട് ഫ്രീഡം’ നടപടികൾ അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചു. പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. എന്നാൽ ഹോർമുസ് മേഖലയിലെ ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടി വലിയ വിജയമാണെന്ന് അവകാശപ്പെട്ട ട്രംപ്, ഇറാനുമായി അന്തിമവും സമ്പൂർണവുമായ കരാറിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്നും കൂട്ടിച്ചേർത്തു. ഇറാനെതിരായ സൈനിക നീക്കമായ ‘ഓപറേഷൻ എപിക് ഫ്യൂറി’ ലക്ഷ്യം കണ്ടതായും പൂർത്തിയായതായും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥിരീകരിച്ചു. ഇറാനിൽ നിന്ന് ഇനിയൊരു പ്രകോപനമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഗൾഫ് രാജ്യങ്ങളുടെ സഹകരണത്തോടെ ഹോർമുസ് തുറക്കുന്നതിനായി ഐക്യരാഷ്ട്രസഭയിൽ പ്രമേയം അവതരിപ്പിക്കാനാണ് അമേരിക്കയുടെ അടുത്ത നീക്കം. അതേസമയം, ഇറാൻ നിർദേശിച്ച പാതയല്ലാതെ മറ്റ് വഴികളിലൂടെ ഹോർമുസ് കടക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.

Also read: