ബെയ്‌റൂത്: ഇസ്രയേല്‍ അധിനിവേശത്തെ ചെറുക്കാന്‍ തങ്ങള്‍ക്ക് നിയമപരമായ അവകാശമുണ്ടെന്ന് ലെബനനിലെ സായുധ സംഘമായ ഹിസ്ബുല്ല. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് ലബനാന്‍ സൈന്യത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും സൈന്യത്തോടൊപ്പം അണിനിരക്കുമെന്നും അവര്‍ വ്യക്തമാക്കി. യു.എസ് മധ്യസ്ഥതയില്‍ നിലവില്‍വന്ന വെടിനിര്‍ത്തല്‍ കരാറിന് ലബനാന്‍ ബാധ്യസ്ഥമാണെങ്കിലും, ഇസ്രയേലുമായി രാഷ്ട്രീയപരമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് ഹിസ്ബുല്ല അറിയിച്ചു. അധിനിവേശത്തെയും ആക്രമണത്തെയും ചെറുക്കാനുള്ള തങ്ങളുടെ നിയമപരമായ അവകാശം ആവര്‍ത്തിക്കുന്നു. ലബനാന്റെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ തങ്ങളും രാജ്യത്തെ ജനങ്ങളും സൈന്യത്തോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും സംഘം [&Read More