വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസ്സയില്‍ ഒറ്റ രാത്രി ഇസ്രയേല്‍ കൊന്നൊടുക്കിയത് 46 കുട്ടികളെ
ഗസ്സ സിറ്റി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയത് വന്‍ കൂട്ടക്കുരുതി. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഗസ്സയിലുണ്ടായ കനത്ത വ്യോമാക്രമണത്തില്‍ 46 കുട്ടികളാണു കൊല്ലപ്പെട്ടത്. കുട്ടികള്‍ ഉള്‍പ്പെടെ 104 ഫലസ്തീനികളാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒറ്റരാത്രികൊണ്ട് ഇത്രയധികം കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയുയര്‍ത്തി. ഇതോടെ ഗസ്സ വീണ്ടും രക്തക്കളമായി മാറിയിരിക്കുകയാണ്. ഇസ്രയേല്‍ സൈനികര്‍ക്കെതിരെ റഫായില്‍ നടന്ന ആക്രമണത്തിന് മറുപടിയായാണ് തങ്ങള്‍ പ്രത്യാക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന വാദിക്കുന്നത്. ഹമാസ് [&Read More