ഇറ്റലിയിലെ സ്‌കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിലും നിയന്ത്രണവുമായി മെലോണി
റോം: ഇറ്റലിയിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കുടിയേറ്റം പ്രധാന ചർച്ചാവിഷയമാകാനിരിക്കെ, സ്‌കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കുമെന്നും വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്തുമെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പ്രഖ്യാപിച്ചു. തന്റെ ഭരണകക്ഷിയായ ‘ബ്രദേഴ്‌സ് ഓഫ് ഇറ്റലി’ (എഫ്.ഡി.എൽ) പാർട്ടിയുടെ യുവജന വിഭാഗം സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിലാണ് മെലോണി ഈ നിർദേശങ്ങൾ അവതരിപ്പിച്ചത്. ഇതോടൊപ്പം സ്‌കൂൾ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്ന വിദേശ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഇറ്റാലിയൻ ഭാഷാ പഠനം നിർബന്ധമാക്കുമെന്നും അവർ വ്യക്തമാക്കി. ‘ഇറ്റലിയിൽ വന്ന് [&Read More