05/09/2026
[fontresizer_tawhidurrahmandear_widget]

Tags :Kalladi landslide

Kerala

കള്ളാടി മണ്ണിടിച്ചിൽ: അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി; മരണം എട്ടായി

വയനാട്: കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. ഹിമാചൽ പ്രദേശ് സ്വദേശിയായ ബിക്രം റാണയുടെ മൃതദേഹമാണ് ദീർഘനേരം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. അപകടം നടന്ന് ആറാം ദിവസമാണ് മീനാക്ഷി പാലത്തിന് ഏതാണ്ട് 150 മീറ്റർ അകലെ മാറി മൃതദേഹം കണ്ടെത്താനായത്. ദുരന്തത്തിൽപ്പെട്ട മറ്റ് ഏഴ് പേരുടെ മൃതദേഹങ്ങൾ നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ഇതോടെ കള്ളാടി മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആകെ എണ്ണം എട്ടായി. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് മഴയുടെ തീവ്രത കുറഞ്ഞത് തിരച്ചിൽ [&Read More

Main story

കള്ളാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി

കോഴിക്കോട്: കള്ളാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ദുരന്തമുഖത്ത് ജെസിബി ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഒന്നാമത്തെ സോണിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. ഇതോടെ അപകടത്തിൽപ്പെട്ട് ഇനി നാല് പേരെക്കൂടിയാണ് കണ്ടെത്താനുള്ളത്. കണ്ടെത്തിയ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും എന്നാൽ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും മന്ത്രി എ.പി അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു. നടപടികൾ പൂർത്തിയാക്കിയ ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. നിലവിൽ നാല് സോണുകളായി തിരിഞ്ഞാണ് ദുരന്തമേഖലയിൽ പരിശോധന പുരോഗമിക്കുന്നത്. അതേസമയം, തുരങ്കപാതയുടെ നിർമാണ പ്രവർത്തനങ്ങളെല്ലാം നടന്നത് [&Read More

Kerala

തൊഴിലാളികളുമായി എത്തിയ ബസ് ഒലിച്ചുപോയി; പള്ളിയും വീടും മണ്ണിനടിയിൽ; രക്ഷാപ്രവർത്തനം ദുഷ്കരം

കൽപ്പറ്റ: വയനാട് തുരങ്കപാത നിർമാണ മേഖലയിലുണ്ടായ കൂറ്റൻ മണ്ണിടിച്ചിലിൽ വൻ നാശനഷ്ടം. കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് ദുരന്തമുണ്ടായത്. അപകടത്തിൽ ഒരു പള്ളിയും വീടും സമീപത്തെ ബസ് സ്റ്റോപ്പും പൂർണമായി തകർന്നു. തൊഴിലാളികളുമായി എത്തിയ ബസ് മണ്ണിടിച്ചിലിൽ ഒലിച്ചുപോയി. നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. പരിക്കേറ്റ ആറു തൊഴിലാളികളെ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. തുരങ്കപാത നിർമാണത്തിന് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചിറങ്ങിയതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് മന്ത്രി [&Read More