21/07/2026
[fontresizer_tawhidurrahmandear_widget]

തൊഴിലാളികളുമായി എത്തിയ ബസ് ഒലിച്ചുപോയി; പള്ളിയും വീടും മണ്ണിനടിയിൽ; രക്ഷാപ്രവർത്തനം ദുഷ്കരം

 തൊഴിലാളികളുമായി എത്തിയ ബസ് ഒലിച്ചുപോയി; പള്ളിയും വീടും മണ്ണിനടിയിൽ; രക്ഷാപ്രവർത്തനം ദുഷ്കരം

കൽപ്പറ്റ: വയനാട് തുരങ്കപാത നിർമാണ മേഖലയിലുണ്ടായ കൂറ്റൻ മണ്ണിടിച്ചിലിൽ വൻ നാശനഷ്ടം. കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് ദുരന്തമുണ്ടായത്. അപകടത്തിൽ ഒരു പള്ളിയും വീടും സമീപത്തെ ബസ് സ്റ്റോപ്പും പൂർണമായി തകർന്നു. തൊഴിലാളികളുമായി എത്തിയ ബസ് മണ്ണിടിച്ചിലിൽ ഒലിച്ചുപോയി. നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. പരിക്കേറ്റ ആറു തൊഴിലാളികളെ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്.

തുരങ്കപാത നിർമാണത്തിന് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് ഒലിച്ചിറങ്ങിയതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. നിർമാണ കമ്പനിക്ക് വീഴ്ചയുണ്ടായെന്നും അപകട മുന്നറിയിപ്പ് കൊങ്കൺ കമ്പനി അവഗണിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി. എന്നാൽ, പ്രകൃതി ദുരന്തമാണ് സംഭവിച്ചതെന്നും നിർമാണ പ്രവർത്തനമല്ല ഇതിന് കാരണമെന്നുമാണ് കമ്പനി അധികൃതരുടെ വാദം.

പ്രദേശത്ത് കനത്ത മഴ തുടരുന്നതും യന്ത്രങ്ങൾ എത്തിക്കാൻ കഴിയാത്തതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിട്ടുണ്ട്. മീനാക്ഷി പാലം അപകടാവസ്ഥയിലായതോടെ പ്രദേശവാസികളും അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലാണ്. അടിയന്തര രക്ഷാപ്രവർത്തനത്തിനായി മീനങ്ങാടിയിൽ നിന്നുള്ള എൻഡിആർഎഫ് യൂണിറ്റും കോഴിക്കോട്ട നിന്നുള്ള സംഘവും സംഭവസ്ഥലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാരും വയനാട്ടിലേക്ക് തിരിഞ്ഞിട്ടുണ്ട്.

Also read: