കൊല്ലം: വ്യാജ മേൽവിലാസത്തിൽ നിർമിച്ച് വിപണിയിലെത്തിച്ച ‘കേര ഡയമണ്ട്’ ബ്രാൻഡ് വെളിച്ചെണ്ണയുടെ സംഭരണവും വിതരണവും വിൽപ്പനയും നിരോധിച്ച് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ഉത്തരവിട്ടു. കുന്നത്തൂർ, ചടയമംഗലം ഭക്ഷ്യസുരക്ഷാ സർക്കിളുകളിൽ നിന്ന് ശേഖരിച്ച വെളിച്ചെണ്ണ സാമ്പിളുകൾ തിരുവനന്തപുരം ഗവ. അനലിറ്റിക്കൽ ലാബിൽ പരിശോധിച്ചപ്പോൾ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ‘ദാസ് ഓയിൽ ഇൻഡസ്ട്രീസ്, തയ്യിൽ ബിൽഡിങ്, യൂണിറ്റ് നമ്പർ 1/77, പാലക്കാട്’ എന്ന വിലാസത്തിലാണ് വെളിച്ചെണ്ണ വിപണിയിലിറക്കിയിരുന്നത്. എന്നാൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഈ നിർമ്മാണ [&Read More