22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Kerala Assembly

Main story

ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ടു; യദു ഇനി നിയമസഭാ വാഹനത്തിന്റെ

തിരുവനന്തപുരം: മുൻ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായി നടുറോഡിലുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ കെ.എസ്.ആർ.ടി.സിയിൽ നിന്ന് പുറത്താക്കപ്പെട്ട താത്കാലിക ഡ്രൈവർ എൽ.എച്ച്. യദുവിന് പുതിയ ജോലി ലഭിച്ചു. കേരള നിയമസഭയിലെ താത്കാലിക ഡ്രൈവറായാണ് യദുവിനെ ഇപ്പോൾ നിയമിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയിൽ നിന്ന് ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് തന്നെ സർവീസിൽ തിരിച്ചെടുക്കണമെന്നോ അല്ലെങ്കിൽ ജോലിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് നൽകണമെന്നോ ആവശ്യപ്പെട്ട് യദു മുൻ സർക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമന ഉത്തരവ് [&Read More

Kerala

‘പരാജയം അംഗീകരിച്ചു, ഇതോടെ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ട, കൂടുതൽ കരുത്തോടെ ഞങ്ങൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവളപത്രത്തിനും നയപ്രഖ്യാപന പ്രസംഗത്തിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പരാജയം അംഗീകരിച്ചാണ് തങ്ങൾ പോകുന്നതെന്നും എന്നാൽ ഇതോടെ എല്ലാം അവസാനിച്ചെന്ന് കരുതേണ്ടെന്നും, കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനവകുപ്പുമായി കൃത്യമായ ഫാക്ട് ചെക്ക് നടത്താതെയാണ് ധവളപത്രം തയ്യാറാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങൾ ആഗ്രഹിക്കുന്നത് ക്ഷേമപ്രവർത്തനങ്ങളെ അധികച്ചെലവായി കാണാത്ത രാഷ്ട്രീയ ദിശയാണ്. കിഫ്ബിയുടെ ഭാവി, തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിസന്ധി [&Read More

Kerala

മോദിക്ക് ട്രംപിനെ പേടിയെന്ന് പ്രതിപക്ഷ നേതാവ്, പിണറായിക്ക് ഇഡിയെ പേടിയെന്ന് ബിജെപി എംഎൽഎ;

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ ബിജെപി എംഎൽഎയ്ക്ക് സംസാരിക്കാൻ അനുമതി നൽകിയതിനെച്ചൊല്ലി തർക്കവും ബഹളവും. പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് കെ.രാജൻ വാക്കൗട്ട് പ്രസംഗം നടത്തിയതിന് പിന്നാലെയാണ് ബിജെപി അംഗം ബി.ബി.ഗോപകുമാർ സംസാരിക്കാൻ എഴുന്നേറ്റത്. അടിയന്തര പ്രമേയത്തിൽ ഒപ്പിട്ടവർക്ക് മാത്രമാണ് വാക്കൗട്ടിൽ സംസാരിക്കാൻ അനുമതിയുള്ളതെങ്കിലും പുതിയ അംഗം എന്ന പരിഗണനയിൽ പറയാനുള്ള കാര്യം ചുരുക്കി പറയാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സാവകാശം നൽകി. ഇതൊരു കീഴ്‌വഴക്കമായി മാറരുതെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടപ്പോൾ അങ്ങനെ [&Read More

Kerala

ഷാനിമോൾ ഉസ്മാൻ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്‌പീക്കറായി അരൂർ എം.എൽ.എ ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെട്ടു. നടന്ന വോട്ടെടുപ്പിൽ 99 വോട്ടുകൾ നേടിയാണ് ഷാനിമോൾ ഉസ്മാൻ ഈ പദവിയിലെത്തിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച മുഹമ്മദ് മുഹ്സിന് 34 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. നാലു പേർ വോട്ട് ചെയ്തില്ല. ബിജെപി എം.എൽ.എമാർ വോട്ടെടുപ്പിൽ നിന്നും പൂർണ്ണമായി വിട്ടുനിന്നു. സ്പീക്കറും തന്റെ വോട്ട് രേഖപ്പെടുത്തിയില്ല. നീണ്ട 35 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് ഒരു വനിത കടന്നുവരുന്നത് [&Read More

Main story

യുഡിഎഫ് സർക്കാർ നയപ്രഖ്യാപനം; സ്ത്രീകൾക്ക് സൗജന്യ യാത്ര, ക്ഷേമപെൻഷൻ 3000 രൂപ, ഉമ്മൻചാണ്ടി

തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാരിന്റെ കന്നി നയപ്രഖ്യാപനം ഗവർണർ രാജേന്ദ്ര അർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. യുഡിഎഫ് തങ്ങളുടെ പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് നൽകിയ പ്രമുഖ വാഗ്ദാനങ്ങളെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഈ നയപ്രഖ്യാപനം. സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും യഥാർത്ഥ ധനസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്താൻ ഉടൻ തന്നെ ധവളപത്രം പുറപ്പെടുവിക്കുമെന്നും ഗവർണർ അറിയിച്ചു. കടുത്ത വെല്ലുവിളികൾക്കിടയിലും പൂർണ്ണമായും മാനുഷികതയിലൂന്നിയ സമീപനമായിരിക്കും പുതിയ സർക്കാരിനുണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നണി മുന്നോട്ടുവെച്ച ‘ഇന്ദിരാ ഗ്യാരന്റി’ പദ്ധതികൾക്ക് നയപ്രഖ്യാപനത്തിൽ [&Read More

Main story

‘ഞാൻ ആകാശത്ത് നിന്ന് വീണവനല്ല; എന്നെ തെരുവിലിട്ട് അലക്കരുത്’: പ്രതിപക്ഷത്തിന് സ്പീക്കറുടെ മറുപടി

തിരുവനന്തപുരം: സ്പീക്കറെ തെരുവിലിട്ട് അലക്കരുതെന്ന് എ.എൻ ഷംസീർ. താൻ ആകാശത്ത് നിന്ന് കെട്ടിയിറങ്ങി സ്പീക്കറായതല്ലെന്നും സഭാനടപടികൾ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പ്രതിപക്ഷ പ്രതിഷേധം ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൊലീസ് ബാരിക്കേഡ് ചാടിക്കടക്കുന്നത് പോലെയാണ് അംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് അതിക്രമിച്ചു കയറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിൽ ചർച്ച നടത്തുന്നതിൽ സർക്കാരിന് യാതൊരു മടിയുമില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ചർച്ചയ്ക്ക് ഭരണപക്ഷം തയ്യാറാണെന്ന് അറിയിച്ചിട്ടും പ്രതിപക്ഷം അതിൽ നിന്ന് വിട്ടുനിൽക്കുന്നത് നിർഭാഗ്യകരമാണ്. സഭയുടെ അന്തസ്സ് [&Read More

Main story

കേന്ദ്രത്തെ വിമർശിച്ച് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം; ‘തൊഴിലുറപ്പ് പദ്ധതി ഭേദഗതിയും സാമ്പത്തിക നിയന്ത്രണങ്ങളും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സമ്മേളനത്തിന് തുടക്കം കുറിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനങ്ങളുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. തൊഴിലുറപ്പ് പദ്ധതിയിലെ ഭേദഗതികളും സാമ്പത്തിക നിയന്ത്രണങ്ങളും കേരളത്തിന്റെ വികസനത്തിന് കടുത്ത തിരിച്ചടിയാണെന്ന് ഗവർണർ നിയമസഭയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തിദിവസങ്ങൾ 100ൽ നിന്ന് 60 ആയി കുറച്ചത് സംസ്ഥാനത്തിന് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. പദ്ധതി പഴയ നിലയിൽ തന്നെ നടപ്പിലാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പാ പരിധി വെട്ടിക്കുറച്ചതും ജിഎസ്ടി വിഹിതത്തിലെ [&Read More