Tags :Kerala Chief Minister
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സംസ്ഥാനം നിർബന്ധിതരാവുകയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. മുൻ എൽഡിഎഫ് സർക്കാർ മന്ത്രിസഭ അറിയാതെ പദ്ധതിയിൽ ഒപ്പുവെച്ചതിനാലാണ് ഈ സാഹചര്യമെന്നും, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങൾ ബലികഴിക്കാതെ പദ്ധതി എങ്ങനെ നടപ്പാക്കാമെന്നാണ് സർക്കാർ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പദ്ധതിയിൽ നിന്ന് പിന്മാറാൻ മുൻ സർക്കാർ ഒരു കത്തും നൽകിയിട്ടില്ല. നിലവിൽ പദ്ധതിയുടെ ഭാഗമായ കേരളം 106 കോടി രൂപ അനുവദിച്ചതിൽ 99 കോടിയും വാങ്ങിയിട്ടുണ്ട്. കരിക്കുലം തീരുമാനിക്കാനും സ്കൂളുകൾ [&Read More
തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത പ്രഭാഷണ പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവ്വകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. വിസിമാരുടെ നടപടി അതീവ ഗൗരവമുള്ളതും ഗുരുതരമായ വീഴ്ചയുമാണെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വിസിമാരുടെ അന്തസിനും നിരക്കാത്ത പ്രവർത്തിയാണ് ഉണ്ടായതെന്നും ഇവർ കേരളീയ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ലെന്നും അത് വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. [&Read More
കൊച്ചി: നടൻ വിനോദ് കോവൂരും മുഖ്യമന്ത്രി വി.ഡി സതീശനും തമ്മിലുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ വെച്ചുണ്ടായ ഹൃദ്യമായ അനുഭവം വിനോദ് കോവൂർ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കൊച്ചിയിൽ താൻ താമസിക്കുന്ന ഫ്ലാറ്റിന് മുന്നിലുള്ള മറ്റൊരു ഫ്ലാറ്റിൽ സുഹൃത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. തന്നെ കണ്ടയുടൻ ആവേശത്തോടെ ചേർത്തുപിടിച്ച മുഖ്യമന്ത്രി, മൂന്ന് വർഷം മുമ്പുള്ള ഒരു പഴയ കൂടിക്കാഴ്‌ച ഓർത്തെടുത്ത് സംസാരിച്ചതായി വിനോദ് കോവൂർ പറയുന്നു. [&Read More
ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി.ഡി സതീശന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ സംസ്ഥാന സർക്കാരിന് കേന്ദ്ര ഗവൺമെന്റിന്റെ എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി. സമൂഹമാധ്യമമായ ‘എക്സി’ൽ മലയാളത്തിലാണ് പ്രധാനമന്ത്രി തന്റെ സന്ദേശം പങ്കുവെച്ചത്. വി.ഡി സതീശന്റെ ഭരണകാലത്തിന് എല്ലാ ആശംസകളും നേരുന്നതായും, കേരള ജനതയുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി പുതുതായി രൂപീകൃതമായ ഗവൺമെന്റിന് കേന്ദ്രത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും പ്രധാനമന്ത്രി കുറിച്ചു.Read More
തിരുവനന്തപുരം: വലിയ ആഡംബരങ്ങൾ ഇല്ലാതെ ലളിതമായി ഭരണം തുടങ്ങാൻ ഒരുങ്ങി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വൻ തുക ചെലവഴിച്ച് മോടിപിടിപ്പിക്കേണ്ടതില്ലെന്ന് അദ്ദേഹം പൊതുഭരണ വകുപ്പിന് കർശന നിർദേശം നൽകി. നിലവിൽ അത്യാവശ്യമായ ചില്ലറ അറ്റകുറ്റപ്പണികൾ മാത്രം നടത്തിയാൽ മതിയെന്നാണ് നിർദേശം. മുഖ്യമന്ത്രിയുടെ വസതി മാത്രമല്ല, മറ്റ് മന്ത്രി മന്ദിരങ്ങളും അനാവശ്യമായി ഫണ്ട് ഉപയോഗിച്ച് ആഡംബരമാക്കേണ്ടതില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ പിണറായി വിജയൻ സർക്കാരിൻ്റെ പത്ത് വർഷക്കാലത്തെ ഭരണത്തിൽ [&Read More
പെരുന്ന: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശനെ തെരഞ്ഞെടുത്തതിൽ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സതീശന്റെ നിയമനം ഭരണത്തിൽ മുസ്‌ലിം ലീഗ് പിടിമുറുക്കുന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിരുന്നെങ്കിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയെ വേണമായിരുന്നു പരിഗണിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രമേശ് ചെന്നിത്തല അവഗണിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന്, അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു മറുപടി. സതീശന് പുറമെ കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെയും ഹൈക്കമാൻഡ് പരിഗണിച്ചിരുന്നു. ഭൂരിഭാഗം എംഎൽഎമാരുടെ [&Read More