10/06/2026
[fontresizer_tawhidurrahmandear_widget]

വി.ഡി സതീശന് ആശംസകളുമായി പ്രധാനമന്ത്രി; കേരളത്തിന് എല്ലാ പിന്തുണയും ഉറപ്പുനൽകി കേന്ദ്രം

 വി.ഡി സതീശന് ആശംസകളുമായി പ്രധാനമന്ത്രി; കേരളത്തിന് എല്ലാ പിന്തുണയും ഉറപ്പുനൽകി കേന്ദ്രം

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വി.ഡി സതീശന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ സംസ്ഥാന സർക്കാരിന് കേന്ദ്ര ഗവൺമെന്റിന്റെ എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി.

സമൂഹമാധ്യമമായ ‘എക്സി’ൽ മലയാളത്തിലാണ് പ്രധാനമന്ത്രി തന്റെ സന്ദേശം പങ്കുവെച്ചത്. വി.ഡി സതീശന്റെ ഭരണകാലത്തിന് എല്ലാ ആശംസകളും നേരുന്നതായും, കേരള ജനതയുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി പുതുതായി രൂപീകൃതമായ ഗവൺമെന്റിന് കേന്ദ്രത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും പ്രധാനമന്ത്രി കുറിച്ചു.

Also read: