Tags :Kerala Forest Department
ചാലക്കുടി: അതിരപ്പിള്ളിയിൽ ജനവാസമേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ മരിച്ച വൈശേരി സ്വദേശി മോഹനന്റെ വീട് സന്ദർശിക്കാൻ എത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ വാഹനത്തിന് മുന്നിലേക്കാണ് ആനയെത്തിയത്. ഇന്നലെ രാത്രി വാഴച്ചാൽ ഗസ്റ്റ്ഹൗസിലേക്ക് പോകുന്നതിനിടെ ചാർപ്പ ഭാഗത്ത് വെച്ചായിരുന്നു സംഭവം. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ആനയെ റോഡിൽ നിന്ന് തുരത്തിയത്. വിഷയത്തിന് പ്രഥമ പരിഗണന നൽകുമെന്നും, കാര്യങ്ങൾ പഠിച്ച ശേഷം ആനയെ കാട്ടിലേക്ക് തിരികെ അയക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. [&Read More
ബേപ്പൂർ: പള്ളിയറക്കൽ ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ നിന്നും 53 ആമകളെ വനംവകുപ്പ് രക്ഷപ്പെടുത്തി. ഉപയോഗശൂന്യമായ കിണറ്റിൽ അബദ്ധത്തിൽ വീണ തെരുവുനായയെ രക്ഷിക്കാൻ നാട്ടുകാർ ഇറങ്ങിയപ്പോഴാണ് ആമക്കൂട്ടത്തെ കണ്ടെത്തിയത്. തുടർന്ന് കൗൺസിലർ ഷിനു പിണ്ണാണത്ത് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. സിറ്റി ആർആർടി ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.എസ് പ്രസുതയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. റെസ്ക്യൂ ടീം അംഗം അനീഷ് അത്താണി കിണറ്റിലിറങ്ങി മുഴുവൻ ആമകളെയും സുരക്ഷിതമായി കരയ്ക്കടുപ്പിച്ചു. ആർആർടി അംഗങ്ങളായ ഗിരീഷ് കോട്ടൂളി, പി. ജിജിത്ത് എന്നിവരും [&Read More
കോഴിക്കോട്: ചക്കിട്ടപാറ മുതുകാട് പയ്യാനിക്കോട്ടയിൽ കാർ ഷെഡിന്റെ ഇരുമ്പ് തൂൺ നെഞ്ചിൽ തുളച്ചുകയറി കാട്ടാന ചരിഞ്ഞു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ പയ്യാനിക്കോട്ട കിഴക്കയിൽ പറമ്പിൽ കണാരന്റെ കൃഷിയിടത്തിലാണ് സംഭവം. കൃഷിയിടത്തിലിറങ്ങിയ ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും ചേർന്ന് തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വാച്ചർമാർക്ക് നേരെ ഓടിയടുത്ത ആനയെ പേടിച്ച് ഉദ്യോഗസ്ഥർ കണാരന്റെ വീട്ടിൽ അഭയം പ്രാപിച്ചു. ഇതിനിടെ തിരിഞ്ഞോടിയ ആന കണാരന്റെ കാർ ഷെഡ് തകർക്കുകയായിരുന്നു. തകർന്ന ഷെഡിന്റെ ഇരുമ്പ് തൂൺ ആനയുടെ നെഞ്ചിൽ തുളച്ചുകയറുകയും [&Read More
കൽപറ്റ: മുട്ടിൽ മരംമുറിക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കോടതിയിൽ തിരിച്ചടി. ഈട്ടിത്തടികൾ കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു. 2021ലെ ഈട്ടിക്കൊള്ളയുമായി ബന്ധപ്പെട്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. ഉപാധികളോടെ പട്ടയം നൽകിയ ഭൂമിയിൽനിന്നാണ് മുറിച്ച മരങ്ങൾ നേരത്തെ വനം വകുപ്പ് പിടികൂടിയിരുന്നു. ഈ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ കോടതിയെ സമീപിച്ചത്. സർക്കാരിലേക്ക് എത്തേണ്ട മരങ്ങളാണിതെന്ന് ജില്ലാ കോടതി ചൂണ്ടിക്കാട്ടി. അപ്പീൽ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. 2020Read More